試す 金 - 無料
സ്വയം തിരുത്താം അതിലെന്താ തെറ്റ്
Vanitha
|August 02, 2025
ഒരു തുറന്നുപറച്ചിൽ മുതൽ പരസ്യമായ മാപ്പുപറച്ചിൽ വരെയായി വാർത്തകളിൽ ആത്മവിശ്വാസത്തോടെ നിറയുകയാണു വിൻസി
തനിക്കുണ്ടായ അനുഭവം അഭിമുഖത്തിൽ പറഞ്ഞതാണു വിൻസി അലോഷ്യസ്. സിനിമയിലെ ലഹരി ഉപയോഗം സംബന്ധിച്ച ആ തുറന്നുപറച്ചിലിനു പിന്നാലെ ചർച്ചകൾ പുകഞ്ഞു. ' പരാതിയും കേസുമായി ആകെ ജഗപൊക.
മാസങ്ങൾക്കിപ്പുറം വിൻസിയും ഷൈൻ ടോം ചാക്കോയും ഒന്നിച്ചെത്തിയ ആദ്യവേദിയിൽ തന്നെ അതു സംഭവിച്ചു. ഇരുവരും ആത്മാർഥമായി പരസ്പരം മാപ്പു ചോദിച്ചു. തെറ്റുപറ്റിയെന്നു തിരിച്ചറിഞ്ഞാൽ അതു മൂടിവയ്ക്കുന്നവരുടെ കാലത്ത് ആ മാപ്പു പറച്ചിലും നന്മയും പത്തരമാറ്റോടെ തിളങ്ങി.
മാപ്പു പറയുമ്പോൾ എന്തായിരുന്നു മനസ്സിൽ എന്നാണു വിൻസിയോട് ആദ്യം ചോദിച്ചത്. ഒട്ടുമാലോചിക്കാതെ ഉത്തരമെത്തി, “ആ വിവാദത്തെ കുറിച്ചു ചോദ്യം വന്നപ്പോൾ മാപ്പു പറയുന്നതിൽ നിന്ന് ഒന്നും എന്നെ പിന്നോട്ടു വലിച്ചില്ല. രണ്ടുപേരും ഉള്ളിൽ എല്ലാ മുറിവുകളും ഉണക്കിയിട്ടുണ്ടെന്നു തോന്നി. അത്ര ആത്മാർഥമായാണു മാപ്പു ചോദിച്ചത്.
ഒന്നും വേണ്ടിയിരുന്നില്ല എന്നു തോന്നിയോ?
ഞാനൊരു എടുത്തുചാട്ടക്കാരിയാണെന്നു വീട്ടിലെല്ലാവർക്കും അറിയാം. അതൊക്കെ അവരെയാണല്ലോ ബാധിക്കുക. പക്ഷേ, പ്രശ്നം വഷളാകുമ്പോൾ പരിഹരിക്കാനും പിന്തുണയ്ക്കാനും കൂടെ നിൽക്കുന്നതും അപ്പനും അമ്മയുമാണ്. മസ്കത്തിലുള്ള സഹോദരനും ഭാര്യയും എന്നും വിളിച്ചു സംസാരിക്കും.
വ്യക്തിപരമായ പ്രശ്നമായി ആ തുറന്നു പറച്ചിലിനെ വളച്ചൊടിച്ചവരുണ്ട്. അപ്പോൾ തോന്നി ഒന്നും വേണ്ടിയിരുന്നില്ല എന്ന്. പക്ഷേ, അതിനിടയിൽ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരുപാടു കാര്യങ്ങൾ നടന്നു. അച്ഛന്റെ അപകടമരണത്തെ തുടർന്ന് ആ വീട്ടിൽ പോയിരുന്നു. അന്നു ഷൈൻ ചേട്ടനും അമ്മയുമൊ ക്കെ ആശുപത്രിയിലാണ്. പിന്നീടു ടിവി അഭിമുഖങ്ങ ളിൽ കണ്ടപ്പോൾ വലിയ മാറ്റം തോന്നി. അതിനെ ബഹുമാനിക്കണമെന്നു തോന്നിയതു കൊണ്ടാണു മാപ്പു പറഞ്ഞത്. ഇപ്പോൾ മനസ്സു ശാന്തമാണ്.
ഈ പക്വത എങ്ങനെ വന്നു?
മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കിട്ടിയ സമയം. ഞാൻ വലിയ സംഭവമാണെന്ന് എനിക്കു തന്നെ തോന്നി. അഹങ്കാരം തലയ്ക്കു കയറുക എന്നു പറയി ല്ലേ. വന്ന അവസരങ്ങളൊക്കെ തൃപ്തിയില്ലാതെ വിട്ടു കളഞ്ഞു. പിന്നെ, വന്നതൊക്കെ അതിലും മോശം. തി രിച്ചടികൾ വന്നു തുടങ്ങിയപ്പോഴാണു മുന്നോട്ടു പോകുന്ന വഴി ശരിയല്ല എന്നു തോന്നിയത്. നേട്ടങ്ങൾക്കു ശേഷവും സന്തോഷവും സമാധാനവും ഇല്ലെന്നു മനസ്സിലായി. നെഗറ്റീവ് ചിന്തകളെ പുറത്തു കളയാതെ സന്തോഷം തിരികെ കിട്ടില്ലെന്നും തിരിച്ചറിഞ്ഞു.
このストーリーは、Vanitha の August 02, 2025 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Vanitha からのその他のストーリー
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Vanitha
എന്ന തവം ശെയ്തനേ യശോദാ.
കാസർകോട് അതിർത്തി ഗ്രാമമായ കുമ്പളയിലെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഈ വിഷുയാത്ര
3 mins
April 11, 2026
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Listen
Translate
Change font size
