Prøve GULL - Gratis

തോറ്റതു കാലം

Manorama Weekly

|

October 26, 2024

കഥക്കൂട്ട്

- തോമസ് ജേക്കബ്

തോറ്റതു കാലം

കാലം കാത്തുനിന്ന രചനകളുണ്ട്. കാലത്തെ തോൽപിച്ച് ഒരു ദിവസം കൊണ്ട് പൂർത്തിയാക്കിയ രചനകളുമുണ്ട്.

മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകങ്ങളിലൊന്നായ 'പാട്ടബാക്കി' കെ. ദാമോദ രൻ എഴുതിയത് രണ്ടു ദിവസം കൊണ്ടാണ്.

ദാമോദരൻ അന്നു നാടകകൃത്തൊന്നുമല്ല. നാടകമോ മറ്റു കലാപരിപാടികളോ ഉണ്ടെങ്കിൽ കൂടുതൽ കർഷകരെ ആകർഷിക്കാൻ കഴിയുമെന്നു പൊന്നാനി താലൂക്ക് കർഷക സമ്മേളനത്തിന്റെ ആലോചനായോഗത്തിൽ ദാമോദരനൊന്നു പറഞ്ഞുപോയി. അതിൽ കയറിപ്പിടിച്ചുകൊണ്ട് ഇഎംഎസ് ചോദിച്ചു: തനിക്കൊരു നാടകം എഴുതിക്കൂടേ? കർഷകജീവിതം ചിത്രീകരിക്കുന്ന നാടകമാവണം എന്നുകൂടി ഇഎംഎസ് പറഞ്ഞു.

രണ്ടു ദിവസംകൊണ്ട് ദാമോദരൻ നാടകം എഴുതിക്കൊടുത്തു. കേരളം മുഴുവൻ അരങ്ങേറി ആ നാടകം.

വിമോചന സമരത്തിന് ആക്കം കൂട്ടാൻ “വിഷവൃക്ഷം നാടകം സി.ജെ. തോമസ് എഴുതിയത് മൂന്നു ദിവസം കൊണ്ടാണ്.

വാ തുറന്ന് പട്ടച്ചാരായത്തിന്റെ മണം ഘുമുഘുമാന്ന് അടിച്ച് റോസി തോമസ് പിന്നോട്ടു മാറിയപ്പോൾ സി.ജെ.തോമസ് പറഞ്ഞു: ഇതെഴുതാൻ സ്വൽപം മുച്ചു വേണം.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size