Poging GOUD - Vrij

മാതാവും ജീസസും അരിപ്പെട്ടിയും

Manorama Weekly

|

September 17, 2022

ഒരേയൊരു ഷീല

- എം. എസ്. ദിലീപ്

മാതാവും ജീസസും അരിപ്പെട്ടിയും

എസ്.എസ്.ആറിന്റെ നാടകം കാണാൻ പോയ ദിവസത്തെക്കുറിച്ചു ഷീല പങ്കുവച്ച ഓർമകൾ ഇങ്ങനെയാണ് : “എസ്എസ്ആറിന്റെ ആദ്യ ഭാര്യ പങ്കജാമ്മാൾ മലയാളിയായിരുന്നല്ലോ. അവരും വന്നിരുന്നു നാടകത്തിന്. അമ്മ അവരെ പരിചയപ്പെട്ടു. സംസാരിച്ചു വന്നപ്പോൾ പരസ്പരം അറിയുന്ന വീട്ടുകാരാണെന്നു മനസ്സിലായി. അമ്മ അവരോട് ഞങ്ങളുടെ കഷ്ടപ്പാടുകൾ പറഞ്ഞു. അവർ എന്നെ നോക്കി ചോദിച്ചു: "ഈ പെണ്ണ് നാടകത്തിൽ അഭിനയിക്കുമോ? എങ്കിൽ ജീവിക്കാനുള്ള കാശു കിട്ടും. കുടുംബം നോക്കാം.

എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതി എന്നു കരുതിയാകും, അമ്മ പറഞ്ഞു: “ഓഹ് അഭിനയിക്കും. ഞാൻ മുൻപ് റെയിൽവേ നാടകത്തിൽ അഭിനയിച്ചിട്ടുണ്ടല്ലോ.' അവർ പറഞ്ഞു, "എങ്കിൽ ഞാൻ ചെന്നൈയിൽ പോയി എസ്.എസ്. ആറുമായി സംസാരിച്ചതിനു ശേഷം കത്തെഴുതാം. എന്റെ കൂടെതന്നെ താമസിപ്പിക്കാം. അന്നു തിരിച്ചു വന്ന് ഞാൻ അമ്മയോടു കയർത്തു "അമ്മ എന്തിനാ ഞാൻ അഭിനയിക്കും എന്ന് പറഞ്ഞത്? എനിക്ക് അഭിനയിക്കാൻ അറിയുകയുമില്ല, ഇഷ്ടവുമല്ല. അമ്മ ചോദിച്ചു, പിന്നെ നമ്മൾ എങ്ങനെയാ ഈ കുടുംബം നടത്തുന്നത് എന്ന് നീ പറ? ഈ പിള്ളാരെ എന്തു ചെയ്യും?'

ഈ കൂടിക്കാഴ്ച കഴിഞ്ഞു മൂന്നാം ദിവസം തന്നെ ഷീല എസ്.എസ്.ആർ മൺട്രത്തിൽ നിന്നു ടെലിഗ്രാം കിട്ടി. അങ്ങനെ ഷീലയും അമ്മയും കൂടി മദ്രാസിൽ എത്തി. എസ്. എസ്.ആറിന്റെ വീട്ടിൽ ചെന്ന് അദ്ദേഹത്തെ കണ്ടു. അദ്ദേഹത്തിനു ഷീലയെ ഇഷ്ടമായി. നാടകത്തിലേക്കു ഷീലയെ എടുത്തു. പക്ഷേ, ഒരു കരാർ ഉണ്ടായിരുന്നു - മൂന്നു വർഷത്തേക്കു മറ്റൊരു കമ്പനിയുടെയും നാടകത്തിലോ സിനിമയിലോ അഭിനയിക്കാൻ പാടില്ല. അഥവാ അഭിനയിച്ചാൽ അത് എസ്.എസ്.ആറിന്റെ സമ്മതത്തോടെയായിരിക്കണം. കിട്ടുന്നതിൽ പകുതി പ്രതിഫലം എസ്എസ്ആറിനു കൊടുക്കുകയും വേണം. ഗ്രേസി ആന്റണി കരാർ ഒപ്പുവച്ചു കൊടുത്തു. ഷീലയെ പങ്കജത്തെ ഏൽപിച്ചു ഗ്രേസി ആന്റണി ഊട്ടിയിലേക്കു മടങ്ങി. പങ്കജത്തിന്റെ അഞ്ചു കുട്ടികളോടൊപ്പം ഷീലയും ചേർന്നു.

MEER VERHALEN VAN Manorama Weekly

Translate

Share

-
+

Change font size