Prøve GULL - Gratis
മേക്കപ് അറിയുകയേയില്ല
Vanitha
|March 16, 2024
“എന്താ ഇപ്പോഴത്തെ ട്രെൻഡ് ?' കല്യാണ ഒരുക്കത്തിനു മുൻപ് വധൂവരന്മാർ ചോദിക്കുന്ന ഈ ചോദ്യത്തിനുള്ള ഉത്തരമറിയൂ...
മേക്കപ് ആർട്ടിസ്റ്റിന് അടുത്തെത്തുന്ന കല്യാണപ്പെണ്ണിനും ചെക്കനും ആദ്യം പറയാനുള്ളത് ഇതാണ്. "മേക്കപ് അധികം വേണ്ട.' ഇതിനുത്തരമായി മേക്കപ് ആർട്ടിസ്റ്റിനു പറയാനുള്ളതോ, മേക്കപ് മിതമാണോ അമിതമാണോ എന്നു ചിന്തിക്കേണ്ട. മേക്കപ് അണിഞ്ഞിട്ടുണ്ടെന്ന് ഒറ്റ നോട്ടത്തിൽ ആരും പറയില്ല.' മേക്കപ് ഓവറാകുന്നതു തിരഞ്ഞെടുപ്പിന്റെ പ്രശ്നം കൊണ്ടാണ്. ഫൗണ്ടേഷൻ, ഐ ഷാഡോ, ലിപ്സ്റ്റിക് എന്നിങ്ങനെ മേക്കപ്പിനായി ഉപയോഗിക്കുന്ന നിറങ്ങളുടെ തിരഞ്ഞെടുപ്പു തെറ്റുന്നത്, ഗുണമേന്മയുള്ള മേക്കപ് ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാത്തത്, പരിചയസമ്പന്നരായ മേക്കപ് ആർട്ടിസ്റ്റിനെ തിരഞ്ഞെടുക്കുന്നതിൽ പാളിച്ച സംഭവിക്കുന്നത്, വിവാഹമടുക്കുമ്പോൾ എങ്ങനെയും ചർമപ്രശ്നങ്ങൾ പരിഹരിക്കണമെന്ന ചിന്തയിൽ തെറ്റായ സ്കിൻ ട്രീറ്റ്മെന്റുകൾ തിരഞ്ഞെടുക്കുന്നത്....
ശരിയായ തിരഞ്ഞെടുപ്പിൽ ശ്രദ്ധയൂന്നിയാൽ കല്യാണനാളിൽ "സുന്ദരി നീയും സുന്ദരൻ ഞാനും ചേർന്നിരുന്നാൽ...' പാട്ടും പാടി ആരും കണ്ണുവയ്ക്കും വിധം കിടിലൻ കപ്പിൾ ആയി നിൽക്കാം. ഒപ്പം അറിഞ്ഞോളു ബ്രൈഡ് ബ്രൈഡ് ഗും മേക്കപ്പിലെ പുത്തൻ വിശേഷങ്ങളും.
ആളെ തന്നെ മാറ്റുന്ന മേക്കപ് മാജിക്കിനോടു പെൺകുട്ടികൾക്ക് യോജിപ്പേയില്ല. തന്റെ ചർമത്തിന്റെ നിറവും ഫേഷ്യൽ ഫീച്ചേഴ്സും എങ്ങനെയാണോ അവയെ മാറ്റിയെടുക്കാതെ തനതു ഭംഗിയിൽ ഹൈലൈറ്റ് ചെയ്യണമെന്നാണ് അവരുടെ ആഗ്രഹം. ഒന്നു നിർബന്ധമാണ്, മേക്കപ്പിന് പക്കാ ഫിനിഷിങ് വേണം.
മേക്കപ് ട്രെൻഡ് എന്താണ്?
വെഡിങ് മേക്കപ്പിലെ പെണ്ണിഷ്ടങ്ങൾ മാറിക്കൊണ്ടയിരിക്കും. ഈയടുത്ത കാലത്തായി എയർ ബ്രഷ് മേക്കപ്പും ഗ്ലാസ് സ്കിൻ മേക്കപ്പുമാണ് ട്രെൻഡ്.
എയർ ബ്രഷ് മേക്കപ് : ഭിത്തിയിൽ ബ്രഷ് ഉപയോഗിച്ചു ചായം പൂശുന്നതിലും ഫിനിഷിങ് സ്പ്രേ ചെയ്യുമ്പോൾ ലഭിക്കില്ലേ... അതു തന്നെയാണ് എയർ ബ്രഷ് മേക്കപ്പിന്റെ അടിസ്ഥാനം. മുഖത്തേക്ക് എയർ ബ്രഷ് ഗൺ ഉപയോഗിച്ചു ഫൗണ്ടേഷൻ നേർമയായി സ്പ്രേ ചെയ്യുന്ന രീതിയാണിത്.
ഗ്ലാസ് സ്കിൻ മേക്കപ് : കെ-ബ്യൂട്ടി നാട്ടിൽ ഹരമായതോടെ, ഗ്ലാസ് സ്കിന്നിനോട് മിക്ക പെൺകുട്ടികൾക്കും മോഹമാണ്. ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനത്തിൽ ആ മോഹത്തിന്റെ തിളക്കം വേണമെന്നും അവർ ആഗ്രഹിക്കുന്നു.
Denne historien er fra March 16, 2024-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
RECYCLING UPCYCLING THRIFTING ഇതാണ് ട്രെൻഡ്
മിസ് യൂണിവേഴ്സ് മത്സരത്തിന്റെ പതിനൊന്ന് എഡിഷനുകളുടെ അണിയറ പ്രവർത്തക ന്യൂയോർക്കിൽ ഫാഷൻ ട്രെൻഡുകളിൽ ഗവേഷണം നടത്തുന്ന സ്റ്റൈലിസ്റ്റ്- സഞ്ജന ജോൺ
3 mins
January 17, 2026
Vanitha
പത്തിൽ പത്തും മധുരം
പത്തു മക്കളെ പ്രസവിച്ച രമ്യ പറയുന്നത് കുട്ടികളെ വളർത്തുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്നാണ് കൊട്ടിയൂരെ ബിഗ് ഫാമിലി വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
ചിരിപ്രസാദം
മിമിക്സ് പരേഡിന് ജന്മം നൽകിയ കലാകാരന്മാരിൽ ഒരാളായ കെ.എസ്. പ്രസാദ് ചിരിലോകത്ത് അരനൂറ്റാണ്ടു പൂർത്തിയാക്കുന്നു
4 mins
January 17, 2026
Vanitha
Pookie പൂമ്പാറ്റ
ക്ലാസ് ടീച്ചറോട് പറയാതെ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോയ കുസൃതി കുട്ടിയാണ് സർവ്വം മായ എന്ന സിനിമയിലൂടെ ഇഷ്ടം വാരിക്കൂട്ടുന്നത്
2 mins
January 17, 2026
Vanitha
ജിമ്മിൽ വേണോ അമിതാവേശം?
പുതുവർഷം മുതൽ ജിമ്മിൽ പോയി തുടങ്ങിയവരും പെട്ടെന്നു ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും അറിയാൻ
3 mins
January 17, 2026
Vanitha
സ്ലീപ് ഡിവോഴ്സ് പ്രായോഗികമോ?
നല്ല ഉറക്കത്തിനായി ദമ്പതികൾ രണ്ടിടത്ത് ഉറങ്ങുന്ന രീതിയാണ് സ്ലീപ് ഡിവോഴ്സ്. നമ്മുടെ നാട്ടിലും ഈ രീതി ട്രെൻഡാകുന്നോ...
3 mins
January 17, 2026
Vanitha
കിനാ കാണും സ്വരങ്ങൾ
കളങ്കാവലിലെ 'നിലാ കായും വെളിച്ചം എന്ന ഗാനത്തിലൂടെ മനസ്സിൽ പതിഞ്ഞ വിന്റേജ് ശബ്ദത്തിനുടമ സിന്ധു ഡെൽസന്റെ വിശേഷങ്ങൾ
1 min
January 17, 2026
Vanitha
ചുണ്ടിൽ വരൾച്ച തൊടാതിരിക്കാൻ
മൃദുലമായ ചുണ്ടുകൾ സ്വന്തമാക്കാൻ കൃത്യമായ കരുതൽ മതി
1 mins
January 17, 2026
Vanitha
സ്വർഗത്തിലെ തപാലാപ്പീസ്
കഴിഞ്ഞ 75 വർഷമായി വനത്തിനുള്ളിൽ പ്രവർത്തിക്കുന്ന കാസർകോട് സ്വർഗയിലെ പദ്രെ പോസ്റ്റ് ഓഫിസിന്റെ വിശേഷങ്ങൾ
3 mins
January 17, 2026
Vanitha
വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?
വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം
1 min
January 03, 2026
Listen
Translate
Change font size

