Prøve GULL - Gratis

സമ്മോഹനം Western Australia

Vanitha

|

August 05, 2023

പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ പെർത് ഒരു സുന്ദര സ്വപ്നം പോലെയാണ്. സൗന്ദര്യവും രുചിയും സാഹസികതയും ഇവിടെ ഒത്തുചേരുന്നു

- അനിൽ മംഗലത്ത്

സമ്മോഹനം Western Australia

നിശാഭംഗികൾക്ക് അറുതിയായ നേരം. ആലക്തികദീപങ്ങൾ കൺചിമ്മിക്കഴിഞ്ഞു. വിഖ്യാതവും തെല്ല് കുപ്രസിദ്ധവുമായ നോർത്ത് ബ്രിഡ്ജിലെ ആരവങ്ങൾക്ക് അർധവിരാമം. നിശാക്ലബുകൾ താഴിട്ടു തുടങ്ങി. നഗരയാത്രികൻ ശീതവസ്ത്രങ്ങൾ ബലപ്പെടുത്തണ്ട സമയം. പെർത് എന്ന സുഖശീതള ഭൂവിലാണിപ്പോൾ. സ്വാൻ നദിക്കപ്പുറം ക്രിക്കറ്റ് ആരവങ്ങൾ ഉയരുന്നുണ്ടോ എന്നു കാതോർത്തു പുലർകാലേ പുറപ്പെടാം.

പെട്ടെന്നു കാറിന്റെ വിൻഡ് ഗ്ലാസ് വൈപ്പറുകൾ ഉയർന്നു പൊങ്ങി. മഴയാണ്. കാതടപ്പിക്കുന്ന ആരവങ്ങൾ. കൺ ചിമ്മിപ്പോകുന്ന മഴ വെളിച്ചങ്ങൾ. കുട എടുക്കേണ്ടിയിരുന്നു. മഴപ്പെരുപ്പം ഇരമ്പിയാർത്തു മടങ്ങവേ സ്വറ്ററുകളിൽ കുളിരകറ്റാൻ നമ്മൾ ശ്രമിക്കും. അപ്പോഴതാ നീണ്ട ചക്രവാളങ്ങൾക്കപ്പുറം നിന്നു സൂര്യന്റെ ആദ്യ വരവ്.

"ഹായ് നല്ല ചൂടുള്ള പ്രഭാതം' എന്ന സഹയാത്രികന്റെ അഭിവാദ്യം കേട്ടു മേലുടുപ്പുകൾ അയച്ചു തുടങ്ങുമ്പോൾ വെൺനുര ചിതറുന്ന വലിയ കടൽത്തീരത്തിനരികിലാകും വാഹനം. ഇന്ത്യൻ മഹാസമുദ്രം പകർന്ന മൃദു ശീതോഷ്ണ വാതങ്ങൾ അറിഞ്ഞു ചുരം കടന്നു ചെല്ലുന്നതു പൂത്തുലഞ്ഞ ബെറി തോട്ടങ്ങളിലേക്കാകും. നനുത്ത പുൽമേടുകൾക്കപ്പുറം മേഞ്ഞു നടക്കുന്ന കുതിരക്കൂട്ടങ്ങളും ആട്ടിൻപറ്റവും.

തീർച്ചയായും നമ്മൾ അന്വേഷിക്കുന്നതു കങ്കാരുക്കളെക്കുറിച്ചാകും. ഇത് ഓസ്ട്രേലിയ ആണല്ലോ! പെട്ടെന്നുള്ള ബ്രേക്കിടലിൽ ഒന്നുലഞ്ഞെഴുന്നേൽക്കുമ്പോൾ അതാ ഒരു കങ്കാരു കൂട്ടം തെരുവിൽ അവയുടെ ഞൊടിയിട സഞ്ചാരം നോക്കി നിൽക്കേ മദിപ്പിക്കുന്ന വീഞ്ഞിന്റെ മണം. രുചി, നിറവൈവിധ്യങ്ങളുടെ ചഷകങ്ങൾ, ആരവങ്ങൾ.

സ്വപ്നത്തിനുള്ളിലെ സ്വപ്നം

മൃദുല ലഹരിയിൽ മുഴുകവേ പെട്ടെന്ന് ഒരു ഫർണസിലകപ്പെട്ട പോലെ. ഇതു ചുണ്ണാമ്പു കല്ലുകളുടെ പർവതശിഖരങ്ങളാണ്. മഴയിൽ ചുണ്ണാമ്പുപാളികൾ രാക്ഷസനെപ്പോലെ ചൂടു പുക വലിക്കുന്നു. വിസ്മയകരമായ കാഴ്ച. ഊരിയെറിഞ്ഞ മേൽവസ്ത്രങ്ങൾ മാറ്റി ഉഷ്ണത്തിനു വിയർപ്പാറ്റാൻ നോക്കുമ്പോൾ വാഹനം മണൽപ്പരപ്പിലാണ്. ശുദ്ധ മരുഭൂമി. അതിരിടുന്ന വെൺമണൽ കൊടുമുടികളിൽ ഓടി കളിക്കാൻ മോഹമായോ? ആഹ്ലാദം തിമിർപ്പായി മാറാനൊരുങ്ങവേ അതാ ശീതക്കാറ്റിന്റെ ഹുങ്കാരം. വെള്ളമണൽ പെയ്ത്തിൽ കുതിർന്നിറങ്ങി വരവേ രാത്രിയുടെ ആദ്യ യാമമെത്തി. ചക്രവാളത്തിലെങ്ങും അസ്തമന സൂര്യശോഭ. ചുണ്ണാമ്പു ശിൽപങ്ങൾക്കപ്പുറം കടൽനീലിമ. മെഡിറ്ററേനിയൻ സുഖ കാറ്റിന്റെ വരവായി. മെല്ലെ നടക്കാം.

FLERE HISTORIER FRA Vanitha

Vanitha

Vanitha

വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?

വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം

time to read

1 min

January 03, 2026

Vanitha

Vanitha

വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്

ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

January 03, 2026

Vanitha

Vanitha

പ്രണയത്തിനെന്തു ദൂരം

പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ

time to read

1 mins

January 03, 2026

Vanitha

Vanitha

ചൂടൻ ചായയ്ക്ക് മസ്ക ബൺ

'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും

time to read

2 mins

January 03, 2026

Vanitha

Vanitha

ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ

ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം

time to read

1 mins

January 03, 2026

Vanitha

Vanitha

പോളിസൈത്തീമിയ ജീവന് ഭീഷണിയോ?

ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം

time to read

2 mins

January 03, 2026

Vanitha

Vanitha

2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം

പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!

time to read

2 mins

January 03, 2026

Vanitha

Vanitha

ഠമാർ പഠാർ ലവകുശ

10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...

time to read

3 mins

January 03, 2026

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Translate

Share

-
+

Change font size