試す - 無料

നേരാ തിരുമേനി

Vanitha

|

June 10, 2023

പതിനഞ്ചു വർഷത്തെ ഇടവേളയ്ക്കുശേഷം എം ജി സോമന്റെ മകൻ സജി വീണ്ടും സിനിമയിലേയ്ക്ക് എത്തുന്നതു നേരാണോ?

- വി. ആർ.ജ്യോതിഷ്

നേരാ തിരുമേനി

എം ജി. സോമൻ അരങ്ങൊഴിഞ്ഞിട്ട് ഇരുപത്തിയഞ്ചു വർഷം കഴിഞ്ഞു. എങ്കിലും തിരുവല്ല തിരുമൂലപുരം മണ്ണടിപ്പറമ്പിൽ വീട്ടിൽ നിറയെ എം. ജി. സോമന്റെ ഓർമകളാണ്. എല്ലാ മുറികളിലും സോമന്റെ ചിത്രങ്ങൾ അലങ്കരിച്ചു വച്ചിരിക്കുന്നു. പല കാലങ്ങളിൽ പല ഭാവങ്ങളിലുള്ള ചിത്രങ്ങൾ. മലയാളസിനിമ കടന്നു വന്ന വഴിത്താരകൾ ആ ചിത്രങ്ങളിൽ തെളിയുന്നുണ്ട്.

സംസ്ഥാന സർക്കാരിന്റേത് ഉൾപ്പെടെയുള്ള അവാർഡ് ശിൽപങ്ങൾ, അടുത്ത സുഹൃത്തുക്കളുമായുള്ള ബ്ലാക് ആൻഡ് വൈറ്റ് ഫ്രെയിമുകൾ, ചില്ലലമാരയിൽ സോമൻ ഉപയോഗിച്ചിരുന്ന സിഗരറ്റ് ലൈറ്ററുകൾ, ഭംഗിയുള്ള പഴയ ചില്ലുകുപ്പികൾ, പിന്നെ സോമൻ വർഷങ്ങളോളം ഉപയോഗിച്ച കാർ വീട്ടുമുറ്റത്ത്. അതെല്ലാം നിത്യസ്മാരകം പോലെ സൂക്ഷിക്കുകയാണു വീട്ടുകാർ...

മമ്മൂട്ടിയും മോഹൻലാലും എന്നു പറയുന്നതു പോലെയായിരുന്നു ഒരുകാലത്ത് സോമനും സുകുമാരനും എന്നു പ്രേക്ഷകർ പറഞ്ഞിരുന്നത്. സുകുമാരന്റെ മകൻ പൃഥ്വിരാജ് സിനിമയിലെത്തി. ആ സമയത്തു തന്നെയാണ് സംവിധായകൻ ഭരതന്റെ മകൻ സിദ്ധാർഥും നടൻ രാഘവന്റെ മകൻ ജിഷ്ണുവും അഭിനയരംഗത്തേക്കു വരുന്നത്. അങ്ങനെ പഴയകാല സൂപ്പർ താരങ്ങളുടെ മക്കൾ സിനിമയിലെത്തിയതിന്റെ തുടർച്ചയായിരുന്നു സോമന്റെ മകൻ സജിയുടെ വരവും. എന്നാൽ നാലഞ്ചു സിനിമകളിൽ അഭിനയിച്ച ശേഷം സജി സിനിമാരംഗം വിട്ടു. പതിനഞ്ചു വർഷങ്ങൾക്കു ശേഷം ഇപ്പോൾ വീണ്ടും സിനിമയിലേക്കെത്തുകയാണ് സജി. രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന ഒ.ബേബി എന്ന സിനിമയിലൂടെ.

സോമന്റെ ഭാര്യ സുജാതയും മകൻ സജിയും അദ്ദേഹത്തിന്റെ കുടുംബവുമാണ് ഇപ്പോൾ മണ്ണടിപ്പറമ്പിൽ വീട്ടിൽ താമസിക്കുന്നത്. വീടിനടുത്താണ് സോമൻ തന്റെ ഭാര്യയ്ക്കു വേണ്ടി തുടങ്ങിയ "ഭദ്ര സ്പൈസസ്' എന്ന കറിപൗഡർ കമ്പനി. “ഇന്നോർക്കുമ്പോൾ എനിക്കു വലിയ അദ്ഭുതമാണ്. വീട്ടിൽ മക്കളുടെ കാര്യങ്ങളും നോക്കിയിരുന്ന എന്നെ എന്തിനാണ് ഒരു ബിസിനസ് ഏൽപ്പിച്ചതെന്ന് സ്ഥാപനത്തിനു ഭദ്ര അഗ്മാർക് സ്പൈസസ് എന്ന് പേരിട്ടതും അദ്ദേഹം തന്നെ ഇവിടെ അടുത്തൊരു ഭദ്രാദേവി ക്ഷേത്രമുണ്ട്. അവിടുത്തെ വലിയ ഭക്തനായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് ഈ പേരിട്ടത്. സംഭാഷണങ്ങൾക്ക് തുടക്കമിട്ടത് സുജാതയാണ്.

Vanitha からのその他のストーリー

Vanitha

Vanitha

ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ

ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ

time to read

1 mins

October 11, 2025

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Vanitha

Vanitha

സ്കിൻ സൈക്ലിങ്

ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്

time to read

2 mins

September 27, 2025

Vanitha

Vanitha

അടവിനും അഭിനയത്തിനും കളരി

മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി

time to read

1 mins

September 27, 2025

Vanitha

Vanitha

ലേഡി ഫൈറ്റ് MASTER

ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

time to read

3 mins

September 27, 2025

Vanitha

Vanitha

രാജവെമ്പാലയും അണലിയും നിസ്സാ...രം

“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്

time to read

2 mins

September 27, 2025

Translate

Share

-
+

Change font size