Prøve GULL - Gratis

ഓമന ടീച്ചർ പകർന്ന ആത്മധൈര്യം

Manorama Weekly

|

April 13,2024

വഴിവിളക്കുകൾ

-  പി.എൻ. ഗോപികൃഷ്ണൻ

ഓമന ടീച്ചർ പകർന്ന ആത്മധൈര്യം

കൊടുങ്ങല്ലൂര് ഓടിട്ട മച്ചൊക്കെയുള്ള ഒരു പഴയ വീടായിരുന്നു എന്റേത്. നിറയെ പ്രാവുകൾ ഉണ്ടായിരുന്നു വീട്ടിൽ. എന്റെ ഓർമയിൽ ആദ്യം എഴുതിയത് ഈ പ്രാവുകളെപ്പറ്റിയുള്ള ഒരു കവിതയാണ്. പ്രാവുകളെ പ്രാവുകളെ പ്രായം ചെന്നൊരു പ്രാവുകളെ' എന്നിങ്ങനെ പ്രാസം ഒപ്പിച്ചുള്ള വരികളായിരുന്നു അത്.

അമ്മ സ്കൂൾ ടീച്ചറായിരുന്നു. അമ്മയാണ് ആദ്യമായി ഞാനെഴുതുന്നത് കണ്ട് കവിതയാണെന്നു പറഞ്ഞത്. സ്കൂളിലെ കവിതാമത്സരങ്ങളിൽ സമ്മാനം കിട്ടുമ്പോൾ സഹപാഠികൾ പറഞ്ഞു, അമ്മ ടീച്ചറാ തുകൊണ്ട് സമ്മാനം കിട്ടിയതാണെന്ന്.

ഇതുകാരണം അടുത്ത വർഷം ഞാൻ മത്സരിച്ചില്ല. അന്ന് പ്രശസ്ത ചരിത്രകാരനായ പി.കെ. ഗോപാലകൃഷ്ണന്റെ ഭാര്യ ഓമന ടീച്ചർ അവിടെ പഠിപ്പിക്കുന്നുണ്ട്. ടീച്ചർ എന്നോടു പറഞ്ഞു: "ഇതൊക്കെ കാര്യമാക്കേണ്ട. ഗോപിയുടേത് ഗംഭീര കവിതയാണ്.' ടീച്ചറിന്റെ ആ വാക്കുകൾ വലിയ ആത്മവിശ്വാസം തന്നിട്ടുണ്ട്. എഴുത്തുകാരനായി തീരണം എന്ന ആഗ്രഹത്തിലേക്കു നയിച്ചത് ആ വാക്കുകളായിരിക്കും.

FLERE HISTORIER FRA Manorama Weekly

Listen

Translate

Share

-
+

Change font size