പാൽവില വർധന പരിഹാരമല്ല
KARSHAKASREE
|March 01, 2023
തീറ്റച്ചെലവു കുറയ്ക്കൽ, ഉപഭോക്താക്കൾക്കു നേരിട്ടു വിപണനം, മൂല്യവർധന എന്നിവയിലൂടെ പാലുൽപാദനം ലാഭകരമാക്കാം
കേരളത്തിൽ ഉൽപാദിപ്പിക്കുന്ന പാലിൽ ഏറിയ പങ്കും പാലായിത്തന്നെയാണ് വിറ്റഴിക്കപ്പെടുന്നത്. എന്നാൽ തൈര്, മോര്, നെയ്യ്, ചീസ്, പനീർ തുടങ്ങിയവയുടെ വിൽപനയിൽ ഈയിടെയായി വൻ വർധനയുണ്ട്. ജനസംഖ്യയുടെ വർധന, ജീവിതശൈലിയിലെ മാറ്റം എന്നിവയാണ് ഇവയുടെ ഡിമാൻഡ് കൂടാൻ കാരണം. നിർഭാഗ്യവശാൽ ഈ പുതിയ സാഹചര്യം ഉപയോഗപ്പെടുത്താൻ നമ്മുടെ ചെറുകിട ക്ഷീരകർഷകർക്കു കഴിയുന്നില്ല.
ക്ഷീരകർഷകർ നേരിടുന്ന പ്രശ്നങ്ങളെന്തൊക്കെ.
കേരളത്തിലെ ക്ഷീരമേഖല ഒട്ടേറെ പ്രശ്നങ്ങൾ നേരിടുകയാണിപ്പോൾ. അവയിലേറ്റവും പ്രധാനം തീറ്റച്ചെലവിലെ വർധന തന്നെ.
കുത്തനെ കൂടുന്ന തീറ്റച്ചെലവ് കേരളത്തിൽ പാലുൽപാദനച്ചെലവിന്റെ സിംഹഭാഗവും കാലിത്തീറ്റയ്ക്കാണ്. വിവിധ പഠന റിപ്പോർട്ടുകൾ അനുസരിച്ചു പാൽ ഉൽപാദനച്ചെലവിന്റെ 70 ശതമാനവും കാലിത്തീറ്റയ്ക്കു വേണ്ടിയാണ്. വിപണിയിൽ ലഭ്യമായ കാലിത്തീറ്റയിലുള്ള അമിത ആശ്രിതത്വമാണ് ഈ സ്ഥിതിക്കു പ്രധാന കാരണം. അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും വിലയുമനുസരിച്ചു കാലിത്തീറ്റവില ചാഞ്ചാടിക്കൊണ്ടിരിക്കും. കോവിഡും റഷ്യ-യുക്രെയ്ൻ യുദ്ധവും കാരണം അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞതിനാൽ 40% വ രെ വിലവർധനയാണ് അടുത്ത കാല കാലിത്തീറ്റയ്ക്ക് ഉണ്ടായത്. കേര ളത്തിൽ കന്നുകാലി വളർത്തൽ ലാഭകരമാകണമെങ്കിൽ തീറ്റച്ചെലവു കുറച്ചേ പറ്റൂ.
സങ്കരയിനം പശുക്കളോടുള്ള അമിത പ്രിയം: കേരളത്തിൽ വളർത്തുന്ന പശുക്കളിൽ 80-90% സങ്കരയിനമാണ്. ശേഷിക്കനുസരിച്ചുള്ള ഉയർന്ന പാൽ ഉൽപാദനം ഇവയ്ക്കു സാധ്യമാകണമെങ്കിൽ മികച്ച പരിപാലനവും തീറ്റക്രമവും പാലിക്കണം. പച്ചപ്പുൽ ലഭ്യത കുറഞ്ഞ കേരളത്തിൽ ഇത്തരം പശുക്കളെ പരിപാലിക്കുന്നതും ഉൽപാദനച്ചെലവ് ഉയർത്തുന്നു. സങ്കരയിനം പശുക്കൾക്കു രോഗപ്രതിരോധ ശേഷി താരതമ്യേന കുറവായതിനാൽ രോഗസാധ്യതയും ചികിത്സച്ചെലവും കൂടുകയും ചെയ്യും.
അമിതമായ കൃത്രിമ ബീജസങ്കലനം: കേരളത്തിൽ കൃത്രിമ ബീജസങ്കലന നിരക്ക് വളരെ കൂടുതലാണ്. അതു മൃഗങ്ങളുടെ സ്വാഭാവിക ബീജസകലനത്തെയും ശാരീരിക പ്രവർത്തനങ്ങളെയും ബാധിക്കുന്നു. തൽഫലമായും രോഗപ്രതിരോധശേഷി കുറയുന്നു. സ്വാഭാവിക പ്രജനനത്തിന് അവസരം നൽകാതെ കൃത്രിമ മാർഗങ്ങൾ സ്വീകരിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ദോഷമേ ചെയ്യൂ.
Denne historien er fra March 01, 2023-utgaven av KARSHAKASREE.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA KARSHAKASREE
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
KARSHAKASREE
ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും
ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്
2 mins
November 01, 2025
KARSHAKASREE
ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ
ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം
2 mins
November 01, 2025
KARSHAKASREE
ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക
വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ
2 mins
November 01, 2025
KARSHAKASREE
ചിലവന്നൂരിലെ ചെണ്ടുമല്ലികൾ
ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ
1 min
November 01, 2025
KARSHAKASREE
കച്ചോലം
കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം
1 mins
November 01, 2025
KARSHAKASREE
ഏലം വിളയും പാലക്കാട്
പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ
1 mins
November 01, 2025
KARSHAKASREE
സർവകലാശാല ദത്തെടുത്ത ജാതി
കർഷകന്റെ കണ്ടെത്തലിന് അംഗീകാരം
2 mins
November 01, 2025
KARSHAKASREE
അടിവാരത്തിലുമാകാം അടിപൊളി ഏലം
സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം
1 mins
November 01, 2025
KARSHAKASREE
പോത്തുവളർത്തൽ ആദായ സംരംഭം
ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം
2 mins
November 01, 2025
Translate
Change font size

