Facebook Pixel വയലിലെ രാമേട്ടൻ | Vanitha - womens-interest - Les denne historien på Magzter.com
Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År

Prøve GULL - Gratis

വയലിലെ രാമേട്ടൻ

Vanitha

|

April 15, 2023

കാർഷിക രംഗത്തെ സംഭാവനകൾക്ക് പത്മശ്രീ പുരസ്കാരം നേടിയ ചെറുവയൽ രാമന്റെ വീട്ടിലേക്കും വയലിലേക്കും

- jyothish

വയലിലെ രാമേട്ടൻ

നേരം പരപരാന്നു വെളുക്കുന്നതേയുള്ളൂ. എന്നിട്ടും  രാമേട്ടൻ പാടത്തായിരുന്നു. വെയിലുറച്ചു കഴിഞ്ഞാൽ പിന്നെ, സന്ദർശകരുടെ തിരക്കായിരിക്കും. അഭിനന്ദനം അറിയിക്കാൻ വരുന്നവരാണു കൂടുതലും. പിന്നെ, വിവിധ സ്കൂളുകളിൽ നിന്നു കുട്ടികൾ വരും, ഗവേഷകർ വരും, കൃഷിശാസ്ത്രജ്ഞർ വരും. വിത്തിനായി കൃഷിക്കാരും വരും. അപ്പോൾ പിന്നെ പണി മുടങ്ങും. അതു കൊണ്ടാണ് അതിരാവിലെ പാടത്തേക്കിറങ്ങിയത്. രാഷ്ട്രപതിയിൽ നിന്നു രാജ്യത്തിന്റെ ആദരവ് ഏറ്റുവാങ്ങി വന്നതേയുള്ളൂ രാമേട്ടൻ.

"പാടത്ത് ഇപ്പോൾ ഇടവിളയുടെ സമയമാണ്. പയറും പച്ചക്കറിയുമാണു വിളകൾ. മേടവിഷു വരെ ഇതു തുടരും. നീർ ചാലിൽ നിന്നു മുഖം കഴുകിക്കൊണ്ടു രാമേട്ടൻ പറഞ്ഞു.  കൊത്തിയൊരുക്കിയ കൈക്കോട്ടു കഴുകി രാമേട്ടൻ വരമ്പിലൂടെ നടന്നു.

ആചാരങ്ങളും ആഘോഷങ്ങളും അതിന്റെ തനിമയിൽ പിൻതുടരുന്നവരാണു കുറിച്യർ. വിളവെടുപ്പുമായി ബന്ധപ്പെട്ടു കുറിച്യരുടെ ഏറ്റവും വലിയ ആഘോഷമാണു പുത്തരിക്കോൾ. അതൊരു കുടുംബസംഗമമാണ്. ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ആഘോഷം. കുടുംബാംഗങ്ങൾ എല്ലാം ആഘോഷത്തിനുള്ള സാധനങ്ങളുമായി തറവാട്ടിൽ ഒത്തുചേരും. മയിൽ എന്നാണു രാമേട്ടന്റെ കുടുംബപ്പേര്. പരദേവതാ ക്ഷേത്രമുണ്ട് കുടുംബത്തിൽ പ്രധാന ചടങ്ങുകളെല്ലാം അവിടെ യാണ്. ഏറ്റവും പ്രാധാന്യമുള്ള ആഘോഷമാണു വിഷു.

വിഷുക്കണി കണ്ട ശേഷം വിത്തൊരുക്കം

“വിഷുവാണ് എല്ലാവരും കാത്തിരിക്കുന്ന ഉത്സവം. വിഷുക്കണി കണ്ടതിനുശേഷമാണ് അടുത്ത വർഷത്തേക്കുള്ള കൃഷി ആരംഭിക്കുന്നത്. കുംഭത്തിൽ മഴ പെയ്താൽ കുപ്പയും പൊന്ന് എന്നാണു പഴമക്കാർ പറയുന്നത്. പണ്ടു കുംഭത്തിൽ മഴ കിട്ടുമായിരുന്നു. ഇപ്പോഴില്ല. പിന്നെ, മീനം വെയിലിനും ഉത്സവത്തിനുമുള്ള മാസമാണ്. മീനവെറി കഴിഞ്ഞാൽ പിന്നെ, മേടവിഷു. വയൽ കന്നു പൂട്ടുന്ന തിരക്കിലായിരിക്കും മേടമാസം വലിയ മൺകട്ടകൾ ഇളകി വീഴും. അതു പൊട്ടിച്ചാണു വിതയ്ക്കുന്നത്. ഈ രീതിയിലുള്ള കൃഷിയൊന്നും ആർക്കും വേണ്ട. 'വരമ്പിലൂടെ വീട്ടിലേക്കു നടക്കുമ്പോൾ രാമേട്ടൻ പറഞ്ഞു.

FLERE HISTORIER FRA Vanitha

Vanitha

Vanitha

മുടി പോട്ടേ...പവർ വരട്ടേ...

അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...

time to read

3 mins

April 11, 2026

Vanitha

Vanitha

എപ്പോഴും മിണ്ടുന്ന പ്രേമം

“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം

time to read

1 mins

April 11, 2026

Vanitha

Vanitha

ജെൻ സി താത്പര്യം ട്രേഡിങ്ങിൽ

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

April 11, 2026

Vanitha

Vanitha

കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ

ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി

time to read

2 mins

April 11, 2026

Vanitha

Vanitha

മാറുന്ന മലയാളി സ്ത്രീ

വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം

time to read

3 mins

April 11, 2026

Vanitha

Vanitha

ന്യൂ ജെൻ ദുപ്പട്ടാവാലി

യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്

time to read

1 mins

April 11, 2026

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Translate

Share

-
+

Change font size