Prøve GULL - Gratis

നീലകടമ്പുകൾ പൂക്കുന്ന നേരം

Vanitha

|

August 20, 2022

ഇപ്പോൾ വിടർന്ന പൂവ് പോലെ ഇന്നും സുഗന്ധം പരത്തുന്ന പാട്ടുകൾ പിറന്ന കഥ പറയുന്നു കെ. ജയകുമാർ

- തയ്യാറാക്കിയത്: വി. ആർ. ജ്യോതിഷ്

നീലകടമ്പുകൾ പൂക്കുന്ന നേരം

മലയാളികൾ ഹൃദയം കൊടുത്ത് സ്വീകരിച്ച ഒരുപിടി ഗാനങ്ങളുടെ രചയിതാവാണ് കെ. ജയകുമാർ. വയൽപ്പൂവിന്റെ വൈഡൂര്യഭംഗിയും ചന്ദനലേപസുഗന്ധവും ചൂളം കുത്തുന്ന കാറ്റും തൂമഞ്ഞിൻ പരാഗവും അപൂർവരാഗം മാറിലണിഞ്ഞ സാരംഗിയും ആകാശഗംഗയ്ക്ക് അപ്പുറമുള്ള വെണ്ണക്കൽ മണ്ഡപവും സായന്തനത്തിന്റെ നിഴലും അങ്ങനെയങ്ങനെ മലയാളിയുടെ ഗൃഹാതുരതയെ വിളിച്ചുണർത്തിയ എത്രയോ കാവ്യബിംബങ്ങൾ. ഓരോ പാട്ടും പിറന്നതിനു പിന്നിൽ ഒരുപാട് അനുഭവങ്ങളുണ്ട്. ആ പിന്നാമ്പുറക്കഥകൾ കെ. ജയകുമാർ എഴുതുന്നു.

"ഗാനരചനാരംഗത്ത് ഞാൻ കടന്നുവരുന്നത് യാദൃച്ഛികമായല്ല. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ ബി.എസ്.സിക്കു പഠിക്കുമ്പോൾ എന്റെ അച്ഛൻ ശ്രീ. എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത "ഭദ്രദീപം എന്ന സിനിമയിൽ ഞാനൊരു പാട്ട് എഴുതിയിട്ടുണ്ട്. “മന്ദാരമണമുള്ള കാറ്റേ...' എന്നു തുടങ്ങുന്ന ഗാനം. അമ്പതുവർഷം മുമ്പു വന്ന ആ ഗാനത്തെപ്പറ്റി പിന്നീടു വിശദമായി പറയാം. ഇവിടെ ഞാൻ എന്റെ ഗാനരചനാജീവിതത്തിലെ ചില യാദൃച്ഛിക സംഭവങ്ങൾ പറഞ്ഞു തുടങ്ങാം.

പാട്ടെഴുത്ത് ഒരു അദ്ഭുതമായാണ് അന്നും ഇന്നും തോന്നുന്നത്. പാട്ടെഴുത്തിൽ വയലാറാണ് എന്റെ മാനസഗുരു. അദ്ദേഹത്തിന്റെ പാട്ടുകൾ പഠിക്കുക എന്നത് ഒരു ശീലമായിരുന്നു. അച്ഛൻ സംവിധായകനായിരുന്നെങ്കിലും സിനിമ എന്നു പറഞ്ഞാൽ എനിക്ക് അതിലെ പാട്ടുകൾ മാത്രമായിരുന്നു.

ഷൂട്ടിങ് കഴിഞ്ഞ് അച്ഛൻ വരുമ്പോൾ ഞാൻ ചോദിച്ചിരുന്നത് വയലാറിനെക്കുറിച്ചും സിനിമയിലെ പാട്ടുകളെക്കുറിച്ചുമായിരുന്നു. എന്റെ താത്പര്യം അറിയാമായിരുന്നതു കൊണ്ട് വയലാർ എഴുതിയ പാട്ടിന്റെ കൈയെഴുത്തു പ്രതികൾ എനിക്കു കൊണ്ടുതരുമായിരുന്നു. പ്രശസ്തമായ പല പാട്ടിന്റെയും കെയെഴുത്തു പ്രതി ഞാൻ സൂക്ഷിച്ചിട്ടുണ്ട്.

സായന്തനം നിഴൽ വീശിയില്ല

വയലാറിനോടുള്ള ആരാധനയും പിന്നെ ആത്മവിശ്വാസവും കൊണ്ടുമാത്രം സിനിമയിൽ ഗാനരചയിതാവായ ഒരാളാണു ഞാൻ. തുടക്കത്തിൽ ഞാൻ അങ്ങോട്ടു ചെന്ന് സിനിമയിൽ പാട്ടെഴുതാൻ അവസരം ചോദിക്കുകയായിരുന്നു. അത് മറ്റാരോടുമല്ല ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിലെ പി. വി. ഗംഗാധരനോട്.

FLERE HISTORIER FRA Vanitha

Vanitha

Vanitha

ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ

ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ

time to read

1 mins

October 11, 2025

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Vanitha

Vanitha

സ്കിൻ സൈക്ലിങ്

ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്

time to read

2 mins

September 27, 2025

Vanitha

Vanitha

അടവിനും അഭിനയത്തിനും കളരി

മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി

time to read

1 mins

September 27, 2025

Vanitha

Vanitha

ലേഡി ഫൈറ്റ് MASTER

ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

time to read

3 mins

September 27, 2025

Vanitha

Vanitha

രാജവെമ്പാലയും അണലിയും നിസ്സാ...രം

“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്

time to read

2 mins

September 27, 2025

Translate

Share

-
+

Change font size