Essayer OR - Gratuit
‘കാട്ടുമൈന മുതലുള്ള കൂട്ടുകെട്ട്
Manorama Weekly
|February 25,2023
ഒരേയൊരു ഷീല
മലയാളത്തിൽ നൂറിലധികം സിനിമ കൾ എടുത്ത സംവിധായകനാണ് എം.കൃ ഷ്ണൻ നായർ. തമിഴിൽ പതിനെട്ടു സി നിമകളും തെലുങ്കിൽ രണ്ടു സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു.
തമിഴിലെടുത്തവയിൽ നാലെണ്ണത്തിൽ സാക്ഷാൽ എംജിആർ തന്നെയായി രുന്നു നായകൻ. എൻ.ടി.രാമറാവുവും കൃഷ്ണയുമാണ് അദ്ദേഹത്തിന്റെ തെലുങ്കു സിനിമകളിൽ അഭിനയിച്ചത്. ഭാര തിരാജ, എസ്. പി.മുത്തുരാമൻ, ഹരിഹരൻ, ജോഷി, കെ. മധു എന്നിവരൊക്കെ അദ്ദേഹത്തിന്റെ അസിസ്റ്റന്റുമാരായി സിനിമാജീവിതം ആരംഭിച്ചവരാണ്. ഛായാഗ്രഹണം പഠിക്കാനുള്ള ആഗ്രഹവു മായാണ് എം.കൃഷ്ണൻ നായർ മദ്രാസിൽ എത്തിയത്. അക്കാലത്ത് സംവിധായകൻ എൽ.വി.പ്രസാദിനെ പരിചയപ്പെട്ടു. കൃഷ്ണൻ നായരുടെ വഴി സംവിധാനമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഇംഗ്ലിഷ് സിനിമകൾ കാണാനും സിനിമയെക്കുറിച്ചു മനസ്സിലാക്കാനും അദ്ദേഹം ഉപദേശിച്ചു. അക്കാലത്താണ് തിരുവനന്തപുരത്തു പി.സുബ്രഹ്മണ്യം മെരിലാൻഡ് സ്റ്റുഡിയോ തുടങ്ങിയത്. കൃഷ്ണൻ നായർ മെരിലാൻഡിൽ ചേർന്നു. പ്രൊഡക്ഷൻ മാനേജരായും സ്റ്റുഡിയോ മാനേജരായും പ്രവർത്തിച്ചു. പിന്നെ സംവിധാന സഹായിയായി, സഹസംവിധായകനായി, സ്വതന്ത്ര സംവിധായകനായി. "സിഐഡി' ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ. 1952ൽ ആണ് അതു റിലീസ് ചെയ്തത്. പിന്നീട് അനിയത്തി', 'വിയർപ്പിന്റെ വില' തുടങ്ങിയ ചിത്രങ്ങൾ. 1963ൽ ആണ് അദ്ദേഹം കാട്ടുമൈന സംവിധാനം ചെയ്തത്.
കാട്ടുമൈന
ടാർസൻ ശൈലിയിലെടുത്ത സിനിമയായിരുന്നു കാട്ടുമൈന'. പി.സുബണ്യം മുതലാളിയുടെ നീല കഥാവിഭാഗത്തിന്റേതായിരുന്നു കഥ. തിരക്കഥയും സംഭാഷണവും രചിച്ചതു നാഗവള്ളി ആർ.എ സ് കുറുപ്പ്. നിർമാണം പി.സുബ്രഹ്മണ്യം. തമിഴ് നടനായ സി.എൽ.ആനന്ദൻ ആയി രുന്നു നായകനായ വീരന്റെ റോളിൽ. കെ .വി.ശാന്തി നായികയായ മൈനയും. ഇതി ലെ മറ്റൊരു പ്രധാന കഥാപാത്രം സീർ അവതരിപ്പിച്ച പ്രഭാകരനായിരുന്നു. പ്രഭാകരന്റെ കാമുകിയായ നീലിയായാണു ഷീല വേഷമിട്ടത്.
Cette histoire est tirée de l'édition February 25,2023 de Manorama Weekly.
Abonnez-vous à Magzter GOLD pour accéder à des milliers d'histoires premium sélectionnées et à plus de 9 000 magazines et journaux.
Déjà abonné ? Se connecter
PLUS D'HISTOIRES DE Manorama Weekly
Manorama Weekly
നായ്ക്കളിലെ മദി
പെറ്റ്സ് കോർണർ
1 min
January 17,2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ഗുണ്ടുർ ചിക്കൻ
1 mins
January 17,2026
Manorama Weekly
വാണി വീണ്ടും വരവായി
ഷോട്ട് റെഡി. സഹസംവിധായകൻ വന്നു പറഞ്ഞതും വാണി വീണ്ടും അനുപമ റെഡിയായി ക്യാമറയ്ക്കു മുന്നിലേക്ക്....
6 mins
January 17,2026
Manorama Weekly
നിരാകരണങ്ങൾ
കഥക്കൂട്ട്
1 mins
January 17,2026
Manorama Weekly
ഡയറിയിൽ നിന്ന് നോട്ട്ബുക്കിലേക്ക്
വഴിവിളക്കുകൾ
2 mins
January 17,2026
Manorama Weekly
ചിരിയിൽ പൊതിഞ്ഞ സന്ദേശം
ഭക്ഷണത്തെക്കുറിച്ചുള്ള അറിവ് പ്രധാനം
6 mins
January 10,2026
Manorama Weekly
സമ്മാനക്കഥകൾ
കഥക്കൂട്ട്
2 mins
January 10,2026
Manorama Weekly
ആരവം ഉണർന്ന നേരം
വഴിവിളക്കുകൾ
1 mins
January 10,2026
Manorama Weekly
ചിത്രയോഗം
തോമസ് ജേക്കബ്
2 mins
December 27,2025
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
നാടൻ കോഴി പെരട്ട്
2 mins
December 27,2025
Translate
Change font size
