Prøve GULL - Gratis

പുഴ വരും ദേവനെ തേടി

Vanitha

|

November 08,2025

മൂവാറ്റുപുഴയാറിന്റെ തീരത്താണു നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഊരമന നരസിംഹമൂർത്തി ക്ഷേത്രം. കഥയും പുഴയും കാവൽ നിൽക്കുന്ന അദ്ഭുതങ്ങളുടെ ശ്രീകോവിലിനു മുന്നിൽ

- വി.ആർ. ജ്യോതിഷ്

പുഴ വരും ദേവനെ തേടി

ഇവിടെ ക്ഷേത്ര പടവുകളിൽ കാലു നനച്ചു ഭക്തിയോടെ ഒഴുകുകയാണു മൂവാറ്റുപുഴയാറ്.

പടിഞ്ഞാറു നിന്നു വന്നു കിഴക്കോട്ട് ഒഴുകി, വീണ്ടും തെക്കു പടിഞ്ഞാറേക്ക് ഒഴുകുന്ന പുഴ കാണാം ഇവിടെ നിന്നാൽ. അങ്ങനെ രണ്ടുവട്ടം വളഞ്ഞു ക്ഷേത്രത്തിനു പിന്നിലൂടെ വിനയത്തോടെ ഒഴുകുന്ന മൂവാറ്റുപുഴയാറിന്റെ എളിമയിൽ തുടങ്ങുന്നു ഊരമന ശ്രീനരസിംഹസ്വാമി ക്ഷേത്രത്തിന്റെ ആ ഐതിഹ്യപ്പെരുമ. രണ്ടു ക്ഷേത്രങ്ങളാണ് ഇവിടെ. നരസിംഹസ്വാമിക്ഷേത്രവും കടവിനു കാവലാ യി ശാസ്താക്ഷേത്രവും.

അപൂർവമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉള്ള, നൂറ്റാണ്ടുകൾക്കു മുൻപു വരച്ച ചുമർചിത്രങ്ങളോടു കൂടിയ ശ്രീകോവിലുള്ള ക്ഷേത്രമാണിത്. ഇനിയും പറയാനേറെയുണ്ട് ഈ ക്ഷേത്രങ്ങളെക്കുറിച്ച്.

ശാസ്താക്ഷേത്രത്തിലേക്കാണ് ആദ്യം പോയത്. ഊരമന സ്വദേശിയായ ഒരു ബ്രാഹ്മണൻ ചമ്ര വട്ടം ശാസ്താവിന്റെ കടുത്ത ഭക്തനായിരുന്നു എന്നും അദ്ദേഹം ഊരമനയിലേക്കു മടങ്ങിയപ്പോൾ ചമ്രവട്ടം ശാസ്താക്ഷേത്രത്തിൽ നിന്ന് ഒരു ശില കൂടി കരുതിയെന്നും ആ ശിലയാണ് ഇവിടെ പ്രതിഷ്ഠിച്ചത് എന്നുമാണ് ഐതിഹ്യം. അങ്ങനെ റോഡിന് ഇരുവശത്തുമായി രണ്ടു ക്ഷേത്രങ്ങൾ. നര സിംഹമൂർത്തിയുടെ ഉഗ്രരൂപമാണു പ്രധാനപ്രതിഷ്ഠ. റോഡിന് ഇരുവശവുമായാണു ക്ഷേത്രങ്ങളെങ്കിലും രണ്ടു ക്ഷേത്രത്തിനും കൂടി ഒറ്റ ഗോപുരമാണ്. ഒരു ശില്പം പോലെ മനോഹരമാണ് ഈ ഗോപുരം. ഗോപുരം കടന്നാൽ ചെറിയ ഇടനാഴി, അതു നര സിംഹസ്വാമിക്ഷേത്രത്തിലേക്കു നീളുന്നു.

എഴുപത്തിരണ്ടു മനകളുടെ ഊര്

ഊരമന എന്ന വാക്കിനു മനകളുടെ ഊര് എന്നാണ് അർഥം. 72 മനകൾ ഈ പ്രദേശത്ത് ഉണ്ടായിരുന്നത്രേ. ഈ മനകൾക്കായിരുന്നു ക്ഷേത്രത്തിന്റെ സംരക്ഷണചുമതല. എന്നാൽ, ഒരിക്കൽ ഭക്ഷണത്തിനായി യാചിച്ചു വന്ന വൃദ്ധനെ പല മനകളിൽ നിന്നും ആട്ടിയോടിച്ചത്. അവസാനം ഈ ക്ഷേത്രത്തിൽ വച്ച് ഒരാൾ ആഹാരം നൽകി. പിറ്റേന്നു രാവിലെ മൂന്നു മനകൾ ഒഴികെ മറ്റുള്ളതെല്ലാം കത്തി നശിച്ചുവെന്നാണ് ഐതിഹ്യം. പെരിങ്ങാട്ടുള്ളി, വട്ടവേലി, തെക്കിനേഴം ഈ മൂന്നു മനകളാണു ഇവിടെ ഇപ്പോൾ അവശേഷിക്കുന്നത്.

FLERE HISTORIER FRA Vanitha

Vanitha

Vanitha

വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?

വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം

time to read

1 min

January 03, 2026

Vanitha

Vanitha

വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്

ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

January 03, 2026

Vanitha

Vanitha

പ്രണയത്തിനെന്തു ദൂരം

പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ

time to read

1 mins

January 03, 2026

Vanitha

Vanitha

ചൂടൻ ചായയ്ക്ക് മസ്ക ബൺ

'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും

time to read

2 mins

January 03, 2026

Vanitha

Vanitha

ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ

ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം

time to read

1 mins

January 03, 2026

Vanitha

Vanitha

പോളിസൈത്തീമിയ ജീവന് ഭീഷണിയോ?

ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം

time to read

2 mins

January 03, 2026

Vanitha

Vanitha

2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം

പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!

time to read

2 mins

January 03, 2026

Vanitha

Vanitha

ഠമാർ പഠാർ ലവകുശ

10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...

time to read

3 mins

January 03, 2026

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Listen

Translate

Share

-
+

Change font size