Prøve GULL - Gratis

ഈ ലോകം ആർ കാണുന്ന സ്വപ്നമാണ്

Fast Track

|

August 01,2024

നൻപകൽ നേരത്ത് മയക്കം സിനിമയുടെ ലൊക്കേഷനിലൂടെ എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്. ഹരീഷ്

- എസ്. ഹരീഷ്

ഈ ലോകം ആർ കാണുന്ന സ്വപ്നമാണ്

എനിക്കിഷ്ടപ്പെട്ട സിനിമകളിൽ മിക്കതിലും സ്ഥലം ഒരു പ്രധാന കഥാപാത്രമായി വരാറുണ്ട്. നോവലുകളിലും അങ്ങനെയാണ്. താഴ്വാരം എന്ന സിനിമ ആലോ ചിച്ചുനോക്കുക. അട്ടപ്പാടിയുടെ നിഗൂഢത തോന്നിക്കുന്ന ദൃശ്യഭംഗി ഒഴിവാക്കി അതിനെക്കുറിച്ച് ആലോചിക്കാനേ പറ്റില്ല. നോവലുകളുടെ കാര്യമെടുത്താൽ കയറും ഖസാക്കിന്റെ ഇതിഹാസവും എത്രമാത്രം കഥ പറയുന്ന സ്ഥലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അവസാനമായി കണ്ട സിനിമകളിലൊന്ന് ലാപതാ ലേഡീസ് ആണ്. മധ്യപ്രദേശിലെ ദരിദ്ര ഗ്രാമീണലോകം ആ സിനിമയുടെ അകക്കാമ്പിനോടു ചേർന്നു നിൽക്കുന്നു. ഇപ്പോൾ വായിച്ചുതീർത്ത നോവൽ Selva Almadaയുടെ Not A River ആണ്. കഥ നടക്കുന്ന തുരുത്ത് അതിന്റെ ഉള്ളിനോടു പറ്റിച്ചേർന്നിരിക്കുന്നു.

ഇതെല്ലാം കൊണ്ടുതന്നെ സിനിമകൾ ആലോചിക്കുമ്പോൾ തന്നെ അതു സംഭവിക്കേണ്ട സ്ഥലത്തെക്കുറിച്ചും ആലോചിക്കാറുണ്ട്. പക്ഷേ, അത് നമ്മുടെ മാത്രം ആലോചനയല്ല. സിനിമ സംവിധായകന്റെ കലയാണ്. അതോടൊപ്പം ഒരു കൂട്ടായ്മയുടെ കലയുമാണ്. പലരുടെയും ആശയങ്ങളും ചിന്തകളും ഒത്തുചേരുമ്പോൾ ആരും വിചാരിക്കാത്ത മെച്ചം അതിന്റെ സൗന്ദര്യാംശത്തിനുണ്ടാകാം. ചിലപ്പോൾ എല്ലാം ചിതറി പലവഴി യായിപ്പോകാനും മതി. ലൊക്കേഷൻ കണ്ട ത്താൻ പലവഴിക്കു പലരും നടത്തുന്ന യാത്രകൾ നമ്മൾ ചെയ്യാൻ പോകുന്ന സിനിമയെത്തന്നെ മാറ്റിമറിച്ചേക്കാം. കണ്ടെത്തുന്ന സ്ഥലങ്ങൾക്കനുസരിച്ച് എഴുതിയ തിരക്കഥയിൽ കൂടുതൽ മാറ്റങ്ങൾ വരാം. സിനിമ എടുക്കുന്ന രീതിയെത്തന്നെ ആ സ്ഥലം സ്വാധീനിച്ചേക്കാം.

നൻപകൽ നേരത്ത് മയക്കം കണ്ടിഷ്ടപ്പെട്ടവരെല്ലാം അതിന്റെ സ്ഥലത്തെക്കുറിച്ച് ധാരാളം സംസാരിക്കുന്നതു കേട്ടിട്ടുണ്ട്. വളരെ യാദൃച്ഛികമായാണ് പളനിക്കടുത്തുള്ള മഞ്ചനായ്ക്കൻപട്ടി ആ സിനിമയുടെ ലൊക്കേഷനായി മാറിയത്.

FLERE HISTORIER FRA Fast Track

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Fast Track

Fast Track

ജോബിന്റെ സുവിശേഷം

വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും

time to read

3 mins

February 01, 2026

Fast Track

Fast Track

ടൊയോട്ടയുടെ ഇ-വി ഇബെല്ല

543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം

time to read

1 min

February 01, 2026

Fast Track

Fast Track

മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്

time to read

4 mins

February 01, 2026

Fast Track

Fast Track

ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്

ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്

time to read

1 mins

February 01, 2026

Fast Track

ചങ്കു പിളർക്കും ഓൾട്ടറേഷൻ

എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.

time to read

3 mins

February 01, 2026

Fast Track

Fast Track

ന്യൂ സ്കോഡ കുഷാക്

പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്

time to read

1 mins

February 01, 2026

Fast Track

Fast Track

കരുത്തരായി ടോറസും ഹിപ്പോയും

ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്

time to read

1 min

February 01, 2026

Fast Track

Fast Track

യമഹ XSR 155

റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം

time to read

1 mins

February 01, 2026

Fast Track

Fast Track

ബജാജ് ചേതക് സി25

113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ

time to read

2 mins

February 01, 2026

Listen

Translate

Share

-
+

Change font size