Prøve GULL - Gratis

പെണ്ണുകാണലല്ല

Manorama Weekly

|

November 01, 2025

കഥക്കൂട്ട്

- തോമസ് ജേക്കബ്

പണ്ടൊരു ലേഖനത്തിൽ ഒപ്പുതാൾ എന്നെഴുതിയപ്പോൾ എന്താണു സാധനം എന്നു ചോദിച്ച് യുവ പത്രാധിപരുടെ സന്ദേശം വന്നു. മഷിപ്പേന കൊണ്ട് എഴുതുമ്പോൾ അക്ഷരങ്ങൾക്കു മേൽ വേണ്ടതിലേറെ മഷി പടർന്നാൽ അത് ഒപ്പിയെടുക്കാൻ കഴിവുള്ള ഒരു പ്രത്യേകതരം കടലാസ് എന്നു വിശദീകരിച്ചു കൊടുത്തു.

അതുപോലെ, പെണ്ണുകാണൽ എന്നാൽ എന്താണെന്നു ചോദ്യം വരുമോ എന്നാണു പേടി. വിവാഹത്തിനു വധുവിനെ കണ്ടെത്താൻ ഒരു അന്യവീട്ടിൽ പോയി പെൺകുട്ടിയെ കാണുന്നതാണ് സംഗതിയെന്നു പറഞ്ഞാൽ ഒരു അപരിചിതയെ ഏതാനും മിനിറ്റു കണ്ടാണോ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതെന്ന് ഇന്നത്തെ തലമുറ അത്ഭുതപ്പെട്ടേക്കാം.

വേളിയെന്ന വിവാഹത്തിനുമുൻപ്, തന്റെ ഭാര്യയാകാൻ പോകുന്ന യുവതിയെ കാണാൻ നമ്പൂതിരിമാരെ പണ്ട് അനുവദിച്ചിരുന്നില്ല. വേളി കഴിക്കാൻ പോകുന്ന അന്തർജനത്തിന്റെ സൗന്ദര്യം, സ്വഭാവം മുതലായവയെപ്പറ്റി അറിയാൻ പ്രതിശ്രുത വരൻ ഒരു നായർ സ്ത്രീയെ നിയോഗിക്കും. ആ സ്ത്രീ നൽകുന്ന വിവരം മാത്രമാണ് വരന് ഉണ്ടാവുക.

വിവാഹദിവസം വധുവിനെ കാണാമെന്നു വിചാരിച്ചാൽ അതും നടക്കില്ല. ശരീരം മുഴുവൻ മൂടിപ്പൊതിഞ്ഞാണ് വധു ചടങ്ങിനെത്തുക. നാലാം ദിവസം നടക്കുന്ന അവസാന വൈദിക ചടങ്ങിന്റെ (സേകം) സമയത്തു മാത്രമേ വരനു വധുവിനെ കാണാൻ പറ്റുകയുള്ളായിരുന്നു.

വധുവിനെ കാണാതെ വിവാഹം ചെയ്തയാളാണ് ചലച്ചിത്ര നിർമാതാവും സംവിധായകനുമായ നവോദയ അപ്പച്ചൻ.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size