Prøve GULL - Gratis

ഹൃദയരാജ് സിങ്

Manorama Weekly

|

November 01, 2025

വഴിവിളക്കുകൾ

-  ഋഷിരാജ് സിങ്

ഹൃദയരാജ് സിങ്

രാജസ്ഥാനിലെ ബികനേറിലെ പുഗൽ ഗ്രാമത്തിലെ രാജകുടുംബത്തിൽ ജനനം. രാജകുടുംബങ്ങൾക്ക് ഗവൺമെന്റ് നൽകിയിരുന്ന അലവൻസ് നിർത്തലാക്കിയതോടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും അച്ഛൻ പൊലീസ് ഇൻസ്പെക്ടറാ യി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. അച്ഛന് അടിക്കടി ട്രാൻസ്ഫർ ലഭിച്ചിരുന്നതുകാരണം എല്ലാ വർഷവും പുതിയ സ്കൂളിൽ പഠിച്ചു.

ഇഷ്ടവിഷയമായ ഹിസ്റ്ററിയിൽ ഗോൾ മെഡലോടെ എംഎ പാസായ ശേഷം കോളജ് ലക്ചറർ ആയി ജോലി ചെയ്തു. പിന്നീട് സിവിൽ സർവീസ് പരീക്ഷയെഴുതി ഇന്ത്യൻ പൊലീസ് സർവീസിലേക്ക് വന്നു. കേരളമായിരുന്നു കേഡർ.

സംസ്ഥാനത്തെ പ്രാദേശിക ഭാഷയിൽ പരീക്ഷ പാസാകുക നിർബന്ധമായിരുന്നു. ആർ.എസ്. ആശാരി എന്ന പണ്ഡിതനാണ് മലയാളം പഠിപ്പിച്ചത്. പരീക്ഷ പാസായെങ്കിലും മലയാളം സംസാരിക്കുന്നതിൽ മോശമായിരുന്നു. സീനിയർ ഉദ്യോഗസ്ഥനായ സുകുമാരൻ നായർ സാർ മലയാള സിനിമ കാണാനും ഗൺമാനോടും ഡ്രൈവറോടും മലയാളത്തിൽ സംസാരിക്കാനും നിർദേശിച്ചു. അങ്ങനെ മലയാളം പഠിച്ചു. ഇപ്പോഴും മലയാളം സിനിമകൾ കാണാറുണ്ട്.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size