Prøve GULL - Gratis
അദ്ഭുത ദ്വീപ്
Fast Track
|September 01,2023
കരയും പുഴയും കായലും കൈകോർക്കുന്ന മൺറോ തുരുത്തിലേക്ക് മഹീന്ദ്ര ഥാറിൽ ഒരു യാത്ര...
മഹീന്ദ്ര ഥാറുമായി മല കയറാൻ പോകുന്നവരെ അറിയാം; പക്ഷേ, ഫോർവീൽ ഡ്രൈവ് വാഹനവുമായി സമതലനിരപ്പുള്ള കായൽത്തീരത്തേക്കു കാലു കൊടുത്തു വിട്ടവരെ അറിയാമോ? ഇല്ലെങ്കിൽ ഇതാ പരിചയപ്പെട്ടോളൂ, മനോരമ ഫാസ്റ്റ് ട്രാക്ക് സംഘം ഇത്തവണ അത്തരമൊരു പരീക്ഷണത്തിനു മുതിർന്നു. ഓഫ് റോഡ് ട്രാക്കുകൾ ഒന്നുമില്ലാത്ത കൊല്ലത്തെ മൺറോ തുരുത്തിലേക്കാണ് ഇത്തവണത്തെ ട്രാവലോഗ്.
ഓട്ടമാറ്റിക് ട്രാൻസ്മിഷനുള്ള ഥാറിന്റെ ഫോർവീൽ ഡ്രൈവ് എൻഗേജ്ഡ് അല്ലെന്നുറപ്പാക്കി കാൽ ആക്സിലറേറ്ററിൽ വയ്ക്കുമ്പോൾ സമയം വെളുപ്പിനു നാലുമണി. രാത്രിയെ പാൽപുഞ്ചിരിയുള്ള പകലാക്കുന്ന ഹെലൈറ്റ് വെളിച്ചത്തിൽ കോട്ടയത്തുനിന്നു ചങ്ങനാശേരിയും തിരുവല്ലയും അടൂരും പിന്നിടുന്ന എംസി റോഡ് വിശാലമായി കിടക്കുന്നു. എതിരെ വരുന്നവർക്കു വഴി തെറ്റാതിരിക്കാൻ വിനയത്തിന്റെ ഡിം ലൈറ്റിലാണ് നമ്മുടെ യാത്ര. ചങ്ങനാശേരിയിൽ രാത്രിയും പകലും തുറന്നുവയ്ക്കുന്ന കടയിൽനിന്ന് ആവി പറക്കുന്നൊരു ചായ. അൽപം ബാക്കിനിന്ന ഉറക്കം അപ്പോൾത്തന്നെ ആവിയായി. ഇനി ഗോസ്ട്രെയ്റ്റ്, ദെൻ ടേൺ റൈറ്റ്, യുവർ ഡെസ്റ്റിനേഷൻ വിൽ ബി ഓൺ ദ് റൈറ്റ്
വെൽകം ടു മൺറോ തുരുത്ത്
ഇടിയേക്കട പാലത്തിലേക്കു വണ്ടി കയറിയപ്പോൾ ഇടതുവശത്തൊരു ബോർഡ്; മൺറോ തുരുത്തിലേക്ക് സ്വാഗതം. തിരുവിതാംകൂറിന്റെ ദിവാനായിരുന്ന കേണൽ മൺറോ കല്ലടയാറിന്റെ കൈവഴി പോലെ വെട്ടിയുണ്ടാക്കിയ പുത്തനാറിനു കുറുകെയുള്ള ഇടിയേക്കട പാലത്തിൽനിന്നാണ് മൺറോ തുരുത്തിന്റെ തുടക്കം.
ഈ ചെറുപാലം കടന്നാൽ പിന്നെ ഓരോ വീടിന്റെയും മുന്നിൽ ഒരു ഹോം സ്റ്റേയുടെയോ ശിക്കാര ബോട്ട് സർവീസിന്റെയോ ബോർഡ് ഉണ്ടാകും. ഈ നാട്ടിലേക്കു വരുന്ന അപരിചിതരെ ടൂറിസ്റ്റുകളായാണ് തുരുത്തുകാർ വരവേൽക്കുക. വിദേശികൾ മുതൽ സ്വദേശികൾ വരെ അനേകർ ഓരോ ദിവസവും മൺറോ തുരുത്തിന്റെ ആതിഥ്യം സ്വീകരിക്കാൻ വരുന്നുണ്ട്. അവരാരും നിരാശരായി മടങ്ങുന്നില്ല. അതിനു പ്രധാന കാരണം നാട്ടുകാരുടെ ആതിഥ്യമര്യാദ തന്നെ.
Denne historien er fra September 01,2023-utgaven av Fast Track.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Fast Track
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Translate
Change font size
