Facebook Pixel ഇലക്ട്രിക് കരുത്തിൽ സിട്രൺ സി3 | Fast Track - automotive - Lees dit verhaal op Magzter.com

Poging GOUD - Vrij

ഇലക്ട്രിക് കരുത്തിൽ സിട്രൺ സി3

Fast Track

|

February 01,2023

320 കിലോമീറ്റർ റേഞ്ചുമായി സിട്രൺ സിയുടെ ഇലക്ട്രിക് വകഭേദം- സിട്രൺ ഇ-സി3

- നോബിൾ

ഇലക്ട്രിക് കരുത്തിൽ സിട്രൺ സി3

കോംപാക്ട് എസ് യു വിയുടെ തലയെടുപ്പുമായെത്തിയ ഹാച്ച്ബാക്കാണ് സിട്രൺ സി3. ഡിസൈൻ മികവും ഡ്രൈവ് കംഫർട്ടും യാത്രാസുഖവുമായിരുന്നു സി3യുടെ ഹൈലൈറ്റ്. സി3 നിരത്തിലെത്തി ആറു മാസത്തിനുള്ളിലിതാ സി3യുടെ ഇലക്ട്രിക് വകഭേദം സിട്രൺ അവതരിപ്പിച്ചിരിക്കുകയാണ്. നിലവിൽ വിപണിയിൽ ലഭ്യമായ കുറഞ്ഞ വിലയുള്ള ചെറിയ ഇലക്ട്രിക് കാർ ടാറ്റയുടെ ടിയാഗോ. ഇവിയാണ്. തൊട്ടുമു കളിൽ ടാറ്റയുടെ തന്നെ ടിഗോർ ഇവിയും. ഇവർക്കിടയിലേക്കാണ് സിട്രൺ ഇ-സി3യെ കൊണ്ടുവന്നിരിക്കുന്നത്. ഇലക്ട്രിക് കാറിനു ഡിമാൻഡേറുന്ന ഇക്കാലത്ത് കുറഞ്ഞവിലയിൽ ഒരു മോഡൽ കിട്ടുമോ എന്നു കാത്തിരിക്കുന്നവരെയാണ് ഇ-സി3 നോട്ടമിടുന്നത്. ചെന്നൈയിലെ വാബ്കോ ട്രാക്കിൽ നടത്തിയ ഇ-സി3യുടെ ഫസ്റ്റ് ഡ്രൈവ് വിശേഷങ്ങളിലേക്ക്...

 കാഴ്ചയിൽ

പെട്രോൾ സി3യുടെ അതേ ഡിസൈൻ തന്നെയാണ് ഇ-സി3ക്കും. ഒറ്റനോട്ടത്തിൽ പെട്രോൾ സി3യും ഇലക്ട്രിക് സി3യും തമ്മിൽ വേർതിരിച്ചറിയാൻ കഴിയില്ല എന്നതാണു വാസ്തവം. ഹാച്ച് എവി ക്രോസ് എന്നു വിളിക്കാവുന്ന രൂപം. ഇരട്ട ഡിആർഎല്ലിലേക്കു ലയിക്കുന്ന ലോഗോയും മസിൽ ബോണറ്റ് ലൈനും കരുത്തു തോന്നിപ്പിക്കുന്ന ഗില്ലും ബംപറുമെല്ലാം ഇ-സി3യിലും കാണാം. സാധാരണ ഇലക്ട്രിക് വാഹനങ്ങളിൽ കാണുന്നതു പോലെ അടഞ്ഞ ഗ്രില്ലല്ല ഇതിൽ. പെട്രോൾ സി3യെപ്പോലെ തുറന്നു തന്നെയാണ്. ഇതിലൂടെ സൂക്ഷിച്ചു നോക്കിയാൽ റേഡിയേറ്റർ കാണാം. ഇലക്ട്രിക് കാറിനു റേഡിയേറ്ററോ എന്നു ചോദിക്കരുത്. അത് എസി യുടേതാണ്. മുന്നിൽ യാതൊരു മാറ്റവും പറയാനില്ല. വശങ്ങളിലേക്കു വന്നാൽ ചെറുമാറ്റം പ്രകടം. വലതു ഡോറിൽ ഇലക്ട്രിക് ആണെന്നതിന്റെ ഇ എന്ന നീല ബാഡ്ജ് വന്നു. മാത്രമല്ല, വലത് ഫെൻഡറിൽ ചാർജിങ് പോർട്ടിന്റെ ലിഡും കാണാം. അലോയ് വീൽ ഡിസൈനിൽ പോലും മാറ്റമില്ല. സാധാരണ ഇലക്ട്രിക് കാറുകളിൽ നീലനിറത്തിലുള്ള ഇൻസേർട്ടോ സവിശേഷരീതിയിലുള്ള അലോ വീൽ ഡിസൈനോ ഒക്കെ കാണാറുണ്ട്. ഇവിടെ അങ്ങനെ ഒന്നും തന്നെ നൽകിയിട്ടില്ല. പിന്നിലേക്കു വന്നാൽ ഇ-സി3 എന്ന ബാഡ്ജ് വന്നതാണ് പുതുമ.

MEER VERHALEN VAN Fast Track

Fast Track

Fast Track

കൊന്ന മരങ്ങളുടെ ഘോഷയാത

COFFEE BREAK

time to read

2 mins

March 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി

time to read

3 mins

March 01, 2026

Fast Track

Fast Track

നിസ്സാൻ ഗ്രാവൈറ്റ്

ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി

time to read

1 mins

March 01, 2026

Fast Track

Fast Track

കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ

വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?

time to read

2 mins

March 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ

ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ

time to read

2 mins

March 01, 2026

Fast Track

Fast Track

200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ

3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ

time to read

1 mins

March 01, 2026

Fast Track

Fast Track

ജെടൂർ

കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം

time to read

3 mins

March 01, 2026

Fast Track

Fast Track

ടൊയോട്ട ഇബെല്ല

543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി

time to read

2 mins

March 01, 2026

Fast Track

Fast Track

'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്

റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും

time to read

2 mins

March 01, 2026

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Translate

Share

-
+

Change font size