試す - 無料

ഡബിൾ ബംപർ

Vanitha

|

January 04, 2025

“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം"

- ബിൻഷാ മുഹമ്മദ്

ഡബിൾ ബംപർ

തഗ് അടിയുടെ രണ്ട് പോക്കറ്റ് ഡനമിറ്റുകളാണ് ദാ, മുന്നിൽ. മഴവിൽ മനോരമയുടെ "ഒരു ചിരി ഇരുചിരി ബംപർ ചിരിയുടെ ഫ്ലോറിൽ നിറഞ്ഞാടുന്ന രണ്ടു മണിമുത്തുകൾ. കോട്ടയംകാരായ എവിനും കെവിനും. പ്ലസ് വൺ അർധവാർഷിക പരീക്ഷയുടെ തിരക്കു കഴിഞ്ഞു നേരെ ക്യാമറയ്ക്കു മുന്നിലേക്ക് എത്തിയിരിക്കുകയാണു രണ്ടുപേരും.

"ഡേയ്, ഇത് ഇന്റർവ്യൂ ആണു കേട്ടോ. നീ കുറച്ച് ഡീസന്റായി മറുപടി പറയണം' ഇരട്ടകളിൽ എട്ടു മിനിറ്റിന് ചേട്ടനായ കെവിൻ ഗൗരവത്തിൽ എവിനോട് സ്വരം താഴ്ത്തി പറഞ്ഞു.

“അതിനു ഞാൻ മാത്രം ഡീസന്റ് ആയാൽ ഇതു നന്നാകുമോ? നീ കൂടി ആകേണ്ടേ. അതു നടക്കുന്ന കാര്യമാണോ?' എവിന്റെ ഉറക്കെയുള്ള മറുപടിയിൽ തമ്മിലുള്ള ചർച്ച ചുറ്റും നിന്നവരെല്ലാം കേട്ടു. ഇന്റർവ്യൂ ഒന്നും വേണ്ട, പരസ്പരം വിശേഷങ്ങൾ പറഞ്ഞു സംസാരിച്ചാൽ മതിയെന്നു പറഞ്ഞപ്പോൾ രണ്ടു മുഖത്തും ഒരേ ചിരി.

എവിൻ: ഇതിപ്പോൾ മുഴുവൻ പഠിച്ചിട്ടു ചെന്നപ്പോൾ ഇക്കൊല്ലം പരീക്ഷയില്ലെന്നു പറഞ്ഞതു പോലെ ആയല്ലോ.

കെവിൻ. അങ്ങനെ മൊത്തം ജോലിയും നമുക്കു തന്നെ കിട്ടി ചോദ്യവും നമ്മൾ ഉത്തരവും നമ്മൾ. കുടുംബക്കാര്യത്തിൽ നിന്നു തുടങ്ങിയേക്കാം.

എവിൻ: ഞങ്ങളുടെ അപ്പന്റേത് നല്ല മാസ് പേരാണ്, ജീ ജോർജ്. പക്ഷേ, ഞങ്ങളത് ജീയപ്പൻ എന്നാക്കി. പറ്റാവുന്നിടത്തെല്ലാം പപ്പയുടെ പേര്ചോദിക്കുമ്പോൾ ജീയപ്പൻ എന്നു പറയും. സംവിധായകൻ ജയരാജിന്റെ അസോഷ്യേറ്റായിരുന്നു പപ്പ. കോട്ടയം ടൗണിൽ തന്നെയാണ് ഞങ്ങളുടെ വീട്. ജീയപ്പന്റെയും നീനാമ്മയുടെയും ജീവിതത്തിലേക്ക് ലേറ്റായി വന്ന രണ്ടു മണിമുത്തുകളാണു ഞങ്ങൾ തങ്കക്കുടങ്ങൾ എന്നു വേണമെങ്കിലും വിളിക്കാം.

കെവിൻ: അപ്പൻ ഇതൊക്കെ വായിക്കുമേ, തങ്ക കുടം ചിലപ്പോൾ തങ്കചെരുവമാകും.

എവിൻ: ചേച്ചിമാരായ കാവ്യയും അഖിലയും ഉണ്ടായിട്ടും ഒരാൺകുഞ്ഞിനെ കൂടി തരണേയെന്നു പപ്പയും അമ്മയും കർത്താവിനോടു പ്രാർഥിച്ചു. ഇത്തിരി വൈകിയെങ്കിലും ഡബിൾ ധമാക്ക നൽകി ദൈവം അവരെ അനുഗ്രഹിച്ചു. കൃത്യമായി പറഞ്ഞാൽ മൂത്ത ചേച്ചി കാവ്യ പിറന്നു കൃത്യം 17 വർഷം കഴിഞ്ഞാണു ഞങ്ങളുടെ വരവ്. രണ്ടാമത്തെ ചേച്ചി അഖിലയുമായി 13 വയസ്സിന്റെ വ്യത്യാസം.

Vanitha からのその他のストーリー

Vanitha

Vanitha

വ്യായാമത്തിനു മുൻപും ശേഷവും എന്തെല്ലാം കഴിക്കാം?

വ്യായാമത്തിന്റെ സ്വഭാവമനുസരിച്ച് ഭക്ഷണം തിരഞ്ഞെടുക്കാം

time to read

1 min

January 03, 2026

Vanitha

Vanitha

വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ട്

ഒരു സ്ത്രീയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

January 03, 2026

Vanitha

Vanitha

പ്രണയത്തിനെന്തു ദൂരം

പത്തു വർഷത്തെ പ്രണയം, ഒന്നിച്ചുള്ള വളർച്ച. വിവാഹശേഷവും തുടരുന്ന പ്രണയകഥ

time to read

1 mins

January 03, 2026

Vanitha

Vanitha

ചൂടൻ ചായയ്ക്ക് മസ്ക ബൺ

'ചായ് മെറ്റ് മസ്ക ബൺ ട്രെൻഡിനു കേരളത്തിൽ തുടക്കമിട്ട 'ചായ കപ്പിൾ ശരൺ ദിലീപും ശ്രീലക്ഷ്മിയും

time to read

2 mins

January 03, 2026

Vanitha

Vanitha

ഉദ്യാനത്തിലെ താരമായി ടോപിയറി ചെടികൾ

ആകർഷകമായ ടോപിയറി ചെടികൾ വീട്ടിലെ ഉദ്യാനത്തിന്റെ ഭാഗമാക്കാം

time to read

1 mins

January 03, 2026

Vanitha

Vanitha

പോളിസൈത്തീമിയ ജീവന് ഭീഷണിയോ?

ചുവന്ന രക്താണുക്കളുടെ എണ്ണം അമിതമാകുന്ന രോഗാവസ്ഥയാണ് പോളിസൈത്തീമിയ. ലക്ഷണങ്ങളും ചികിൽസയും അറിയാം

time to read

2 mins

January 03, 2026

Vanitha

Vanitha

2026 FASHION ലളിതം, സുന്ദരം, സുസ്ഥിരം

പുതുമയുടെ കരുത്തും അതിവേഗം സ്റ്റൈലും; 2026ൽ ഫാഷൻ മാറുന്ന ലോകം കീഴടക്കാൻ ഒരുങ്ങിക്കോളൂ!

time to read

2 mins

January 03, 2026

Vanitha

Vanitha

ഠമാർ പഠാർ ലവകുശ

10 വർഷത്തിനിടെ 600 ൽ കൂടുതൽ സിനിമകൾക്ക് വിഷ്വൽ ഇഫക്ട്സ് ഒരുക്കിയ ലവകുശ സഹോദരന്മാർ സംസാരിക്കുന്നു...

time to read

3 mins

January 03, 2026

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Listen

Translate

Share

-
+

Change font size