സംഗീതം കടൽ കാറ്റുപോലെ
Vanitha
|October 11, 2025
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയ സംഗീതപ്രതിഭയാണു മുഹമ്മദ് യാസിൻ വളർച്ചയില്ലാത്ത കൈകൾ കീ ബോർഡിനെ തലോടുമ്പോൾ അനുഗ്രഹത്തിന്റെ മാന്ത്രികസ്പർശം...
തിരയൊടുങ്ങാത്ത കടലിനപ്പുറം കരകളുണ്ടെന്നു മുഹമ്മദ് യാസിനറിയാം. അങ്ങ കലെ ആകാശത്തുകൂടി പറക്കുന്ന വിമാനങ്ങളെ അവൻ നോക്കിയിരിക്കാറുണ്ട്. ചില സമയങ്ങളിൽ അവിടെയൊക്കെ ഓടിയെത്തണമെന്നു തോന്നും. പക്ഷേ, ഏറെ ദൂരം നടക്കാനോ കാണുന്നതെല്ലാം എത്തിപ്പിടിക്കാനോ അവനു കഴിയില്ല.
പിടയുന്ന പിഞ്ചുമനസ്സിന്റെ നൊമ്പരം തിരിച്ചറിഞ്ഞതു കൊണ്ടാവാം അവന്റെ കുഞ്ഞു കൈകളിൽ സംഗീതത്തിന്റെ തലോടലുണ്ടായി. ഹൃദയസ്പർശിയായ ഗാനത്തിന്റെ ഈണം പോലെ പതിമൂന്നുകാരനു മുന്നിലേക്കു പ്രശസ്തിയും പുരസ്കാരങ്ങളും വന്നു ചേർന്നു.
യാസിൻ സംഗീതം പരിശീലിച്ചിട്ടില്ല. ഡാൻസ് പ്രാക്ടീസ് ചെയ്തിട്ടില്ല. സംഗീതോപകരണത്തിൽ ഗുരുക്കന്മാരുമില്ല. ചലിപ്പിക്കാൻ അവനു കൈവിരലുകളുമില്ല. വളർച്ചയെത്തിയ കാലുകളില്ലാത്തതിനാൽ നടക്കാനുമാവില്ല. ഇല്ലാത്ത വിരൽത്തുമ്പു കൊണ്ടു കീബോർഡ് വായിക്കുന്നതു കേൾക്കാനും അവൻ നൃത്തം ചെയ്യുന്നതു കാണാനും ആളുകളും മാധ്യമങ്ങളുമെത്തുന്നതു ദൃക്സാക്ഷ്യം.
കാലം ഒന്നിനും കണക്കു ബോധിപ്പിക്കാതെ കടന്നു പോകില്ലെന്നു പറയുന്നതു വെറുതെയല്ല. ദിവ്യാംഗങ്ങളോടെ പിറന്ന മുഹമ്മദ് യാസിന്റെ പ്രതിഭാശേഷി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു. കണ്ണുകെട്ടി കീബോർഡ് വായിച്ച യാസിനെ നോക്കി അവാർഡ് നിർണയ സമിതി അദ്ഭുതം പ്രകടിപ്പിച്ചു. കേരള സർക്കാരിന്റെ ഉജ്വലബാല്യ പുരസ്കാരം, സാമൂഹിക നീതി വകുപ്പിന്റെ പ്രത്യേക പുരസ്കാരം, ഫീനിക്സ് അവാർഡ്, എപിജെ അ ബ്ദുൾ കലാം ബാലപ്രതിഭ, ടിവി പ്രോഗ്രാമിൽ ഷൈ നിങ് സ്റ്റാർ വിന്നർ, ദേശീയ ശിശുസംരക്ഷണ വകു പ്പിന്റെ ബാലപ്രതിഭ പുരസ്കാരം എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ വന്നു ചേർന്നു.
യാസിൻ പിറന്ന നിമിഷം മുതൽ ഇന്നുവരെ അവന്റെ കുറവുകളെയോർത്തു സങ്കടപ്പെടാതെ, അവന്റെ കഴിവുകൾക്കൊപ്പം നടക്കുന്ന ഷാനവാസും ഷൈലയും ഹൃദയഭാഷയിൽ വർത്തമാനം പറഞ്ഞു ശീലിച്ചവരാണ്. “ഇടയ്ക്കു ഞാനുമായി വഴക്കിടും. കൂടുതൽ നേരം മൊബൈൽ ഫോൺ നോക്കരുതെന്നു പറയുമ്പോഴാണു പിണക്കം. അവന്റെ ഏത് ഇഷ്ടത്തിനും ഇക്ക എതിരു പറയാറില്ല''ഉമ്മറത്തെ കസേരയിലിരുന്ന് ഷൈല മകനെ ചേർത്തു പിടിച്ചു.
അനുജൻ അൽ അമീനാണു വീടിനുള്ളിൽ യാസിന്റെ കൂട്ടുകാരൻ. സ്കൂളിൽ പോയാൽ സായന്താണ് ബെസ്റ്റ് ഫ്രണ്ട്. സായന്തിന്റെ ചുമലിൽ കയറിയാണു ബാത്റൂമിൽ പോകാറുള്ളത്. ഭക്ഷണം കഴിക്കാൻ പോകുമ്പോഴും യാസിനെ ചുമക്കുന്നതു സായന്താണ്. ഒന്നാം ക്ലാസിൽ തുടങ്ങിയതാണ് ഈ ചങ്ങാത്തം.
Denne historien er fra October 11, 2025-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
മിന്നും താലിപ്പൊന്നിൽ ഇവളെൻ സ്വന്തം
വിവാഹദിനം പുലർച്ചെ കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആവണിക്ക് ആശുപത്രിയിൽ വച്ചു വരൻ ഷാരോൺ താലി ചാർത്തി...തുടർന്നു വായിക്കുക
3 mins
December 20, 2025
Vanitha
ദേവി ദർശനം വർഷത്തിലൊരിക്കൽ മാത്രം
ധനുമാസത്തിലെ തിരുവാതിരനാൾ മുതൽ 12 ദിവസം മാത്രം വർഷത്തിൽ ശ്രീ പാർവതി ദേവിയുടെ നടതുറക്കുന്ന അപൂർവ ക്ഷേത്രമായ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം ഈ വർഷത്തെ ഭക്തിസാന്ദ്ര ദിനങ്ങൾക്കായി ഒരുങ്ങിക്കഴിഞ്ഞു.
2 mins
December 20, 2025
Vanitha
Tani malayali
സോഷ്യൽ മീഡിയ താരം ഐശ്വര്യനാഥിന്റെ തനി മലയാളി വിശേഷങ്ങൾ
1 mins
December 20, 2025
Vanitha
പിൻവലിച്ചാലും പണമേറും എസ് ഡബ്ള്യു പി
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
December 20, 2025
Vanitha
Rhythm Beyond limits
സിനിമയിലെത്തി 10 വർഷങ്ങൾ...തെന്നിന്ത്യൻ നായിക മഡോണ സെബാസ്റ്റ്യൻ ചില മാറ്റങ്ങൾക്കുള്ള ഒരുക്കത്തിലാണ്
2 mins
December 20, 2025
Vanitha
സ്വർഗം ഭൂമിയെ തൊടുമ്പോൾ
പരിശുദ്ധ ദൈവമാതാവിന്റെ പേരിൽ ലോകത്ത് ആദ്യമായി നിർമിക്കപ്പെട്ട മരിയോ മജോരെ ബസിലിക്കയിൽ
2 mins
December 20, 2025
Vanitha
പകർത്തി എഴുതി ബൈബിൾ
60കാരി ലൂസി മാത്യു ബൈബിൾ തുറക്കുമ്പോൾ മുന്നിൽ തെളിയുന്ന അക്ഷരങ്ങളിൽ ആത്മസമർപ്പണത്തിന്റെ തിളക്കമുണ്ട്
3 mins
December 20, 2025
Vanitha
ദൈവസ്നേഹം വർണിച്ചീടാൻ...
വത്തിക്കാനിലെ അൾത്താരയിൽ മാർപാപ്പയുടെ സവിധത്തിൽ സ്നേഹഗീതം ആലപിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുന്നു ചങ്ങാതിമാരായ സ്റ്റീഫനും വിജയും
4 mins
December 20, 2025
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Listen
Translate
Change font size

