Prøve GULL - Gratis
സ്കോഡയുടെ സ്ഫടികം
Fast Track
|February 01,2025
5 സ്റ്റാർ സുരക്ഷിതത്വവും മികച്ച പെർഫോമൻസും മാക്കുമായി സ്കോഡയുടെ സബ്ഫോർമീറ്റർ എസ്യുവി
സ്ഫടികം! കൈലാഖ് എന്ന പേരിന്റെ അർഥമിതാണ്. സംസ്കൃതത്തിൽ നിന്നാണ് പേരിന്റെ ഉറവ്. തിളങ്ങുന്നത്, മോഹിപ്പിക്കുന്നത്, വിലയുള്ളത് എന്നിങ്ങനെ പലതരത്തിൽ പല തലത്തിൽ സ്ഫടികത്തിനു വിശേഷണം നൽകാം. സ്കോഡയുടെ പുതിയ കൈലാഖും അത്തരം വിശേഷണത്തിന് അർഹനാണ്. വിശദമായി ഒന്നു കാണാം..
ബോൾഡ് ലുക്ക്
കോഡിയാക്കിന്റെയും കുഷാക്കിന്റെയും തലയെടുപ്പും ഗരിമയും കൈലാഖിനുമുണ്ട്. കോംപാക്റ്റ് എസ് യു വികളിൽ റോഡ് പ്രസൻസ് കൂടുതലുള്ള വാഹനമെന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. നാലു മീറ്ററിൽ താഴെയാണ് നീളം. അതുകൊണ്ട് കുഷാക്കിനെക്കാളും നീളം കുറവാണ്. എന്നാൽ വീതി കുഷാക്കിനെക്കാളും കൂടുതലുണ്ട് കൈലാഖിന്. മാത്രമല്ല ഉയരക്കൂടുതലും കൈലാഖിനു തന്നെ. അപ്പോൾ മുൻപു പറഞ്ഞ റോഡ് പ്രസൻസ് കൈലാഖിനു തന്നെയല്ലേ? ഒലിവ് ഗോൾഡ് എന്ന പച്ചക്കളർ കാഴ്ചയിൽ ആരുടെയും ശ്രദ്ധകവരും. ഒപ്പം ത്രിഡി റിബ്സോടുകൂടിയ ബ്ലാക്ക് ഗ്രില്ലും നേർത്ത എൽഇഡി ഡേ ടൈം റണ്ണിങ് ലാംപും ചേരുമ്പോൾ മുന്നിൽ നിന്നുള്ള കാഴ്ചയിൽ കൈലാഖ് വേറിട്ടതാകുന്നു. സ്കോഡ ക്രിസ്റ്റലൈൻ എൽഇഡി പ്രൊജക്ടർ ഹെഡ്ലാംപാണ്. മസ്കുലർ ബോണറ്റും ബ്ലാക് കളർ ബംപറും അതിലെ സിൽവർ ഫിനിഷ് ലിപ്പും ക്ലാസാണ്. ചതുര വടിവാർന്ന ബ്ലാക്ക് ക്ലാഡിങ്ങോടു കൂടിയ വീൽ ആർച്. 17 ഇഞ്ച് അലോയ് വീലിനു പോലും ബോൾഡ് ഡിസൈനാണ്. ഫ്യുച്ചറിക് ഡിസൈനല്ല, മറിച്ച് ഒഴുക്കുള്ള എന്നാൽ മസിൽ തുടിപ്പുള്ള എക്സ്റ്റീരിയർ ഡിസൈൻ. എൽഇ ഡിയാണ് ടെയിൽലാംപ്, കനമുള്ള ബംപറും അതിലെ സ്കിഡ് പ്ലേറ്റും എസ്യുവി ചന്തം പിൻഭാഗത്തിനു നൽകുന്നു. മൊത്തത്തിൽ കാഴ്ചയിൽ ഗംഭീരമെന്നു പറയാം.
വേരിയന്റുകൾ
ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് എന്നിങ്ങനെ നാലു വേരിയന്റുകളുണ്ട്. ബേസ് മോഡലിൽ 16 ഇഞ്ച് സ്റ്റീൽ വീലാണ്. പക്ഷേ, അലോയ് എന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള വീൽക്കപ്പുണ്ട്. മിഡിൽ വേരിയന്റുകളിൽ അലോയ് വീലാണ്. ടെസ്റ്റ് ഡ്രൈവ് ചെയ്തത് ടോപ് എൻഡ് മോഡലായ പ്രസ്റ്റീജാണ്. ഓട്ടമാറ്റിക് ഹെഡ്ലാംപ് ഫീച്ചർ ഉയർന്ന രണ്ടു മോഡലിലേയുള്ളൂ. കോർണറിങ് ഫങ്ഷനോടു കൂടിയ എൽഇഡി ഫോഗ് ലാംപ് ഉയർന്ന വേരിയന്റിലുണ്ട്. ഏഴു നിറങ്ങളുണ്ട് കൈലാഖിന്.
സ്പോർട്ടി & ക്ലാസ്
Denne historien er fra February 01,2025-utgaven av Fast Track.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Fast Track
Fast Track
സിംപിൾവൺ ജെൻ 2
265 കിമീ റേഞ്ച്, കൂടുതൽ കരുത്ത്.
2 mins
February 01, 2026
Fast Track
ടാറ്റ പഞ്ച് 2026
120 പിഎസ് കരുത്തുള്ള ടർബോ എൻജിനും നൂതന ഫീച്ചറുകളും 5 സ്റ്റാർ സേഫ്റ്റിയുമായി പുതിയ പഞ്ച്
3 mins
February 01, 2026
Fast Track
ഹാർലി ഡേവിഡ്സൺ എക്സ് 440 ടി
ക്ലാസിക് മോഡേൺ ലുക്കിൽ പരിഷ്കാരങ്ങളോടെ എക്സ്440യുടെ പുതിയ മോഡൽ
2 mins
January 01,2026
Fast Track
ടാറ്റ സിയറ
കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്
4 mins
January 01,2026
Fast Track
എക്സ്ഇവി 9.എസ്
ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര
5 mins
January 01,2026
Fast Track
പാലക്കാട് പച്ചക്കടൽ
കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര
5 mins
January 01,2026
Fast Track
കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്
3 mins
January 01,2026
Fast Track
യാത്രയിലെ സ്ത്രീപക്ഷം
സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ
2 mins
January 01,2026
Fast Track
നെക്സോൺ ഇവിയിൽ 92,000 കിമീ
ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല
1 min
January 01,2026
Fast Track
വാനിലെ താരം
COMPANY HISTORY
5 mins
January 01,2026
Listen
Translate
Change font size
