Prøve GULL - Gratis

‘കാട്ടുമൈന മുതലുള്ള കൂട്ടുകെട്ട്

Manorama Weekly

|

February 25,2023

ഒരേയൊരു ഷീല

-  എം. എസ്. ദിലീപ്

‘കാട്ടുമൈന മുതലുള്ള കൂട്ടുകെട്ട്

മലയാളത്തിൽ നൂറിലധികം സിനിമ കൾ എടുത്ത സംവിധായകനാണ് എം.കൃ ഷ്ണൻ നായർ. തമിഴിൽ പതിനെട്ടു സി നിമകളും തെലുങ്കിൽ രണ്ടു സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു.

തമിഴിലെടുത്തവയിൽ നാലെണ്ണത്തിൽ സാക്ഷാൽ എംജിആർ തന്നെയായി രുന്നു നായകൻ. എൻ.ടി.രാമറാവുവും കൃഷ്ണയുമാണ് അദ്ദേഹത്തിന്റെ തെലുങ്കു സിനിമകളിൽ അഭിനയിച്ചത്. ഭാര തിരാജ, എസ്. പി.മുത്തുരാമൻ, ഹരിഹരൻ, ജോഷി, കെ. മധു എന്നിവരൊക്കെ അദ്ദേഹത്തിന്റെ അസിസ്റ്റന്റുമാരായി സിനിമാജീവിതം ആരംഭിച്ചവരാണ്. ഛായാഗ്രഹണം പഠിക്കാനുള്ള ആഗ്രഹവു മായാണ് എം.കൃഷ്ണൻ നായർ മദ്രാസിൽ എത്തിയത്. അക്കാലത്ത് സംവിധായകൻ എൽ.വി.പ്രസാദിനെ പരിചയപ്പെട്ടു. കൃഷ്ണൻ നായരുടെ വഴി സംവിധാനമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഇംഗ്ലിഷ് സിനിമകൾ കാണാനും സിനിമയെക്കുറിച്ചു മനസ്സിലാക്കാനും അദ്ദേഹം ഉപദേശിച്ചു. അക്കാലത്താണ് തിരുവനന്തപുരത്തു പി.സുബ്രഹ്മണ്യം മെരിലാൻഡ് സ്റ്റുഡിയോ തുടങ്ങിയത്. കൃഷ്ണൻ നായർ മെരിലാൻഡിൽ ചേർന്നു. പ്രൊഡക്ഷൻ മാനേജരായും സ്റ്റുഡിയോ മാനേജരായും പ്രവർത്തിച്ചു. പിന്നെ സംവിധാന സഹായിയായി, സഹസംവിധായകനായി, സ്വതന്ത്ര സംവിധായകനായി. "സിഐഡി' ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ. 1952ൽ ആണ് അതു റിലീസ് ചെയ്തത്. പിന്നീട് അനിയത്തി', 'വിയർപ്പിന്റെ വില' തുടങ്ങിയ ചിത്രങ്ങൾ. 1963ൽ ആണ് അദ്ദേഹം കാട്ടുമൈന സംവിധാനം ചെയ്തത്.

കാട്ടുമൈന

ടാർസൻ ശൈലിയിലെടുത്ത സിനിമയായിരുന്നു കാട്ടുമൈന'. പി.സുബണ്യം മുതലാളിയുടെ നീല കഥാവിഭാഗത്തിന്റേതായിരുന്നു കഥ. തിരക്കഥയും സംഭാഷണവും രചിച്ചതു നാഗവള്ളി ആർ.എ സ് കുറുപ്പ്. നിർമാണം പി.സുബ്രഹ്മണ്യം. തമിഴ് നടനായ സി.എൽ.ആനന്ദൻ ആയി രുന്നു നായകനായ വീരന്റെ റോളിൽ. കെ .വി.ശാന്തി നായികയായ മൈനയും. ഇതി ലെ മറ്റൊരു പ്രധാന കഥാപാത്രം സീർ അവതരിപ്പിച്ച പ്രഭാകരനായിരുന്നു. പ്രഭാകരന്റെ കാമുകിയായ നീലിയായാണു ഷീല വേഷമിട്ടത്.

FLERE HISTORIER FRA Manorama Weekly

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

വഴുതനങ്ങ തേങ്ങാപ്പാലിൽ വറ്റിച്ചത്

time to read

1 mins

September 20, 2025

Manorama Weekly

Manorama Weekly

നായ്ക്കളും ഉറക്കവും

പെറ്റ്സ് കോർണർ

time to read

1 min

September 20, 2025

Manorama Weekly

Manorama Weekly

സാഹിത്യക്കേസുകൾ

കഥക്കൂട്ട്

time to read

2 mins

September 20, 2025

Manorama Weekly

Manorama Weekly

പ്രണയത്തിനേറ്റ പ്രഹരമാണ് കഥ

വഴിവിളക്കുകൾ

time to read

1 mins

September 20, 2025

Manorama Weekly

Manorama Weekly

ആറ് ഓണപായസങ്ങൾ

ക്യാരറ്റ് പായസം

time to read

2 mins

September 13, 2025

Manorama Weekly

Manorama Weekly

ഇടത്തന്മാർ

തോമസ് ജേക്കബ്

time to read

2 mins

September 13, 2025

Manorama Weekly

Manorama Weekly

സമൂഹ മാധ്യമങ്ങളിലെ ഇൻഫ്ലുവൻസിങ് തട്ടിപ്പുകൾ

സൈബർ ക്രൈം

time to read

1 mins

September 06, 2025

Manorama Weekly

Manorama Weekly

രക്ഷാകവചവും പതാകയും

വഴിവിളക്കുകൾ

time to read

1 mins

September 06, 2025

Manorama Weekly

Manorama Weekly

അരുമ മൃഗങ്ങളും വീട്ടിനുള്ളിലെ അപകടങ്ങളും

പെറ്റ്സ് കോർണർ

time to read

1 min

September 06, 2025

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

കുരുമുളകിട്ട കോഴിക്കറി

time to read

1 mins

September 06, 2025

Translate

Share

-
+

Change font size