Prøve GULL - Gratis
മിന്നലഴകേ...മിന്നുമഴകേ....
Vanitha
|March 29, 2025
അഴകിന്റെയും അറിവിന്റെയും മാറ്റുരച്ച കല്യാൺ സിൽക്സ് വനിത മിസ് കേരളയുടെ വേദിയിലേക്ക്... മിസ് കേരളയുടെ വേദിയിലേക്ക്...അഴകിന്റെയും അറിവിന്റെയും മാറ്റുരച്ച കല്യാൺ സിൽക്സ് വനിത മിസ് കേരളയുടെ വേദിയിലേക്ക്...
-
അഴകളവുകളുടെ പൂർണതയും അറിവിന്റെ തലപ്പൊക്കവും കൊണ്ടു മിന്നിത്തിളങ്ങിയ 20 പെൺ നക്ഷത്രങ്ങൾ. സിയാൽ കൺവെൻഷൻ സെന്ററിലെ വെളിച്ചം തുടുപ്പിച്ച റാംപിലൂടെ അവർ നടന്നപ്പോൾ കാണികളുടെ ഹൃദയം മിടിച്ചു തുടങ്ങി. ആയിരക്കണക്കിന് മത്സരാർഥികളിൽ നിന്നു വിവിധ റൗണ്ടുകളിലൂടെയെത്തിയ ആ 20 സുന്ദരിമാരിൽ നിന്ന് അഴകിന്റെ റാണിയെ തിരഞ്ഞെടുക്കാനുള്ള കാത്തിരിപ്പ്...ഒടുവിൽ ആ നിമിഷമെത്തി. അഴകും അറിവും പരസ്പരം മത്സരിച്ച കല്യാൺ സിൽക്സ് വനിത മിസ് കേരളയുടെ സൗന്ദര്യ കിരീടം അരുണിമ ജയന്റെ ശിരസ്സിലേക്ക്.
ഒരു ട്വന്റി 20 മാച്ചിന്റെ ആവേശം അലയടിക്കുന്നതായിരുന്നു സിയാലിലെ അഴകിന്റെ ഗ്രാന്റ് ഫിനാലെ വേദി. ജഡ്ജസിന്റെ ചോദ്യശരങ്ങൾക്കു വിവേകത്തോടെയുള്ള മറുപടി നൽകാൻ ഓരോ സുന്ദരിമാരും പരസ്പരം മത്സരിച്ചു. ആരു വാഴും ആരും വീഴും എന്ന ആകാംക്ഷ ജനിപ്പിക്കുന്ന നൂലിഴ കീറിയുള്ള മത്സര മാനദണ്ഡങ്ങൾ. ആദ്യഘട്ട പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 10 സുന്ദരിമാർ രണ്ടാംഘട്ടത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. അവരിൽ നിന്ന് അഞ്ച് പേരായി ചുരുങ്ങുമ്പോഴേക്കും ആവേശം കൊടുമുടി കയറി.
ചലച്ചിത്രതാരം ഐശ്വര്യലക്ഷ്മിയും കല്യാൺ സിൽക്സ് ആൻഡ് കല്യാൺ ഹൈപ്പർ മാർക്കറ്റ് ചെയർമാൻ ടി.എസ്. പട്ടാഭിരാമനും ചേർന്ന് അരുണിമയെ വിജയകിരീടം അണിയിച്ചു. ശ്വേത ജയറാം ഫസ്റ്റ് റണ്ണറപ്പും സാന്ദ്ര ഫ്രാൻസിസ് സെക്കൻഡ് റണ്ണറപ്പുമായി.
“വെൺതാരമായി വാനിലുയരൂ നീ' എന്ന അവതരണ ഗാനം ഓരോ മത്സരാർഥിയിലേക്കും ആവേശമായി പടർന്നു കയറി. വിധികർത്താക്കളായി നൈല ഉഷയും പൂർണിമ ഇന്ദ്രജിത്തും മഹേഷ് നാരായണനും സാനിയ അയ്യപ്പനും എത്തിയതോടെ കല്യാൺ സിൽക്സ് വനിത മിസ് കേരള 2025 ആഘോഷരാവിനു തിരിതെളിഞ്ഞു.
ലെഹംഗകളുടെ സൗന്ദര്യം
ഇന്ത്യൻ കലാചാരുതയുടെ സൗന്ദര്യവും പൈതൃകവും വിളിച്ചോതുന്ന ഡിസൈനർ ലെഹംഗകളിൽ മത്സരാർഥികൾ റാംപിൽ ചുവടുവച്ചു. പിന്നണിയിലുയർന്ന താൽ സെ താല് മിലാ എന്ന ഗാനം സുവർണ കാലഘട്ടത്തിലേക്കു കൂട്ടിക്കൊണ്ടു പോകുന്നതായിരുന്നു. കല്യാൺ സിൽക്ക്സ് അമേറ് ഗോൾഡ് ആൻഡ് ഡയമണ്ട്സും മത്സരാർഥികൾക്കായി തിരഞ്ഞെടുത്ത വസ്ത്രങ്ങളും ആഭരണങ്ങളും അവരെ ചരിത്രകഥകളിൽ നിന്നിറങ്ങിവന്ന മുഗൾ രാജകുമാരിമാരെപ്പോലെ അണിയിച്ചൊരുക്കി. വജ്രാഭരണങ്ങളുടേയും പവിഴത്തിന്റെയും ശോഭ അവരുടെ മാറ്റു കൂട്ടി.

Denne historien er fra March 29, 2025-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Listen
Translate
Change font size

