Facebook Pixel ഷോക്കടിക്കുമോ സോളർ | Vanitha - womens-interest - Les denne historien på Magzter.com

Prøve GULL - Gratis

ഷോക്കടിക്കുമോ സോളർ

Vanitha

|

July 19, 2025

പുരപ്പുറ സൗരോർജ ഇടപാടുകൾക്കു പുതിയ വ്യവസ്ഥകൾ വരുമ്പോൾ ലാഭകരമാകുമോ സോളർ വൈദ്യുതി? ഉപയോക്താക്കൾ പറയുന്നു

- രൂപാ ദയാബ്ജി

ഷോക്കടിക്കുമോ സോളർ

സോളർ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഗാർഹിക ഉപയോക്താക്കളുടെ മനസ്സിൽ ആശങ്ക ഉണർത്തുന്ന ഒരു വാർത്തയാണു സോളറിനെ വീണ്ടും ചർച്ചയാക്കുന്നത്. പുരപ്പുറ സൗരോർജ ഇടപാടുകൾക്കു പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തുന്നതിനുളള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ കരടു ചട്ടത്തിലാണു സംശയങ്ങളും ചോദ്യങ്ങളും ഉയരുന്നത്.

എന്നുമെന്നും കൂടി വരുന്ന കറന്റ് ബില്ലിനു പരിഹാരമായാണു മിക്കവരും സോളറിലേക്കു ചുവടു മാറിയത്. എന്നാൽ, ഇതു വരുംകാലത്തു തിരിച്ചടിയാകുമോ എന്നു പലരും ഭയക്കുന്നു. ഗാർഹിക സോളർ ഉത്പാദനവും ഉപയോഗവും സംബന്ധിച്ച ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നു വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി പറയുന്നു, “സൗരോർജ ഉത്പാദകരുടെ മീറ്ററിങ് രീതിയിൽ കെഎസ്ഇബി വലിയ തോതിൽ മാറ്റം വരുത്തുന്നു എന്ന അടിസ്ഥാനരഹിതമായ പ്രചാരണം സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളിൽ വഞ്ചിതരാകാതെ വസ്തുതകൾ തിരിച്ചറിയണം.'' എന്താണു സോളറിലെ ആശങ്കകൾ? നിലവിലെ രീതികളിൽ മാറ്റം വരുന്നത് ഉപയോക്താക്കളെ എങ്ങനെ ബാധിക്കും? സോളർ ഉപയോഗിക്കുന്നവരും ആശങ്കയില്ലാതെ ചുവടുവയ്ക്കുന്നവരും അനുഭവങ്ങൾ പറയുന്നു.

ഓൺ ഗ്രിഡ്, ഓഫ് ഗ്രിഡ്

ഗാർഹിക സോളർ വൈദ്യുതി ഉത്പാദനവും ഉപയോഗവും രണ്ടു തരത്തിലുണ്ട്. പകൽ ഉൽപാദിപ്പിക്കുന്ന സോളർ വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്കു നൽകി, അതിനു പകരമായി ഗ്രിഡിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതാണ് ഓൺ ഗ്രിഡ്. എന്നാൽ, വീട്ടിൽ ഉൽപാദിപ്പിക്കുന്ന സോളർ വൈദ്യുതി ബാറ്ററിയിൽ ശേഖരിച്ച്, അതുപയോഗിച്ചു തന്നെ രാത്രിയും പകലും ഉപകരണങ്ങൾ പ്രവർത്തിക്കുന്ന രീതിയാണ് ഓഫ് ഗ്രിഡ്.

രീതി ഏതായാലും ഗാർഹിക സൗരോർജ വൈദ്യുതി ഉത്പാദനവും ഉപയോഗവും ഏറ്റവും കാര്യക്ഷമവും സാമ്പത്തിക ലാഭം നൽകുന്നതുമാണെന്നു കോട്ടയം വൈക്കം ബ്രഹ്മമംഗലത്തെ എം.എൻ. രാധാകൃഷ്ണനും കുടുംബവും പറയുന്നു. “ഒരു വർഷമാകുന്നതേയുള്ളൂ വീട്ടിൽ മൂന്നു കിലോവാട്ടിന്റെ യൂണിറ്റ് സ്ഥാപിച്ചിട്ട്, കേന്ദ്രസർക്കാരിന്റെ പുരപ്പുറ സൗരോർജ പദ്ധതിയിൽ പെടുത്തി പ്ലാന്റ് സ്ഥാപിച്ചപ്പോൾ സബ്സിഡിയും കിട്ടി.

FLERE HISTORIER FRA Vanitha

Vanitha

Vanitha

സുഹ്റാ ബീവിയുടെ അസാധാരണ കഥ

“പത്തു പതിനഞ്ചു വർഷമായി ജീവിച്ചുകൊണ്ടിരുന്ന വീട് പൊളിച്ചു കളഞ്ഞു. ഈ മക്കളെയും കൊണ്ട് ഞാനെന്തു ചെയ്യും സാർ...” അവർ പൊട്ടിക്കരഞ്ഞു

time to read

3 mins

March 14, 2026

Vanitha

Vanitha

സുരക്ഷ ഉറപ്പാക്കി തുടങ്ങാം യാത്ര

കുട്ടികളുമൊത്തുള്ള യാത്രകളിൽ നിർബന്ധമായും സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ എന്തെല്ലാമെന്നു മനസ്സിലാക്കാം

time to read

2 mins

March 14, 2026

Vanitha

Vanitha

ഇടറില്ല ഈ ചുവടുകൾ

വലതുകാൽ കാൻസർ കവർന്നെങ്കിലും തളരാതെ എംബിബിഎസ് പഠനം പൂർത്തിയാക്കുകയാണ് അനുശ്രീ

time to read

3 mins

March 14, 2026

Vanitha

Vanitha

പേടിയോടു പറയാം 'കടക്കൂ പുറത്ത്'

കരിയറിലെ പ്രതിസന്ധികളെ അതിജീവിക്കാൻ ഇതാ ചില ലൈഫ് സ്കിൽസ്

time to read

2 mins

March 14, 2026

Vanitha

Vanitha

റീൽസ് തൊടാതെ വെള്ളിനേഴി കലാഗ്രാമം

കഥകളിയും ഗ്രാമകലകളും ശിൽപനിർമാണവും കലർപ്പില്ലാത്ത രീതികളോടെ പിന്തുടരുന്ന ഗ്രാമഭംഗിയാണ് പാലക്കാട് ജില്ലയിലെ വെള്ളിനേഴിയുടെ ഐശ്വര്യം

time to read

2 mins

March 14, 2026

Vanitha

Vanitha

10 Years ONE DREAM

സിനിമയിലെത്തി പത്തു വർഷമാകുമ്പോഴാണ് കരിയറിലെ ആ 'ചത്താ പച്ച മൊമന്റ് എത്തിയതെന്ന് നടൻ വിശാഖ് നായർ പറയുന്നു

time to read

3 mins

March 14, 2026

Vanitha

Vanitha

ശുദ്ധവായു ഉറപ്പാക്കാൻ ബെഡ്റൂമിൽ വയ്ക്കാവുന്ന ചെടികൾ

എല്ലാതരം അലങ്കാര ചെടികളും ബെഡ്റൂമിൽ വയ്ക്കാൻ യോജിച്ചതല്ല. മികച്ച ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്ന ചെടികൾ ഏതെല്ലാമെന്ന് അറിയാം

time to read

1 mins

March 14, 2026

Vanitha

Vanitha

വിജയ ലക്ഷ്മി

കുമ്മനം ശശികുമാർ വിജയലക്ഷ്മിയുടെ വിജയത്തിൽ നിമിത്തമായി മാറിയത് എങ്ങനെ? വിജയലക്ഷ്മിയുടെ വൈക്കത്തെ വീട്ടിൽ ശശികുമാർ എത്തിയപ്പോൾ...

time to read

2 mins

March 14, 2026

Vanitha

Vanitha

മുന്നേറാം, മെല്ലെ മെല്ലെ...

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

March 14, 2026

Vanitha

Vanitha

വൈഫൈ പോയാൽ "ലൈഫ് വരും!

സ്ക്രീനുകളിലേക്ക് നോക്കി ചിരിക്കുമ്പോൾ, തൊട്ടടുത്തിരിക്കുന്നവരുടെ കണ്ണുകളിലെ സങ്കടം കാണാൻ ൾ മറന്നുപോകുന്നുണ്ടോ?

time to read

2 mins

March 14, 2026

Listen

Translate

Share

-
+

Change font size