Facebook Pixel പ്രാർഥന പോലെ ആ യാത്ര | Vanitha - womens-interest - Magzter.comでこの記事を読む
Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年

試す - 無料

പ്രാർഥന പോലെ ആ യാത്ര

Vanitha

|

March 16, 2024

പ്രാർഥനാനുഭവങ്ങൾ മല കയറുന്നതുപോലെയാണ്. അത് ആത്മാവിൽ അറിയാൻ വാഗമണിലെ കിഴക്കൻ കുരിശുമലയിലേക്കു വരിക

- വി. ആർ. ജ്യോതിഷ്

പ്രാർഥന പോലെ ആ യാത്ര

പന്ത്രണ്ടാം വെള്ളിയായിരുന്നു അന്ന് വാഗമൺ കുരിശുമലയുടെ അടിവാരത്ത് അതിരാവിലെ മുതൽ ഭക്തജനങ്ങൾ എത്തിക്കൊണ്ടിരു ന്നു. ഈസ്റ്റർ നോമ്പു തുടങ്ങിയ ശേഷം കുരിശുമലകയറ്റത്തിന് എല്ലാ ദിവസവും തിരക്കാണ്, വെള്ളിയാഴ്ചകൾ ഇവിടെ വളരെ പ്രധാനപ്പെട്ടതാണ്. അന്ന്, മറ്റുള്ളവർക്കു വേണ്ടി കുരിശേറിയവന്റെ കാലടികൾ പിന്തുടർന്ന് അനേകായിരങ്ങൾ കുരിശുമല കയറാൻ വാഗമണിലെത്തുന്നു.

ഈരാറ്റുപേട്ട - വാഗമൺ റൂട്ടിൽ വഴിക്കടവ് ഇറങ്ങിയാ ൽ കല്ലില്ലാക്കവലയിലേക്ക് ഒരു കിലോമീറ്റർ. അവിടെ നി ന്നാണ് മലകയറ്റം തുടങ്ങുന്നത്. ഈരാറ്റുപേട്ടയിൽ നിന്ന് അടിവാരത്തിലിറങ്ങിയാലും കല്ലില്ലാക്കവലയിലെത്താം. പണ്ടു മല കയറുന്നവർ അടിവാരത്തു നിന്നു കയ്യിലൊരു കല്ലു കരുതും. ഒരു നേർച്ച പോലെ. അങ്ങനെ അടിവാരത്തുള്ള കല്ലുകളൊക്കെ മല കയറി. മലയുടെ അടിവാരത്തിന് ആ പേരു വന്നു; കല്ലില്ലാക്കവല. ഇപ്പോൾ ഇവിടെ ആവശ്യത്തിനു കല്ലുണ്ടെങ്കിലും ആ പേരിനു മാറ്റമൊന്നും സംഭവിച്ചില്ല. കല്ലില്ലാക്കവല എന്നു തന്നെ ആ സ്ഥലം ഇപ്പോഴും അറിയപ്പെടുന്നു.

കുരിശുമലയുടെ അടിവാരമാണ് ഈ സ്ഥലം. മനോഹരവും വിസ്തൃതവുമായ കവലയാണു കല്ലില്ലാക്കവല. സെന്റ് തോമസിന്റെ പേരിലുള്ള ഒരു പ്രാർഥനാലയം, കുരിശു മലകയറ്റത്തിന്റെ ശതാബ്ദി സ്മാരകമായി നിർമിച്ച സെന്റ് തോമസ് മൗണ്ട്, നൂറ് പടവുകൾ കയറി വേണം മൗണ്ടിലെത്താൻ. പ്രാർഥനാലയത്തിനു തൊട്ടടുത്ത് ഒരു തോട്ടമുണ്ട്. അതിനു നടുവിൽ പ്രാർഥിക്കുന്ന യേശുവിന്റെ രൂപം.

“ഏകദേശം രണ്ടുകിലോമീറ്ററോളം ഉയരത്തിലാണു കുരിശുമല. കല്ലില്ലാകവലയിലെ സെന്റ് തോമസ് ദേവാല യത്തിൽ പ്രാർഥന കഴിഞ്ഞാൽ പിന്നെ പതിനാലു ദിവ്യ സ്ഥലങ്ങൾ. ക്രിസ്തുവിന്റെ കുറ്റവിചാരണ മുതൽ കല്ലറയിൽ സംസ്കരിക്കുന്നതു വരെയുള്ള പതിനാലു സംഭവങ്ങൾ പതിന്നാലു രൂപക്കൂടുകളിൽ ആലേഖനം ചെയ്തിരിക്കുന്നു. ഫാദർ സെബാസ്റ്റ്യൻ എട്ടുപറയിൽ പള്ളി വികാരിയായിരുന്ന കാലത്താണ് ഇന്നു കാണുന്ന രൂപങ്ങൾ സ്ഥാപിച്ചത്. മലകയറാൻ നിന്ന ഫാ. ജോസഫ് വിളക്കുന്നേൽ പറഞ്ഞു. തീക്കോയ് സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകനാണ് ഫാ. ജോസഫ്. മാവടി സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിലെ വികാരി കൂടിയാണ് അദ്ദേഹം.

Vanitha からのその他のストーリー

Vanitha

Vanitha

INVISIBLE STAR

സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ

time to read

2 mins

June 06, 2026

Vanitha

Vanitha

പിന്നെയും പിന്നെയും ആരോ കിനാവിന്റെ

ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ

time to read

3 mins

June 06, 2026

Vanitha

Vanitha

വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ

ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

June 06, 2026

Vanitha

Vanitha

എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം

വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ

time to read

2 mins

June 06, 2026

Vanitha

Vanitha

പ്യാർ കി കഹാനി

ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ

time to read

1 mins

June 06, 2026

Vanitha

Vanitha

MLA Ramesh USHARODY

പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം

time to read

4 mins

June 06, 2026

Vanitha

Vanitha

സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ

വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം

time to read

2 mins

May 23, 2026

Vanitha

Vanitha

മെസി ഇതറിയുന്നുവോ

ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം

time to read

2 mins

May 23, 2026

Vanitha

Vanitha

ഇതു സ്വപ്നം പൂക്കുമിടം

കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്

time to read

2 mins

May 23, 2026

Vanitha

Vanitha

POWER, TAILORED

ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്

time to read

1 mins

May 23, 2026

Listen

Translate

Share

-
+

Change font size