Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年

試す - 無料

ഇത് ആ മോഹത്തിനായുള്ള ഇടവേള

Vanitha

|

January 20, 2024

തമിഴിൽ തിരക്കേറിയ സീരിയൽ താരമായ മീരാ കൃഷ്ണ. മലയാളത്തിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച്...

- വിജീഷ് ഗോപിനാഥ്

ഇത് ആ മോഹത്തിനായുള്ള ഇടവേള

സ്വപ്നം പോലുള്ള തുടക്കമാണ് മീരാകൃഷ്ണയുടേത്. നൃത്തവേദികളിൽ അഴകുള്ള ചുവടുവയ്ക്കുമ്പോഴായിരുന്നു സിനിമയിലേക്കുള്ള വിളിയെത്തിയത്. രാജീവ് വിജയ രാഘവൻ സംവിധാനം ചെയ്ത "മാർഗം.' ഏഴ് സംസ്ഥാന അവാർഡും ഒരു നാഷനൽ അവാർഡും നേടിയ സിനിമയായി മാർഗം മാറി.

അതിനു പുറമേ ഇറാനിലും മൊറോക്കോയിലും നടന്ന ഫിലിം ഫെസ്റ്റിവലുകളിലും പുരസ്കാരങ്ങൾ...

ആ വർഷം രണ്ടു മീരമാർക്കാണു സംസ്ഥാന സർക്കാരിന്റെ സിനിമാ അവാർഡുകൾ കിട്ടിയത്. "കസ്തൂരിമാനിലെയും പാഠം ഒന്ന് ഒരു വിലാപ'ത്തിലെയും അഭിനയത്തിനു മീരാജാസ്മിൻ മികച്ച നടിയായപ്പോൾ മാർഗത്തിലെ അഭിനയത്തിനു മീരക്ക്  സ്പെഷൽ ജൂറി പുരസ്കാരം കിട്ടി ആദ്യ സിനിമയ്ക്ക് 18-ാം വയസ്സിൽ തന്നെ വലിയ നേട്ടം.

ആ പുരസ്കാരം അലമാരയിൽ വച്ച് മീര പിന്നെയും നൃത്തവേദിയിലേക്ക് പോയി. അവിടെ നിന്നു സീരിയലിലേക്കും. സീരിയൽ പ്രേക്ഷകരുടെ പ്രിയതാരമായി കുറച്ചു കഴിഞ്ഞപ്പോൾ വിവാഹവും കഴിഞ്ഞു. ഒന്നു മാറി നിന്നാൽ പിന്നെ മാഞ്ഞു പോവുന്ന സിനിമാലോകത്തു നിന്നു മീരയും ഒഴുകിപ്പോയി.

പക്ഷേ, ഒരിക്കൽ ആക്ഷൻ - കട്ട് കേട്ടാൽ അതു മനസ്സിൽ നിന്നു മങ്ങാൻ പ്രയാസമാണല്ലോ. മീര തിരിച്ചു വന്നു, തമിഴ്  പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ താരമായി. തമിഴ് ചാനലുകളിലെ പല പ്രോഗ്രാമുകളിലും മിന്നി ത്തിളങ്ങി.

കോടമ്പാക്കത്തെ ഫ്ലാറ്റിൽ ഭർത്താവിനും മക്കൾക്കും ഒപ്പമിരുന്ന് മീര സംസാരിച്ചു തുടങ്ങി.

നൃത്തമായിരുന്നല്ലേ കുട്ടിക്കാലത്തെ ഇഷ്ടം?

അക്ഷരം പഠിക്കുന്നതിനു മുന്നേ ഡാൻസ് പഠിക്കാൻ തുടങ്ങിയിരുന്നു. കോട്ടയം ചിൽഡ്രൻസ് ലൈബ്രറിയുമായി ബന്ധപ്പെട്ടുള്ള കലാവിദ്യാലയത്തിൽ ചേർന്നു. രണ്ടരവയസ്സിലാണു ദക്ഷിണ വച്ചത്. നാലാം ക്ലാസ്സ് മുതൽ സബ് ജില്ലാ കലാതിലകം ആയതാണ്.

പുസ്തകത്തിനു മുന്നിൽ എന്നെ പിടിച്ചിരുത്തിയിട്ടില്ല. പഠനം പോലെ തന്നെ പ്രധാന്യം നൃത്തത്തിനുമുണ്ടായിരുന്നു. അന്നു കോട്ടയത്തു നിന്ന് ആഴ്ചയിൽ രണ്ടു ദിവസം കലാമണ്ഡലത്തിൽ പോയി നൃത്തം പഠിക്കും. വിദേശത്തായിരുന്നു അച്ഛൻ. ജോലി ഉപേക്ഷിച്ച് നാട്ടിലേക്കു വരാനുള്ള ഒരു കാരണം ഡാൻസ് പഠിക്കാൻ പോകുമ്പോൾ എനിക്കൊപ്പം വരാനായിരുന്നു.

സ്കൂളിൽ പഠിക്കുമ്പോൾ ഭരതനാട്യവും മോഹിനിയാട്ടവും കേരളനടനവും ഉൾപ്പെടെ പത്തോളം മത്സരങ്ങളിലാണ് പങ്കെടുത്തിരുന്നത്. ഡിഗ്രി പഠനകാലത്ത് എംജിയൂണിവേഴ്സിറ്റി കലാതിലകമായിരുന്നു.

Vanitha からのその他のストーリー

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Vanitha

Vanitha

കൈവിട്ടു പോകല്ലേ ശരീരഭാരം

അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം

time to read

1 min

November 22, 2025

Vanitha

Vanitha

Sayanora Unplugged

ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...

time to read

4 mins

November 22, 2025

Vanitha

Vanitha

"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം

സാമൂഹികം

time to read

3 mins

November 22, 2025

Vanitha

Vanitha

ഞാൻ ഫെമിനിച്ചിയാണ്

മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...

time to read

2 mins

November 22, 2025

Listen

Translate

Share

-
+

Change font size