Gå ubegrenset med Magzter GOLD

Gå ubegrenset med Magzter GOLD

Få ubegrenset tilgang til over 9000 magasiner, aviser og premiumhistorier for bare

$149.99
 
$74.99/År
The Perfect Holiday Gift Gift Now

ചാക്കോച്ചന്റെ വഴി വേറിട്ട വഴി

Manorama Weekly

|

September 24, 2022

പ്രായം മാറുന്നതിനനുസരിച്ചുള്ള റൊമാൻസ് നമ്മുടെ ജീവിതത്തിലും സിനിമയിലെ കഥാപാത്രങ്ങളിലും സംഭവിക്കും

- സന്ധ്യ  കെ.പി

ചാക്കോച്ചന്റെ വഴി വേറിട്ട വഴി

മലയാള സിനിമയിൽ കാൽനൂറ്റാണ്ട് പിന്നിടുമ്പോഴും എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു നടനായി നിൽക്കുക എന്നത് അത്ര എളുപ്പമല്ല. 1997ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ്' എന്ന ഫാസിൽ ചിത്രത്തിൽ ഒരു രാജമല്ലി വിടരുന്ന പോലെ...' എന്ന് പാടി ഒരു പ്ലെൻഡർ ബൈക്കുമോടിച്ച് കുഞ്ചാക്കോ ബോബൻ കയറിക്കൂടിയത് മലയാളികളുടെ ഹൃദയത്തിലേക്കാണ്. ചാക്കോച്ചൻ എന്നു മലയാളികൾ അദ്ദേഹത്തെ സ്നേഹത്തോടെ വിളിച്ചു. ആദ്യ കാലത്ത് ചോക്ലേറ്റ് നായകൻ എന്നായിരുന്നു കുഞ്ചാക്കോ ബോബനു വി ളിപ്പേര്. ജീവിതത്തിലും സിനിമയിലും ഏറ്റക്കുറച്ചിലുകളിലൂടെ കടന്നുപോയി, ഒരു ഘട്ടത്തിൽ സിനിമയിൽ നിന്നു തന്നെ മാറി നിന്ന ചാക്കോച്ചൻ പിന്നീടു തിരിച്ചുവന്നത് മലയാള സിനിമയുടെ പുതിയ മുഖമായിട്ടാണ്. അനിയത്തിപ്രാവിലെ സുധിയെയും നക്ഷത്രത്താരാട്ടി'ലെ സുനിലിനെയും നിറത്തിലെ എബിയെയും അവതരിപ്പിച്ച അത്ര തന്നെ സ്വാഭാവികമായി അഞ്ചാംപാതിര'യിലെ അൻവർ ഹുസൈനായും നായാട്ടി'ലെ പ്രവീൺ മൈക്കിളായും പട'യിലെ രാകേഷ് കാഞ്ഞങ്ങാടായുമെല്ലാം കുഞ്ചാക്കോ ബോബൻ വേഷപ്പകർച്ച നടത്തി. പ്രണയിക്കാൻ മാത്രമല്ല, പ്രതികാരം തീർക്കാനും തനിക്കറിയാം എന്നു ചാക്കോച്ചൻ കഥാപാത്രങ്ങൾ തെളിയിച്ചു. സിനിമയെക്കുറിച്ച്, ജീവിതത്തെക്കുറിച്ച്, കുടുംബത്തെക്കുറിച്ച് കുഞ്ചാക്കോ ബോബൻ മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോടു മനസ്സു തുറക്കുന്നു.

കുഞ്ചാക്കോ ബോബൻ സിനിമയിൽ
ആദ്യകാലത്ത് വിജയങ്ങളും പിന്നീട്
പരാജയങ്ങളും നേരിട്ടു. ഇപ്പോൾ വീണ്ടും
വിജയത്തിന്റെ വഴിയിൽ.

ജയപരാജയങ്ങളെ എങ്ങനെ കാണുന്നു?

വിജയങ്ങളെയും പരാജയങ്ങളെയും ഏറക്കുറെ സമചിത്തതയോടെ തന്നെയാണു ഞാൻ അഭിമുഖീകരിച്ചിട്ടുള്ളത് എന്നാണ് എനിക്കു തോന്നുന്നത്. പരാജയങ്ങളിൽനിന്നു പാഠങ്ങൾ പഠിക്കുന്നു. തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാൻ ശ്രമിക്കുന്നു. മുന്നോട്ടു പോകാനുള്ള ഊർജമാക്കി മാറ്റാനായി ശ്രമിക്കുന്നു എന്നു പറയുന്നതാകും കൂടുതൽ ശരി. വിജയങ്ങൾ കൂടുതൽ ഉത്തരവാദിത്തം നൽകുന്നതായാണു ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. വിജയങ്ങളിൽ അമിതമായി സന്തോഷിക്കുകയോ പരാജയങ്ങളിൽ ഒരുപാടു ദുഃഖിക്കുകയോ ചെയ്യാറില്ല എന്നതാണു സത്യം.

അഞ്ചാം പാതിരയ്ക്കു ശേഷം വലിയ മാറ്റമാണ് ചാക്കോച്ചന്റെ കരിയറിൽ നടന്നത്. ഇത് ബോധപൂർവം എടുത്ത തീരുമാനമായിരുന്നോ?

FLERE HISTORIER FRA Manorama Weekly

Translate

Share

-
+

Change font size

Holiday offer front
Holiday offer back