Poging GOUD - Vrij

‘മാളികപ്പുറ’ത്തിൽ അമ്മ

Manorama Weekly

|

February 04,2023

കഥാപാത്രത്തിനുവേണ്ടി എന്തു വ്വത്വാസവും വരുത്താൻ എനിക്കു മടിയില്ല. എനിക്കും കല്ലു എന്ന കഥാപാത്രമായ ദേവനന്ദയ്ക്കും തമ്മിൽ മുഖഛായ ഉണ്ടെന്നു പലരും പറയാറുണ്ട്. തിയറ്റർ വിസിറ്റിനൊക്കെ പോകുമ്പോൾ ശരിക്കും കല്ലുവിന്റെ അമ്മയാണോ എന്നു പലരും ചോദിച്ചിരുന്നു.

- സന്ധ്യ  കെ.പി.

‘മാളികപ്പുറ’ത്തിൽ അമ്മ

 താൻ അഭിനയിച്ച “മാളികപ്പുറം' എന്ന സിനിമ സുപ്പർഹിറ്റ് ആയി തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിന്റെ സന്തോഷത്തിലാണ് നടി ആൽഫി പഞ്ഞിക്കാരൻ. ചിത്രത്തിൽ കല്ലു എന്ന കഥാപാത്രത്തിന്റെ അമ്മയായാണ് ആൽഫി എത്തിയത്. സിനിമാജീവിതത്തിലെ ആദ്യ അമ്മവേഷം ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ കൂടിയാണ് ആൽഫി. “മാളികപ്പുറത്തെക്കുറിച്ചും മറ്റ് സിനിമാവിശേഷങ്ങളെക്കുറിച്ചും ആൽഫി പഞ്ഞിക്കാരൻ. ഈ സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയെയും നിർമാതാവ് ആന്റോ ജോസഫിനെയും എനിക്കു നേരത്തേ അറിയാം. “മാളികപ്പുറ'ത്തിലെ സൗമ്യ എന്ന കഥാപാത്രം ഞാൻ ചോദിച്ചു വാങ്ങിയതാണ്. മാളികപ്പുറം എന്ന ചിത്രം വരുന്നുണ്ട് എന്നു കേട്ടിരുന്നു. ഞാൻ ആന്റോ ചേട്ടനെ വിളിച്ച് ചേട്ടാ എനിക്കു പറ്റിയ റോൾ ഉണ്ടെങ്കിൽ പറയണേ' എന്നു പറഞ്ഞിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ചു ഞാൻ ഫോട്ടോ അയച്ചു. പക്ഷേ, വിളിക്കുമെന്നു കരുതിയില്ല. അവസരം ചോദിക്കുന്നതിൽ എനിക്കു മടിയില്ല. നമുക്കുവേണ്ടി നമ്മൾ അല്ലാതെ മറ്റാരാണു ചോദിക്കുക? ആരും ഒന്നും നമ്മുടെ കയ്യിൽ കൊണ്ടു തരില്ല. തിരക്കഥാകൃത്ത് അഭിലാഷ് സുഹൃത്താണ്. സൗമ്യ എന്ന കഥാപാത്രത്തിനു വേണ്ടി എന്നെ എടുത്താൽ നന്നാകും എന്ന് അവർക്കു തോന്നിക്കാണും.

ആദ്യത്തെ അമ്മ വേഷം

MEER VERHALEN VAN Manorama Weekly

Translate

Share

-
+

Change font size