Prøve GULL - Gratis

കാൽനടജാഥ

Manorama Weekly

|

May 04,2024

കഥക്കൂട്ട്

- തോമസ് ജേക്കബ്

കാൽനടജാഥ

രാഷ്ട്രീയ പാർട്ടികൾക്കും ജനകീയ പ്രസ്ഥാനങ്ങൾക്കും ഒരു ഹരമാണ് ജാഥകൾ. ജാഥയുടെ ദിശയുടെ പേരിൽ കളിയാക്കൽ നേരിടേണ്ടിവന്ന ഒരാളേയുള്ളൂ; ഉമ്മൻ ചാണ്ടി. യുഡിഎഫ് കൺവീനറായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തു നിന്നു കാസർകോട്ടേക്ക് ഒരു പ്രചരണജാഥ നടത്തിയതിനെ തല തിരിഞ്ഞുപോക്കെന്നു പറഞ്ഞ് മിക്ക രാഷ്ട്രീയ പാർട്ടികളും കളിയാക്കി. ഇയാൾക്കിങ്ങനെ തെക്കുവടക്കു നടക്കേണ്ടി വന്നല്ലോ എന്ന് അന്നു കോൺഗ്രസ് വിട്ട് ഡി ഐസിയിലായിരുന്ന കെ. കരുണാകരൻ സഹതപിച്ചു.

സർക്കാരിനു നിവേദനം കൊടുക്കേണ്ടവർ മാത്രമാണ് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കുന്നതെന്നും തന്റേതു കേരളത്തിന്റെ മനസ്സാക്ഷി ഉണർത്താനുള്ള യാത്രയാണെന്നും ഉമ്മൻ ചാണ്ടി തിരിച്ചടിച്ചു.

ഉമ്മൻ ചാണ്ടിക്കു മുൻപും പിൻപും വടക്കോട്ടു ജാഥകൾ നയിച്ചിട്ടുള്ള നേതാക്കൾ ഇവിടെയുണ്ട്. ഉമ്മൻ ചാണ്ടിയുടെ ജാഥയ്ക്കുശേഷം 2014ൽ സിപിഎം നേതാക്കളുടെ ഒരു ജാഥ മധ്യകേരളത്തിൽ നിന്നു തെക്കോട്ടു പോയി.പിന്നെ വടക്കോട്ടു വച്ചുപിടിച്ചപ്പോൾ ആർക്കും അലോഹ്യമുണ്ടായില്ല.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size