Poging GOUD - Vrij

പെൺവേഷം

Manorama Weekly

|

September 24, 2022

കഥക്കൂട്ട്

- തോമസ് ജേക്കബ്

പെൺവേഷം

പോയ തലമുറയിൽ കേരളത്തിലെ ആനുകാലികങ്ങളിൽ നിറഞ്ഞുനിന്ന പേരായിരുന്നു വന്നേരി കെ. സാവിത്രി അന്തർജനം. യാഥാസ്ഥിതികരെ അസ്വസ്ഥമാക്കുന്ന കവിതകളായതിനാൽ ഈ അന്തർജനം ആരെന്ന് എല്ലാവരും അന്വേഷിച്ചു.

അന്നൊരു നാളിലാണ് വന്നേരിയിലെ തലയെടുപ്പുള്ള കൊളാടി ഗോവിന്ദൻ കുട്ടിയുടെ ജ്യേഷ്ഠന്റെ വിവാഹം. ജ്യേഷ്ഠൻ പോയി വിവാഹവസ്ത്രങ്ങളൊക്കെ തിരഞ്ഞെടുത്തു. ഇനി മറ്റുള്ളവർക്കുള്ള വസ്ത്രം വാങ്ങണം. വീട്ടിലേക്കാവശ്യമുള്ള പലചരക്കുകളെടുക്കണം. അതിനായി കൊളാടി തൃശൂർക്കു പുറപ്പെടുമ്പോൾ ജ്യേഷ്ഠൻ വിവാഹക്ഷണപത്രികയിൽ കുറേയെണ്ണം അനിയനെ ഏൽപിച്ചു. മുണ്ടശ്ശേരി, പി.സി. കുട്ടികൃഷ്ണൻ, പ്രഫ.ശങ്കരൻ നമ്പ്യാർ തുടങ്ങി കുറെപ്പേർക്ക്, കൂട്ടത്തിലൊന്ന് വന്നേരി കെ. സാവിത്രി അന്തർജനത്തിനും കോളജ് വിദ്യാർഥിയായിരുന്ന കാലത്തു സാവിത്രി അന്തർജനത്തിന്റെ ചില കവിതകൾ കൊളാടി കണ്ടിരുന്നു. കറുക മാല എന്നൊരു സമാഹാരം തന്നെ അവർ പുറത്തിറക്കിയിരുന്നു.

മംഗളോദയത്തിൽ ചെന്ന് അവിടെയുള്ളവർക്കെല്ലാം ക്ഷണക്കത്തു കൊടുത്തു  അതിനുശേഷം അന്തർജനത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ എല്ലാവരുടെയും മുഖത്തു നേരിയ ഒരു ചിരി. ഒടുവിൽ മുണ്ടശ്ശേരി മാഷ് പറഞ്ഞു. തന്റെ ചേട്ടൻ തന്നെ ഒന്നു കളിപ്പിച്ചതാ. ആ കത്തുകൂ ടി എംപിക്കു കൊടുത്തേക്കൂ.

MEER VERHALEN VAN Manorama Weekly

Translate

Share

-
+

Change font size