Facebook Pixel ഇന്ത്യയിൽ സയൻസിന്റെ ഭാവി | Sasthragathy - science - Les denne historien på Magzter.com
Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År

Prøve GULL - Gratis

ഇന്ത്യയിൽ സയൻസിന്റെ ഭാവി

Sasthragathy

|

March 2024

ശാസ്ത്രം എന്നത് ചില വിജ്ഞാന ശാഖകളായി ചുരുങ്ങിയതിന്റെ പരിമിതി വിലയിരുത്തുന്നു. നിലവിലെ ഇന്ത്യൻ ഭരണകൂടം ശാസ്ത്രസംബന്ധിയായ ഉള്ളടക്ക ത്തിൽ വരുത്തിയ വീഴ്ചയെക്കുറിച്ച് വിശദീകരിക്കുന്നു. - ശാസ്ത്രബോധം വളർത്തുന്നതിൽ ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളും സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളും വഹിച്ച പങ്കിനെക്കുറിച്ച് വിശദീകരിക്കുന്നു.

-  ഡോ. കെ.എൻ. ഗണേഷ്

ഇന്ത്യയിൽ സയൻസിന്റെ ഭാവി

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഈ ആദ്യദശകങ്ങളിൽ മുമ്പൊരിക്കലും ഉണ്ടാകാത്ത പ്രതിസന്ധി ശാസ്ത്രപഠനവും ഗവേഷണവും നേരിടുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സാമൂഹി ക ഉണർവിന്റെ മൂലക്കല്ലായി കണക്കാക്കിപ്പോന്നിരുന്നത് ആധുനിക ശാസ്ത്രത്തെക്കുറിച്ചുള്ള പഠനമായിരുന്നു. അന്ന് ഇന്ത്യൻ ജനതയുടെ ഇടയിൽ വ്യാപകമായി നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കും വിജ്ഞാനവിരോധത്തിനും എതിരെയുള്ള പോരാട്ടത്തിൽ കവചമായി കരുതിപ്പോന്നിരുന്നത് യുക്തി ചിന്തയും വിചാരശേഷിയുമായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യയുടെ രാഷ്ട്രപുനർനിർമ്മിതിയിൽ ശാസ്ത്രത്തിനും സാങ്കേതികവിദ്യക്കും പ്രത്യേക ഊന്നൽ നൽകിയിരുന്നു. ഈ അവസരത്തിലാണ് ശാസ്ത്രബോധം (Scientific temper) എന്നത് ഇന്ത്യൻ ജനതയുടെ ഇടയിൽ പുതിയ ഒരു സംവേദമായി വളർത്തിയെടുക്കാൻ സ്വാതന്ത ഇന്ത്യയിലെ ഭരണകർത്താക്കൾ ശ്രമിച്ചത്. ശാസ്ത്രത്തെയും സാങ്കേതികവിദ്യയേയും പ്രോത്സാഹിപ്പിക്കുന്നതിനായി അനേകം ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, സാങ്കേതികവിദ്യാ സ്ഥാപനങ്ങൾ, സെന്റേഴ്സ് ഓഫ് അഡ്വാൻസ്ഡ് ലേർണിങ് എന്നിവ സ്ഥാപിക്കപ്പെട്ടു. ഈ പരിശ്രമങ്ങളുടെ ഫലമായി ശാസ്ത്രലോകത്ത് പ്രശംസനീയമായ പല ഗവേഷണങ്ങൾക്കും നൊബേൽ സമ്മാനാർഹരെ വരെ വളർത്തിയെടുക്കാനും നമുക്ക് കഴിഞ്ഞു.

എന്നാൽ, ഈ ശാസ്ത്രോത്സകത ഇന്ത്യയിലെ എല്ലാ ജനങ്ങളിലേക്കും അരിച്ചിറങ്ങിയില്ല. പൊതു വിദ്യാഭ്യാസത്തിന് നമ്മൾ ആഗ്രഹിച്ച വേഗം കൈവരിക്കാൻ കഴിഞ്ഞുമില്ല. അവിടെ ജാതി-വർഗ-ലിംഗ വിവേചനം എന്ന കോട്ടമതിൽ വിദ്യാഭ്യാസം നേടുന്നതിൽ നിന്നും കുട്ടികളെ പ്രത്യേകിച്ച് പെൺകുട്ടികളെ തടഞ്ഞു നിർത്തി. പാരമ്പര്യത്തിന്റെയും മതത്തിന്റെയും പ്രബലമായ ശക്തികൾ ആധുനിക വിദ്യാഭ്യാസ സമ്പ്രദായങ്ങളിലൂടെ സ്വായത്തമാക്കേണ്ടിയിരുന്ന, ശാസ്ത്രത്തിലധിഷ്ഠിതമായ വീക്ഷണഗതികൾ നേടിയെടുക്കുന്നതിൽ നിന്നും അവരെ വിലക്കി. 

FLERE HISTORIER FRA Sasthragathy

Sasthragathy

Sasthragathy

ശരീരദാനത്തിന്റെ സാമൂഹികപ്രസക്തി

അവയവദാനം

time to read

3 mins

March 2026

Sasthragathy

Sasthragathy

അന്താരാഷ്ട്ര വനദിനം ആചരിക്കുമ്പോൾ

വനദിനം

time to read

2 mins

March 2026

Sasthragathy

Sasthragathy

3D ബയോപ്രിന്റിങ്

ശാസ്ത്രസാങ്കേതികം

time to read

2 mins

March 2026

Sasthragathy

Sasthragathy

വയോജനപരിപാലനം സാമൂഹിക ഉത്തരവാദിത്വമാകണം

പുസ്തകപരിചയം

time to read

2 mins

March 2026

Sasthragathy

Sasthragathy

പങ്കിടാം രക്തം പകർന്നിടാം പുഞ്ചിരി

അവയവദാനം

time to read

5 mins

March 2026

Sasthragathy

Sasthragathy

ജയന്ത് വിഷ്ണു നാർലിക്കർ ഇന്ത്യൻ പ്രപഞ്ച ശാസ്ത്രത്തിന്റെ ശില്പി

ജയന്ത് വിഷ്ണു നാർലക്കറുടെ ശാസ്ത്ര ജീവിത ത്തെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പ്. പ്രപഞ്ചശാസ്ത്രത്തിൽ നാർലിക്കർ നൽകിയ സംഭാവനകളെക്കുറിച്ച് വിശദീകരിക്കുന്നു. സ്ഥിരസ്ഥിതി സിദ്ധാന്തത്തെ ക്കുറിച്ച് സവിസ്തരം ചർച്ച ചെയ്യുന്നു.

time to read

5 mins

June 2025

Sasthragathy

Sasthragathy

പോസ്റ്റ്മോർട്ടം പരിശോധന

പോസ്റ്റ് മോർട്ടം പരിശോധന എന്താണെന്നും അവയുടെ പ്രാധാന്യമെന്താണെന്നും വിശദമാക്കുന്നു. പോസ്റ്റ്മോർട്ടം എന്തിനാണെന്നും അതിന്റെ നിയമവശങ്ങളെന്താണെന്നും വ്യക്തമാക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമാകുന്നതിന്റെ നടപടികളെന്തെല്ലാമെന്ന് വിശദീകരിക്കുന്നു.

time to read

10 mins

April 2025

Sasthragathy

Sasthragathy

കുറ്റകൃത്യങ്ങളുടെ ജൈവരഹസ്യങ്ങൾ

ഒരാളിന്റെ സ്വഭാവം നിർണ്ണയിക്കുന്നതിൽ തലച്ചോറിന്റെ പങ്ക് എന്താണെന്ന് വിശദീകരിക്കുന്നു. ക്രിമിനൽ പെരുമാറ്റത്തിന്റെ നാഡീജീവശാസ്ത്രത്ത ക്കുറിച്ചുള്ള പ്രധാന ഗവേഷണ പ്രബന്ധങ്ങളെ പരിചയപ്പെടുത്തുന്നു. ഒരാളിന്റെ ജനിതകഘടകങ്ങൾ എങ്ങനെയാണ് ക്രിമിനൽ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന് വിശദമാക്കുന്നു.

time to read

5 mins

April 2025

Sasthragathy

Sasthragathy

എഞ്ചിനീയറിങ് പ്രവേശനത്തിലെ വിവാദങ്ങൾ

കേരളത്തിലെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട സംവാദം തുടരുന്നു. എഞ്ചിനീയറിങ് പരീക്ഷയുമായി ബന്ധപ്പെട്ട മാർക്ക് സമീകരണ വിവാദത്തെ വിമർശനബുദ്ധ്യാ വിലയിരുത്തുന്നു. വ്യത്യസ്ത സ്ട്രീമുകളിൽ പഠിച്ച് പൊതുവായ പ്രവേശന പരീക്ഷയെഴുതുന്ന വിദ്യാർഥികളെ നിലവിലെ മാർക്ക് സമീകരണരീതി എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കുന്നു.

time to read

8 mins

October 2024

Sasthragathy

Sasthragathy

കേരളത്തിലെ എൻട്രൻസ് പരീക്ഷ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ

പ്രൊഫഷണൽ വിദ്യാഭ്യാസം ഡാറ്റാ പരിവർത്തനത്തിലൂടെ വിശകലനം നടത്തേണ്ട സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കുന്നു. കേരളത്തിൽ വ്യത്യസ്ത സിലബസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് എൻട്രൻസ് പരീക്ഷയിൽ ലഭിക്കുന്ന സ്കോറിന്റെ ഏറ്റക്കുറച്ചിലു കൾക്കുള്ള കാരണം വിശദീകരിക്കുന്നു. ഗ്ലോബൽ ശരാശരിയും സ്റ്റാൻഡേർഡ് ഡീവിയേ ഷനും എന്താണെന്നും അവ കണക്കാക്കുന്ന തെങ്ങനെയെന്നും വ്യക്തമാക്കുന്നു.

time to read

5 mins

August 2024

Listen

Translate

Share

-
+

Change font size