Prøve GULL - Gratis
റോബോട്ടുകളുടെ ചരിത്രം
Sasthragathy
|November 2023
- റോബോട്ടുകളുടെ പരിസരബോധ വും, വസ്തുക്കളുടെ സ്ഥാനവും അകലവും വലുപ്പവും ഉപരിതല വകതയും സാധ്യമാക്കുന്ന യന്ത്രഭാഗ ങ്ങൾ ഏതൊക്കെയെന്നും അവയുടെ പ്രവർത്തനങ്ങൾ എന്തൊക്കെയെ ന്നും വിവരിക്കുന്നു - റോബോട്ടുകളെ ഏറ്റവുമേറെ ഉപയോഗപ്പെടുത്തിക്കൊണ്ടിരി ക്കുന്ന വ്യവസായങ്ങളെ പരിചയ പെടുത്തുന്നു. കഴിഞ്ഞ അരനൂറ്റാണ്ടിന്റെ വ്യാവസാ യിക മുന്നേറ്റങ്ങളിൽ റോബോട്ടുകൾ നിർണ്ണായക സ്വാധീനം ചെലുത്തിയി ട്ടുണ്ടെന്നു അവകാശപ്പെടുന്നു.

റോബോട്ടുകൾ; ഘടകങ്ങൾ, ഘടന, പ്രയോഗം
മനുഷ്യശേഷി ലഘൂകരിക്കാനു തകുന്ന, ജീവിതത്തിൽ നമ്മെ സഹാ യിക്കുന്ന നിരവധി ഓട്ടോമാറ്റിക് ഉപകരണങ്ങൾ ഇന്ന് ലഭ്യമാണ്. വീട്ടു പകരണങ്ങളെല്ലാംതന്നെ കഴിഞ്ഞ ദശകങ്ങളിൽ കൂടുതൽ കൂടുതൽ സ്വയം നിയന്ത്രണ സവിശേഷതകളോടെയാണ് പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നത്. നമ്മുടെ സംസാരവും കൈയുടെ ആംഗ്യവും തിരിച്ചറിഞ്ഞു പ്രതികരിക്കുന്ന ഉപകരണങ്ങൾ വ്യാപകമായിക്കഴിഞ്ഞു. ഇവയും റോബോട്ടുകളും തമ്മിൽ എന്താണു വ്യത്യാസം എന്ന് സംശയം തോന്നുന്നത് സ്വാഭാവികം. റോബോട്ടുകളെക്കുറിച്ചുള്ള അടിസ്ഥാന നിർവചനത്തിൽത്തന്നെ മനുഷ്യശേഷിക്കു പകരംവക്കാവുന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന യ ന്ത്രങ്ങളായിരിക്കണം എന്നു പറയുന്നുണ്ട്. ജീവിതം സുഖകരമാക്കുക എന്നതാണു ലക്ഷ്യമെന്നും സൂചനയുണ്ട്. ഒരർഥത്തിൽ നല്ലൊരു ശത മാനം റോബോട്ടുകളും സ്വയം നിയന്ത്രിത യന്ത്രങ്ങൾ തന്നെ. എന്നാൽ, പരിസരത്തെ അറിയാനും വിവേചനശക്തിയോടെ പെരുമാറാനുമുള്ള കഴിവാണ് റോബോട്ടിന്റെ മുഖ്യ പ്രത്യേകത. പ്രവർത്തനങ്ങൾ പ്രോഗ്രാം വഴി ചിട്ടപ്പെടുത്താൻ പറ്റും എന്നത് വിശേഷിച്ചു പറയേണ്ടതുമില്ല.
പരിസരത്തെ അറിയുക എന്നതിന്റെ പ്രായോഗിക അർഥം യന്ത്രത്തിനകത്ത് സംവേദക സംവിധാനങ്ങളുണ്ട് (Sensors) എന്നതാണ്. വെളിച്ചം, ശബ്ദം, താപം, ത്വരണം, സ്പർശം, ഗന്ധം ഇവയിൽ ഏതെങ്കിലും ഒന്നിനോടോ, ഒരേസമയം പലതിനോടോ പ്രതികരിക്കാൻ കഴിവുള്ള സെൻസറുകൾ റോബോട്ടിൽ ഇണക്കിയിട്ടു ണ്ടാകും. വന്നെത്തുന്ന സംവേദനങ്ങൾ വിവേചിച്ചറിയലും ഉചിതമായി പ്രതികരിക്കലും അനുപേക്ഷണീയമാണ്. ഇവിടെയാണ് നിർമ്മിത ബുദ്ധി പ്രോഗ്രാമുകളുടെ പ്രാധാന്യം. അതിനായുള്ള പ്രോസസറുകളും ഇലക്ട്രോണിക് സർക്യൂട്ടുകളും റോബോട്ടിൽ ഉണ്ടാകണം. പ്രതികരണത്തിനായി ചലിക്കുവാനും ഏതെങ്കിലും ഭൗതിക പ്രകിയ (ശബ്ദമായോ വെളിച്ചമായോ താപനമായോ) ഉളവാക്കാനും ഉള്ള സംവിധാനങ്ങളും (Actuators) വേണം. സാങ്കേതികമായി പറഞ്ഞാൽ കമ്പ്യൂ ട്ടേഷൻ, ഓട്ടോമേഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇവയുടെ സംഗമമാണ് റോബോട്ടിക്സ്.
Denne historien er fra November 2023-utgaven av Sasthragathy.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Sasthragathy

Sasthragathy
ജയന്ത് വിഷ്ണു നാർലിക്കർ ഇന്ത്യൻ പ്രപഞ്ച ശാസ്ത്രത്തിന്റെ ശില്പി
ജയന്ത് വിഷ്ണു നാർലക്കറുടെ ശാസ്ത്ര ജീവിത ത്തെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പ്. പ്രപഞ്ചശാസ്ത്രത്തിൽ നാർലിക്കർ നൽകിയ സംഭാവനകളെക്കുറിച്ച് വിശദീകരിക്കുന്നു. സ്ഥിരസ്ഥിതി സിദ്ധാന്തത്തെ ക്കുറിച്ച് സവിസ്തരം ചർച്ച ചെയ്യുന്നു.
5 mins
June 2025

Sasthragathy
പോസ്റ്റ്മോർട്ടം പരിശോധന
പോസ്റ്റ് മോർട്ടം പരിശോധന എന്താണെന്നും അവയുടെ പ്രാധാന്യമെന്താണെന്നും വിശദമാക്കുന്നു. പോസ്റ്റ്മോർട്ടം എന്തിനാണെന്നും അതിന്റെ നിയമവശങ്ങളെന്താണെന്നും വ്യക്തമാക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമാകുന്നതിന്റെ നടപടികളെന്തെല്ലാമെന്ന് വിശദീകരിക്കുന്നു.
10 mins
April 2025

Sasthragathy
കുറ്റകൃത്യങ്ങളുടെ ജൈവരഹസ്യങ്ങൾ
ഒരാളിന്റെ സ്വഭാവം നിർണ്ണയിക്കുന്നതിൽ തലച്ചോറിന്റെ പങ്ക് എന്താണെന്ന് വിശദീകരിക്കുന്നു. ക്രിമിനൽ പെരുമാറ്റത്തിന്റെ നാഡീജീവശാസ്ത്രത്ത ക്കുറിച്ചുള്ള പ്രധാന ഗവേഷണ പ്രബന്ധങ്ങളെ പരിചയപ്പെടുത്തുന്നു. ഒരാളിന്റെ ജനിതകഘടകങ്ങൾ എങ്ങനെയാണ് ക്രിമിനൽ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന് വിശദമാക്കുന്നു.
5 mins
April 2025

Sasthragathy
എഞ്ചിനീയറിങ് പ്രവേശനത്തിലെ വിവാദങ്ങൾ
കേരളത്തിലെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട സംവാദം തുടരുന്നു. എഞ്ചിനീയറിങ് പരീക്ഷയുമായി ബന്ധപ്പെട്ട മാർക്ക് സമീകരണ വിവാദത്തെ വിമർശനബുദ്ധ്യാ വിലയിരുത്തുന്നു. വ്യത്യസ്ത സ്ട്രീമുകളിൽ പഠിച്ച് പൊതുവായ പ്രവേശന പരീക്ഷയെഴുതുന്ന വിദ്യാർഥികളെ നിലവിലെ മാർക്ക് സമീകരണരീതി എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കുന്നു.
8 mins
October 2024

Sasthragathy
കേരളത്തിലെ എൻട്രൻസ് പരീക്ഷ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ
പ്രൊഫഷണൽ വിദ്യാഭ്യാസം ഡാറ്റാ പരിവർത്തനത്തിലൂടെ വിശകലനം നടത്തേണ്ട സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കുന്നു. കേരളത്തിൽ വ്യത്യസ്ത സിലബസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് എൻട്രൻസ് പരീക്ഷയിൽ ലഭിക്കുന്ന സ്കോറിന്റെ ഏറ്റക്കുറച്ചിലു കൾക്കുള്ള കാരണം വിശദീകരിക്കുന്നു. ഗ്ലോബൽ ശരാശരിയും സ്റ്റാൻഡേർഡ് ഡീവിയേ ഷനും എന്താണെന്നും അവ കണക്കാക്കുന്ന തെങ്ങനെയെന്നും വ്യക്തമാക്കുന്നു.
5 mins
August 2024

Sasthragathy
പരിസ്ഥിതിയിലേക്കു വളർന്ന ഇന്ത്യൻ ഭരണഘടന
ഭരണഘടനയും നിയമങ്ങളും പരിസ്ഥിതി സംരക്ഷണത്ത സമീപിക്കുന്നതെങ്ങനെയെന്ന് പരിശോധിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിൽ ജുഡീഷ്യൽ വിധികളുടെ പങ്കിനെക്കുറിച്ച് വിശദീകരിക്കുന്നു. ജുഡീഷ്യൽ ആക്ടിവിസത്തിന്റെ വെല്ലുവിളികളും മുന്നോട്ടുള്ള വഴികളും എന്തെന്ന് വിശദമാക്കുന്നു.
4 mins
May 2024

Sasthragathy
മിത്തുകൾ സയൻസിനെ സ്വാധീനിക്കുന്നതെങ്ങനെ?
ഹൃദയവും മിത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിക്കുന്നു ഹൃദയത്തെക്കുറിച്ചും രക്തചംക്രമണത്തെക്കുറിച്ചുമുള്ള അബദ്ധധാരണകൾ ഹാർവി എങ്ങനെ മാറ്റിക്കുറിച്ചുവെന്ന് വിശദീകരിക്കുന്നു. ശാസ്ത്രവും മിത്തും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് വിശദമാക്കുന്നു.
5 mins
April 2024

Sasthragathy
ഇന്ത്യൻ ശാസ്ത്രരംഗം കുതിപ്പും കിതപ്പും
പൗരാണിക കാലത്തിൽ ശാസ്ത്ര സാങ്കേതികരംഗങ്ങളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. 16-ാം നൂറ്റാണ്ടുവരെ ഇന്ത്യ കൈവരിച്ച ശാസ്ത്ര നേട്ടങ്ങളെക്കുറിച്ച് വിശദമാക്കുന്നു. ഇന്ത്യയിലെ വർണ്ണവ്യവസ്ഥ ശാസ്ത്രത്തിന്റെ വളർച്ചയെ എങ്ങനെ തടഞ്ഞുവെന്ന് വിശദമാക്കുന്നു.
4 mins
April 2024

Sasthragathy
ശാസ്ത്രവും സാങ്കേതികവിദ്യയും ജനപക്ഷ ചരിത്രത്തിനൊരാമുഖം
ആഴമേറിയതും ബൃഹത്തായതുമായ അടിത്തറയും മുകൾത്തട്ടിലുള്ള കെട്ടിടവും എളിയ തൊഴിലാളികളുടെ സംഭാവനയാണ് എന്ന് നമ്മൾ മറക്കരുത്. പ്രാചീന നാവികർ ദൂരം കണക്കാക്കാൻ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യയെക്കുറിച്ച് വിശദീകരിക്കുന്നു. ശാസ്ത്ര- സാങ്കേതിക വിജ്ഞാനം വികസിപ്പിക്കുന്നതിൽ സാധാരണ അധ്വാനിക്കുന്ന ജനങ്ങളുടെ പങ്ക് വിശദമാക്കുന്നു. - ആദ്യകാല കപ്പലോട്ടക്കാർ വിവിധ ശാസ്ത്ര ശാഖകൾക്ക് നൽകിയ നിസ്തുല സംഭാവനക്കുറിച്ച് വിശദീകരിക്കുന്നു.
9 mins
April 2024

Sasthragathy
ഇന്ത്യയിൽ സയൻസിന്റെ ഭാവി
ശാസ്ത്രം എന്നത് ചില വിജ്ഞാന ശാഖകളായി ചുരുങ്ങിയതിന്റെ പരിമിതി വിലയിരുത്തുന്നു. നിലവിലെ ഇന്ത്യൻ ഭരണകൂടം ശാസ്ത്രസംബന്ധിയായ ഉള്ളടക്ക ത്തിൽ വരുത്തിയ വീഴ്ചയെക്കുറിച്ച് വിശദീകരിക്കുന്നു. - ശാസ്ത്രബോധം വളർത്തുന്നതിൽ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളും സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളും വഹിച്ച പങ്കിനെക്കുറിച്ച് വിശദീകരിക്കുന്നു.
3 mins
March 2024
Translate
Change font size