Poging GOUD - Vrij

സിനിമയ്ക്ക് ഒരു ചക്കരയുമ്മ

Manorama Weekly

|

June 24,2023

വഴിവിളക്കുകൾ

- എസ്.എൻ. സ്വാമി

സിനിമയ്ക്ക് ഒരു ചക്കരയുമ്മ

എറണാകുളത്തെ ശ്രീ രാമവർമ ഹൈസ്കൂളിലാണ് ഞാൻ പത്താം ക്ലാസ് വരെ പഠിച്ചത്. അവസാനത്തെ മൂന്നു വർഷം മാത്രമേ മലയാളം പഠിച്ചിട്ടുള്ളൂ. പഠിക്കുന്ന കാലം തൊട്ടേ ഒരുപാടു സിനിമകൾ കാണുമായിരുന്നു. കണ്ട സിനിമകൾ തന്നെ വീണ്ടും വീണ്ടും കണ്ടു. അതു കഴിഞ്ഞാൽ ഡിറ്റക്ടീവ് നോവലുകളോടാണ് പ്രിയം. ഞാൻ വാ യിക്കാത്ത ഡിക്റ്റടീവ് നോവലുകൾ ഒന്നും ഇല്ലെന്നു തന്നെ പറയാം. സാഗാ അപ്പച്ചൻ എന്റെ അടുത്ത സുഹൃത്തായിരുന്നു. അന്ന് അദ്ദേഹത്തിന് എറണാകുളത്തെ കവിത തിയറ്ററിനടുത്ത് സീക്കിങ് ബാർ എന്ന പേരിൽ ഒരു ബാർ ഉണ്ടായിരുന്നു. അന്ന് അദ്ദേഹത്തിന് സിനിമയുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. എന്റെ ഉപദേശപ്രകാരമാണ് അപ്പച്ചൻ "ചാമരം' എന്ന സിനിമ നിർമിച്ചത്. സിനിമക്കാരുമായുള്ള എന്റെ അടുപ്പം അവിടെയാണ് തുടങ്ങുന്നത്.

MEER VERHALEN VAN Manorama Weekly

Translate

Share

-
+

Change font size