Prøve GULL - Gratis

അവസാന ആഗ്രഹം

Manorama Weekly

|

June 29,2024

കഥക്കൂട്ട്

- തോമസ് ജേക്കബ്

അവസാന ആഗ്രഹം

അവസാനത്തെ ഇല' എന്ന പേരിൽ ഒ.ഹെൻറിയുടെ പ്രശസ്തമായ ഒരു കഥയുണ്ട്. ഒരു നൂറ്റാണ്ടു മുൻപേ 1907 ൽ എഴുതിയതെങ്കിലും ഇന്നും നിറം മങ്ങാത്ത ഇല

ഒരു ഇഷ്ടികക്കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ പരിതാപകരമായ ആരോഗ്യനിലയിൽ കഴിഞ്ഞിരുന്ന ജോവന്ന എന്ന ജോൺസി മറ്റുള്ളവർക്ക് അത്യാവശ്യം കേൾക്കാവുന്ന പതിഞ്ഞ ശബ്ദത്തിൽ എണ്ണിക്കൊണ്ടിരുന്നു. പന്ത്രണ്ട് പതിനൊന്ന്... പത്ത്...

അടുത്ത കെട്ടിടത്തിന്റെ മതിലിലെ വള്ളിച്ചെടിയുടെ ഇലകളിൽ ഓരോന്നും കൊഴിഞ്ഞു വീഴുമ്പൊഴായിരുന്നു ജോൺസിയുടെ ഈ തലതിരിച്ചെണ്ണൽ. "ഇനി നാല് ഇല മാത്രമേ ബാക്കിയുള്ളൂ. അവസാനത്തെ ഇലയും കൊഴിയുന്നതോടെ ഞാൻ മരിച്ചുകഴിഞ്ഞിരിക്കും. ജോൺസി പറഞ്ഞു.

അവളങ്ങനെ മരിച്ചുകൂടാ എന്ന് താഴത്തെ നിലയിൽ താമസിച്ചിരുന്ന ചിത്രകാരൻ ബർമാൻ തീരുമാനിച്ചു. കാറ്റും മഴയും തണുപ്പുമുള്ള ഗ്രീൻവിച്ചിലെ ആ രാത്രി അയാൾ പാഴാക്കിയില്ല.

രാവിലെ കർട്ടൻ നീക്കിയ ജോൺസി പറഞ്ഞു: ഞാൻ എന്തു വിഡ്ഢിത്തമാണ് മനസ്സിൽ കരുതിയത്. മരിക്കുമെന്നു വിചാരിച്ചതാ. പച്ചയും മഞ്ഞയും കലർന്ന ഒരില അതാ കൊഴിയാതെ നിൽക്കുന്നു. അവസാനത്തെ ഇല. എനിക്കു ജീവിക്കണം. എനിക്കു പ്രതീക്ഷയുണ്ട്.

ആ ഇല നൽകിയ പ്രതീക്ഷയിൽ അവൾ ജീവിതത്തിലേക്കു മടങ്ങിവന്നു.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size