試す 金 - 無料
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
Vanitha
|November 22, 2025
സാമൂഹികം
സൂപ്പർ ഹിറ്റായ "ഉയരെ' എന്ന സിനിമയിൽ ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവിയെ എയർ ഹോസ്റ്റസായി നിയമിക്കുന്നത് അറിയിക്കുന്ന പ്രസ് മീറ്റ്.
എയർലൈൻ കമ്പനി ഉടമയായ ടൊവീനോയുടെ കഥാപാത്രത്തോട് ഒരാൾ ചോദിക്കുന്നു. സൗന്ദര്യം ഏറ്റവും കുടുതൽ വേണ്ട ജോലിയല്ലേ എയർഹോസ്റ്റസിന്റേത് ? "2019 അല്ലേ സർ. സൗന്ദര്യത്തെ ഇങ്ങനെയും നിർവചിച്ചു തുടങ്ങിക്കൂടേ...' എന്നതായിരുന്നു മറുപടി. ഇനി സിനിമയിലെ രംഗത്തിൽ നിന്നു റിയാലിറ്റിയിലേക്കു വരാം.
ഒരു മാസം മുൻപു സിനിമയുടെ പ്രമോഷനു വേണ്ടി നടത്തിയൊരു പ്രസ് മീറ്റ്. തന്റെ ഉയരത്തെക്കുറിച്ചും ഭാരത്തെക്കുറിച്ചും അധിക്ഷേപകരമായ ചോദ്യമുന്നയിച്ച യൂട്യൂബ റോട് നടി ഗൗരി ജി. കിഷൻ പറഞ്ഞു. “നിങ്ങൾ ചെയ്യുന്നതു തെറ്റാണ്. ഇതു ബോഡി ഷെയ്മിങ് ആണ്.
കുറ്റകരമായ മൗനം
“അറുപതോളം ആണുങ്ങളുള്ള മുറിയിലെ ഏക സ്ത്രീയായിരുന്നു ഞാൻ. എന്നെ ഒരാൾ ബോഡി ഷെയ്മിങ് ചെയ്യുകയും, ഭീഷണിയുയർത്തുകയും, ചെയ്തിട്ട് ടീമിലെ ഒരാൾ പോലും പിന്തുണച്ചില്ല എന്നത് വളരെ ഷോക്കിങ് ആയിരുന്നു.
ഒരു തെറ്റ് തെറ്റാണ് എന്നു മനസ്സിലാക്കാനും പ്രതികരിക്കാനും ആരും ആരെയും പഠിപ്പിക്കേണ്ടതില്ലല്ലോ. മാപ്പു പറച്ചിലിൽ പോലും പ്രതിരോധ മനോഭാവമുണ്ടായിരുന്നു.
സംഭവ ശേഷം ചോദ്യമുന്നയിച്ച യുട്യൂബർ കാർത്തിക്കി ന്റെ വിഡിയോസ് ഞാൻ കണ്ടു. അതിൽ "അന്ത പൊണ്ണ് താൻ മന്നിപ്പ് കേക്കണം' എന്ന് ആവർത്തിക്കുന്നുണ്ടായിരുന്നു. എന്റെ പേരോ അഭിനേത്രി എന്നോ അല്ല, മറിച്ച് “ആ പെണ്ണ്' എന്ന് ഒരു മര്യാദയും ഇല്ലാതെയാണ് സംബോധന ചെയ്തത്. തെറ്റ് തിരുത്തിയതായി പറയുന്ന വിഡിയോയിലും "ഞാൻ പറഞ്ഞത് തമാശയായിരുന്നു, ആ കുട്ടിക്ക് വിഷമമായെങ്കിൽ ഖേദിക്കുന്നു' എന്നാണ് പറഞ്ഞത്. ഇതെല്ലാം ഉറപ്പായും പുരുഷ ഈഗോയുടെ ബഹിർസ്ഫുരണമാണ്.
വർഷങ്ങളോളമായി തുടരുന്ന പുരുഷാധിപത്യത്തിന്റെയും സ്ത്രീ സ്വാതന്ത്ര്യ വിരോധത്തിന്റെയും പ്രതിഫലനമാണിത് എന്നതിനാൽ എന്റെ ഔദ്യോഗിക വിശദീകരണത്തിൽ കാർത്തിക് എന്ന വ്യക്തിയെ അധിക്ഷേപിക്കുന്നതിനോടു യോജിപ്പില്ല എന്നു വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് ഇത്തരമൊരു സമീപനം സഹിക്കേണ്ട ഒരാവശ്യവുമില്ല. സ്വന്തം അന്തസ്സിനു വേണ്ടി എഴുന്നേറ്റു നിൽക്കാനും സംസാരിക്കാനുമുള്ള എല്ലാ അവകാശങ്ങളും അവർക്കുണ്ട്. പൊട്ടിത്തെറിക്കുകയല്ല തികച്ചും മാന്യമായും ശക്തമായും പ്രതികരിക്കുകയാണ് ഞാൻ ചെയ്തത്.' ഗൗരി ഉറപ്പുള്ള വാക്കുകളിൽ പറയുന്നു.
このストーリーは、Vanitha の November 22, 2025 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Vanitha からのその他のストーリー
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Vanitha
കുട്ടിക്കുണ്ടോ ഈ ലക്ഷണങ്ങൾ?
കുട്ടികളെ ബാധിക്കുന്ന പ്രമേഹം തുടക്കത്തിലെ എങ്ങനെ തിരിച്ചറിയാം? രോഗസാധ്യത തടയാനുള്ള ജീവിതശൈലി രൂപപ്പെടുത്താൻ അറിയേണ്ടത്
2 mins
November 08,2025
Vanitha
പ്രമേഹ സാധ്യതയുണ്ടോ? എങ്ങനെ തിരിച്ചറിയാം
പ്രീഡയബറ്റിസ് ഘട്ടമെത്തിയവർക്കു പ്രമേഹത്തിൽ നിന്നു രക്ഷനേടാനുള്ള മാർഗങ്ങൾ
1 mins
November 08,2025
Vanitha
പുഴ വരും ദേവനെ തേടി
മൂവാറ്റുപുഴയാറിന്റെ തീരത്താണു നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഊരമന നരസിംഹമൂർത്തി ക്ഷേത്രം. കഥയും പുഴയും കാവൽ നിൽക്കുന്ന അദ്ഭുതങ്ങളുടെ ശ്രീകോവിലിനു മുന്നിൽ
3 mins
November 08,2025
Vanitha
കാലുകൾക്ക് വേണം കരുതൽ
ലക്ഷണങ്ങളില്ല എന്നതാണ് ഡയബറ്റിക് ഫുട്ടിനെ ഏറ്റവും ആശങ്കാജനകമാക്കുന്നത്. പ്രമേഹരോഗമുള്ളവർ കാലുകളുടെ സംരക്ഷണത്തിനു പ്രാധാന്യം നൽകണം
2 mins
November 08,2025
Vanitha
അന്നമ്മയുടെ ലോകഃ
77 വയസ്സുകാരി അന്നമ്മയുടെ വർക്കൗട്ട് കേട്ടാൽ സിക്രട്ടസ് ഏതു ജെൻ സിയും അതിശയിച്ചു മൂക്കത്തു വിരൽ വയ്ക്കും
3 mins
November 08,2025
Listen
Translate
Change font size

