Poging GOUD - Vrij

ജയലളിത മറക്കാനാവാത്ത ഓർമകൾ

Manorama Weekly

|

October 22, 2022

ഒരേയൊരു ഷീല

- എം. എസ്. ദിലീപ്

ജയലളിത മറക്കാനാവാത്ത ഓർമകൾ

എംജിആറിനൊപ്പം പുതിയ ഭൂമി എന്ന സിനിമയിൽ അഭിനയിക്കുന്ന കാലത്താണു ജയലളിതയെ ആദ്യം കണ്ടതെന്നു ഷീല പറഞ്ഞിട്ടുണ്ട്. ആ സൗഹൃദം കാലക്രമേണ ഗാഢമായി. പുതിയ ഭൂമി 1968ൽ ആണു റിലീസ് ചെയ്തത്. വി.സി.ഗുഹാനാഥൻ എന്ന തിരക്കഥാകൃത്തിന്റെ ആദ്യ തിരക്കഥയായിരുന്നു പുതിയ ഭൂമി. അതെഴുതുമ്പോൾ ഗുഹാനാഥന് പതിനേഴു വയസ്സേ ഉണ്ടായിരുന്നുള്ളൂ. പച്ചയയപ്പൻ കോളജിൽ വിദ്യാർഥിയായിരുന്ന ഗുഹാനാഥൻ എംജിആറിനെ പരിചയപ്പെടാനിടയായി. തന്റെ സിനിമയുടെ തിരക്കഥ എഴുതാൻ ആ ചെറുപ്പക്കാരൻ മതിയെന്ന് എംജിആർ. തീരുമാനിച്ചു. പിൽക്കാലത്ത് കുമാരി കോട്ടം എന്ന എം ജിആർ- ജയലളിത സിനിമയ്ക്കും ഗുഹാനാഥനാണു തിരക്കഥ രചിച്ചത്. ഏകദേശം 250 സിനിമകൾക്കു തിരക്കഥ എഴുതിയിട്ടുണ്ട്, വി.സി. ഗുഹാനാഥൻ.

‘പുതിയ ഭൂമി' ഇറങ്ങിയ വർഷം എം ജിആർ- ജയലളിത ജോടിയുടെ എട്ടു സിനിമകൾ ഇറങ്ങി. പുതിയ ഭൂമിയിൽ എംജിആർ ആദർശവാനായ ഒരു ഡോക്ടറും ജയലളിത ഒരു ഗ്രാമീണയുവതിയുമായാണ് അഭിനയിച്ചത്. എംജിആറിന്റെ മുറപ്പെണ്ണായ നളിനയുടെ റോൾ ആയിരുന്നു ഷീലയ്ക്ക്.

‘പുതിയ ഭൂമി 'യെക്കുറിച്ചു ഷീലയുടെ ഓർമകൾ ഇങ്ങനെയാണ്

 “ആദ്യം കാണുമ്പോൾ ജയലളിത എം ജിആറിന്റെ ഭാഗ്യജോടിയായി പേരെടുത്തിരുന്നു. അന്നു സംസാരിച്ചു സംസാരിച്ച് ഞങ്ങൾ വലിയ കൂട്ടുകാരായി.

അമ്മു എന്നായിരുന്നു ജയലളിതയുടെ വിളിപ്പേര്. ഞാനും അമ്മു എന്നു തന്നെയാണു വിളിച്ചിരുന്നത്. ജയലളിതയും ഞാനും ഒരുപാടു വായിക്കുമായിരുന്നു. ജയലളിതയുടെ വീട്ടിൽ ഒരു വലിയ ലൈബ്രറിയുണ്ടായിരുന്നു.

MEER VERHALEN VAN Manorama Weekly

Translate

Share

-
+

Change font size