Prøve GULL - Gratis
ഡ്രൈവിങ് സംസ്കാരം ന്യൂസീലൻഡിൽ
Fast Track
|January 01,2023
ന്യൂസീലൻഡിലെ ഗതാഗതനിയമങ്ങളാണു നമുക്കും. പിന്നെയെന്താണു ഗതാഗതസംസ്കാരത്തിൽ വ്യത്യാസം?
-
ന്യൂസീലൻഡിൽ കാലു കുത്തിയ ദിവസം എയർപോർട്ടിൽനിന്നു സുഹൃത്തിന്റെ കാറിലായിരുന്നു ആദ്യ യാത്ര. ഒരു റൗണ്ട് എബൗട്ടിൽ നിന്നു വലത്തോട്ടാണു തിരിയേണ്ടിയിരുന്നത്. ഇൻഡിക്കേറ്റർ ഇട്ടുകൊണ്ട് കാർ റൗണ്ട് എബൗട്ടിലേക്ക് കയറിയപ്പോൾ എന്റെ ഉള്ളൊന്നു കാഞ്ഞു. ഇടതു വശത്തുനിന്നും നേരെ എതിരെ നിന്നും കുറച്ചു കാറുകൾ റൗണ്ട് എബൗട്ടിലേക്ക് വന്നെത്തിക്കഴിഞ്ഞിരുന്നു. ബൈക്ക് ചവിട്ടലുകൾ, ഹോൺ അടി, ചീത്തവിളി ഒക്കെ ഒരു നിമിഷം കൊണ്ട് എന്റെ മനസ്സിൽ മിന്നി മറഞ്ഞു. എന്നെ അമ്പരപ്പിച്ചുകൊണ്ട് ഇടതുനിന്നും എതിരെ നിന്നും വന്ന കാറുകൾ ഞങ്ങൾക്ക് വേണ്ടി നിർത്തിത്തന്നു. അതൊന്നും ശ്രദ്ധിക്കാത്ത മട്ടിലാണു സുഹൃത്ത് അനായാസം വലത്തോട്ട് തിരിച്ചു ഞങ്ങൾക്ക് പോകേണ്ട വഴിയിലേക്കു കാർ എടുത്തത്. നാട്ടിൽ റൗണ്ട് എബൗട്ടിലെ ഉന്തും തള്ളും ഓർത്തു കൊണ്ടാണ് ഞാൻ സുഹൃത്തിനോട് ചോദിച്ചത് “ നീ, എന്തു ധൈര്യത്തിലാണ് റൗണ്ട് എബൗട്ടിലൂടെ ആരെയും നോക്കാതെ വലത്തോട്ടു തിരിച്ചത്? ആ നേരെ വന്ന കാറോ ഇടത്തു നിന്നും വന്ന കാറോ ബ്രേക്ക് ചവിട്ടിയില്ലായിരുന്നുവെങ്കിൽ?' ചിരിച്ചുകൊണ്ടാണ് അവൻ ഉത്തരം പറഞ്ഞത്, “അവർ നിർത്തും. അതാണിവിടുത്തെ നിയമം. ഏതു വണ്ടിയും വലതു വശത്തുനിന്നും കടന്നു പോകാനുള്ള വാഹനങ്ങളെ കടത്തി വിടണം. ഞാൻ ഇൻഡിക്കേറ്റർ ഇട്ടിരുന്നതു കൊണ്ടാണ് എതിരെ നേരെ വന്ന വണ്ടിയും നമുക്കു വലത്തോട്ടു തിരിയാനായി നിർത്തിയത്. “നമ്മുടെ വലതു ഭാഗത്തു നിന്ന് ഏതെങ്കിലും വണ്ടി കടന്നുപോകാനുണ്ടോ എന്നു മാത്രം നമ്മൾ നോക്കിയാൽ മതി. അവർ നമ്മളെ വന്നിടിച്ചാൽ അതവരുടെ തെറ്റാണ്. നമ്മുടെ ചെലവുകൾ കൂടാതെ നല്ലൊരു തുക ഫൈൻ ആയി കോടതിയിൽ അവർക്കു കെട്ടേണ്ടിയും വരും.
“അതേ നിയമം തന്നെയാണ് നമ്മുടെ നാട്ടിലും ഉള്ളതെന്ന യാഥാർഥ്യം പിന്നീടു മനസ്സിലാക്കിയപ്പോഴാണ് ഞാൻ സത്യത്തിൽ ഞെട്ടിയത്. എറണാകുളത്തു നിന്നു ന്യൂസീലൻഡിലേക്കു കുടിയേറിയ ഫൊട്ടോഗ്രഫർ സജി സാരംഗധർ അവിടത്തെ ഡ്രൈവിങ് സംസ്കാരത്തെപ്പറ്റി വിവരിക്കുന്നു.
റസ്ട്രിക്റ്റഡ് ലൈസൻസ്
Denne historien er fra January 01,2023-utgaven av Fast Track.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Fast Track
Fast Track
ഓളപ്പരപ്പിലൂടെ...
ഒരുദിനം ഉല്ലസിക്കാൻ കൊല്ലം അഷ്ടമുടിക്കായലിലൂടെ ഒരു ബോട്ട് യാത്ര
1 mins
October 01, 2025
Fast Track
വാഹനവിപണിക്ക് ഉണർവേകി പുതിയ ജിഎസ്ടി
പുതിയ ജിഎസ്ടി പരിഷ്കാരം വാഹന വിൽപനയിൽ മാത്രമല്ല പുരോഗതി കൊണ്ടുവരുന്നത്. ഓട്ടമൊബീൽമേഖല ഒട്ടാകെ ഇതിന്റെ ഗുണം ലഭ്യമാകും
4 mins
October 01, 2025
Fast Track
323 കിമീ റേഞ്ചുമായി അൾട്രാവയലറ്റ് എക്സ് 47
ആദ്യം ബുക്ക് ചെയ്യുന്ന 1000 പേർക്ക് 2.49 ലക്ഷം രൂപയ്ക്ക് എക്സ് 47 ലഭിക്കും
1 mins
October 01, 2025
Fast Track
Voyage to the Future
ഭാവിയിലേക്ക് ഒരു ചുവടുകൂടി മുന്നേറി ഏഥർ
2 mins
October 01, 2025
Fast Track
അപ്പാച്ചെ @ 20
ടിവിഎസ് അപ്പാച്ചെ നിരത്തിലെത്തിയിട്ട് 20 വർഷം. ആഘോഷങ്ങളുടെ ഭാഗമായി സ്പെഷൽ എഡിഷനുകൾ
1 min
October 01, 2025
Fast Track
ഉറക്കം വന്നാൽ ഉറങ്ങണം!
ബാലഭാസ്കറും കൊല്ലം സുധിയും ജഗതി ശ്രീകുമാറും പോലെ മരണപ്പെട്ടവരും പരുക്കു പറ്റിയവരും അടങ്ങിയ നീണ്ട നിര തന്നെയുണ്ട് രാത്രികാല യാത്രകളിലെ ദുരന്ത കഥാപാത്രങ്ങളായി
2 mins
October 01, 2025
Fast Track
Sporty Commuter
സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനും മികച്ച റൈഡ് ക്വാളിറ്റിയുമായി 125 സിസി സെഗ്മെന്റിലെ പുതിയ താരം
2 mins
October 01, 2025
Fast Track
മാറ്റത്തിന്റെ പാതയിലൂടെ വിക്റ്റോറിസ്
5 സ്റ്റാർ സുരക്ഷ, ലെവൽ 2 അഡാസ്, നൂതന ഫീച്ചേഴ്സ്, ഉഗ്രൻ മൈലേജ്. മിഡ്സ് എസ് യു വി വിപണി പിടിച്ചടക്കാൻ മാരുതിയുടെ പുതിയ മോഡൽ വിക്റ്റോറിസ്
4 mins
October 01, 2025
Fast Track
യുണീക് മെഷീൻ
ട്വിൻ സിലിണ്ടർ എൻജിൻ കരുത്തുമായി വേഴ്സിസ് എക്സ് 300ന്റെ രണ്ടാം വരവ്
2 mins
September 01,2025
Fast Track
അച്ഛന്റെ ബുള്ളറ്റ് പ്രൂഫ്, അച്ചന്റെ മറുപടി
COFFEE BREAK
1 mins
September 01,2025
Translate
Change font size
