Poging GOUD - Vrij

വയസ്സു നോക്കാതെ

Manorama Weekly

|

July 22,2023

കഥക്കൂട്ട്

- തോമസ് ജേക്കബ്

വയസ്സു നോക്കാതെ

പതിനാറാം വയസ്സിൽ മെട്രിക്കുലേഷൻ പാസാകാമായിരുന്ന കാലത്ത് പതിനാറു വയസ്സായിട്ടു മാത്രം സ്കൂളിൽ ചേർന്ന ചില ചരിത്ര പുരുഷൻമാരുണ്ടു നമുക്ക്.

നമ്മുടെ പ്രിയ കവി എൻ.എൻ. കക്കാട് ലോകം അറിയുന്നത് പതിനാറാം വയസ്സിൽ ഒരു നാടൻ പയ്യനായി കോഴിക്കോടു സാ മൂതിരി ഹൈസ്കൂളിൽ ചേരുമ്പോഴാണ്. ശാന്തിപ്പണിയിൽനിന്ന് അപ്പോഴേ ഒരു ഒഴിവു കിട്ടിയുള്ളൂ. 1948 ലെ സ്കൂളധികൃതർ പക്ഷേ, മൂന്നാം ഫാറത്തിൽ (ഏഴാം സ്റ്റാൻഡേർഡ്) ചേരാൻ അനുവദിച്ചു. ഋഗ്വേദത്തിന്റെ മറുകര കണ്ട് ഒളപ്പമണ്ണ ഒ.എം.സി.നാരായണൻ നമ്പൂതിരിപ്പാടും പതിനേഴാം വയസ്സിലാണു സ്കൂളിൽ ചേർന്നത്.

എഴുത്തുകാരിയായ മകൾ സുമംഗല പറയുന്നു: “അച്ഛൻ ഏഴു വയസ്സുമുതൽ പതിനേഴു വയസ്സുവരെ ഓത്തു ചൊല്ലിപ്പഠിച്ചു. സ്കൂളിൽ പഠിക്കാനായിരുന്നു അതിലും ഇഷ്ടം. പതിനേഴാം വയസ്സിൽ ഒറ്റപ്പാലത്തു സ്കൂളിൽ ചേർന്നു. ഒൻപതാം ക്ലാസിൽ. ഒരുമാസം കഴിഞ്ഞപ്പോൾ മുത്തച്ഛൻ മരിച്ചു. ദീക്ഷ വേണ്ടതിനാൽ അച്ഛനു മടങ്ങിവരേണ്ടിവന്നു. ട്യൂഷൻ മാഷെ വച്ച് ഇല്ലത്തിരുന്നു പഠിച്ചു. കൊല്ലാവസാനം ഹെഡ്മാസ്റ്റർ വെള്ളിനേഴിയിൽ വന്ന് അച്ഛനു പരീക്ഷയിട്ടു. അതായത്, മനയിൽ വച്ചു പരീക്ഷ നടത്തി. ഇന്നായിരുന്നെങ്കിൽ എന്തായിരുന്നേനെ വിവാദം! പരീക്ഷ പാസായതിനാൽ ദീക്ഷ വീടിയപ്പോൾ പത്താംക്ലാസിൽ ചേർന്നു പഠനം തുടങ്ങി.

MEER VERHALEN VAN Manorama Weekly

Translate

Share

-
+

Change font size