The Perfect Holiday Gift Gift Now

കണ്ടേൻ ഞാൻ

Manorama Weekly

|

June 25, 2022

കഥക്കൂട്ട്

- തോമസ് ജേക്കബ്

കണ്ടേൻ ഞാൻ

പെണ്ണുകാണൽ എന്നുപറഞ്ഞാൽ എന്താണെന്നറിയാൻ ഗൂഗിൾ നോക്കുന്ന ഒരു തലമുറ ഉണ്ടായിവരുന്നു.

അർഥം അറിയുമ്പോൾ, ജീവിതത്തിലെ ഇത്ര സുപ്രധാനമായ ഒരു തീരുമാനം ഏതാനും മിനിറ്റ് ദീർഘിക്കുന്ന ഒരു കണ്ടുമുട്ടലിലാണോ മുൻ തലമുറ കൈക്കൊണ്ടത് എന്ന് അവർ അദ്ഭുതപ്പെടും.

ഇത്പരസ്പരം ഇതു കണ്ടുമുട്ടുകയെങ്കിലും ചെയ്തുവരുന്നവരുടെ കാര്യം. അപ്പോൾ കാണാതെ വിവാഹം ചെയ്തവരുടെ കാര്യമോ? ഭാര്യയാവാൻ പോകുന്ന സ്ത്രീയെ, വേളി എന്ന വിവാഹത്തിനു മുൻപു കാണാൻ നമ്പൂതിരിമാരെ അനുവദിച്ചിരുന്നില്ല. വിവാഹദിവസം വധുവിനെ കൺകുളിർക്കെ കാണാമല്ലോ എന്നു കരുതിയാൽ അതും നടക്കില്ല. ശരീരം മുഴുവൻ മൂടിപ്പൊതിഞ്ഞാണു വധു ചടങ്ങിൽ പങ്കെടുക്കുന്നത്. നാലാം ദിവസം നടക്കുന്ന അവസാന വൈദികച്ചടങ്ങിന് (സേകം) ശേഷമേ വരനും വധുവിനെ കാണാൻ കഴിയുമായിരുന്നുള്ളൂ.

എന്നാൽ, പുരോഗമനാശയങ്ങളുള്ള ബ്രാഹ്മണർ ഇതൊക്കെ ലംഘിച്ചു. കവി എൻ.എൻ.കക്കാട് ശ്രീദേവിയെ പെണ്ണു കാണാൻ ചെന്നുവെന്നു മാത്രമല്ല, രണ്ടു പേരും തമ്മിൽ സംസാരിക്കാൻ ഒഴിവു കണ്ടെത്തുകയും ചെയ്തു.

എം.കെ.സാനു വിവാഹത്തിനു ശേഷമാണു ഭാര്യ രത്നമ്മയെ കാണുന്നത്.

FLERE HISTORIER FRA Manorama Weekly

Translate

Share

-
+

Change font size