Versuchen GOLD - Frei
നേരാ തിരുമേനി
Vanitha
|June 10, 2023
പതിനഞ്ചു വർഷത്തെ ഇടവേളയ്ക്കുശേഷം എം ജി സോമന്റെ മകൻ സജി വീണ്ടും സിനിമയിലേയ്ക്ക് എത്തുന്നതു നേരാണോ?
എം ജി. സോമൻ അരങ്ങൊഴിഞ്ഞിട്ട് ഇരുപത്തിയഞ്ചു വർഷം കഴിഞ്ഞു. എങ്കിലും തിരുവല്ല തിരുമൂലപുരം മണ്ണടിപ്പറമ്പിൽ വീട്ടിൽ നിറയെ എം. ജി. സോമന്റെ ഓർമകളാണ്. എല്ലാ മുറികളിലും സോമന്റെ ചിത്രങ്ങൾ അലങ്കരിച്ചു വച്ചിരിക്കുന്നു. പല കാലങ്ങളിൽ പല ഭാവങ്ങളിലുള്ള ചിത്രങ്ങൾ. മലയാളസിനിമ കടന്നു വന്ന വഴിത്താരകൾ ആ ചിത്രങ്ങളിൽ തെളിയുന്നുണ്ട്.
സംസ്ഥാന സർക്കാരിന്റേത് ഉൾപ്പെടെയുള്ള അവാർഡ് ശിൽപങ്ങൾ, അടുത്ത സുഹൃത്തുക്കളുമായുള്ള ബ്ലാക് ആൻഡ് വൈറ്റ് ഫ്രെയിമുകൾ, ചില്ലലമാരയിൽ സോമൻ ഉപയോഗിച്ചിരുന്ന സിഗരറ്റ് ലൈറ്ററുകൾ, ഭംഗിയുള്ള പഴയ ചില്ലുകുപ്പികൾ, പിന്നെ സോമൻ വർഷങ്ങളോളം ഉപയോഗിച്ച കാർ വീട്ടുമുറ്റത്ത്. അതെല്ലാം നിത്യസ്മാരകം പോലെ സൂക്ഷിക്കുകയാണു വീട്ടുകാർ...
മമ്മൂട്ടിയും മോഹൻലാലും എന്നു പറയുന്നതു പോലെയായിരുന്നു ഒരുകാലത്ത് സോമനും സുകുമാരനും എന്നു പ്രേക്ഷകർ പറഞ്ഞിരുന്നത്. സുകുമാരന്റെ മകൻ പൃഥ്വിരാജ് സിനിമയിലെത്തി. ആ സമയത്തു തന്നെയാണ് സംവിധായകൻ ഭരതന്റെ മകൻ സിദ്ധാർഥും നടൻ രാഘവന്റെ മകൻ ജിഷ്ണുവും അഭിനയരംഗത്തേക്കു വരുന്നത്. അങ്ങനെ പഴയകാല സൂപ്പർ താരങ്ങളുടെ മക്കൾ സിനിമയിലെത്തിയതിന്റെ തുടർച്ചയായിരുന്നു സോമന്റെ മകൻ സജിയുടെ വരവും. എന്നാൽ നാലഞ്ചു സിനിമകളിൽ അഭിനയിച്ച ശേഷം സജി സിനിമാരംഗം വിട്ടു. പതിനഞ്ചു വർഷങ്ങൾക്കു ശേഷം ഇപ്പോൾ വീണ്ടും സിനിമയിലേക്കെത്തുകയാണ് സജി. രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന ഒ.ബേബി എന്ന സിനിമയിലൂടെ.
സോമന്റെ ഭാര്യ സുജാതയും മകൻ സജിയും അദ്ദേഹത്തിന്റെ കുടുംബവുമാണ് ഇപ്പോൾ മണ്ണടിപ്പറമ്പിൽ വീട്ടിൽ താമസിക്കുന്നത്. വീടിനടുത്താണ് സോമൻ തന്റെ ഭാര്യയ്ക്കു വേണ്ടി തുടങ്ങിയ "ഭദ്ര സ്പൈസസ്' എന്ന കറിപൗഡർ കമ്പനി. “ഇന്നോർക്കുമ്പോൾ എനിക്കു വലിയ അദ്ഭുതമാണ്. വീട്ടിൽ മക്കളുടെ കാര്യങ്ങളും നോക്കിയിരുന്ന എന്നെ എന്തിനാണ് ഒരു ബിസിനസ് ഏൽപ്പിച്ചതെന്ന് സ്ഥാപനത്തിനു ഭദ്ര അഗ്മാർക് സ്പൈസസ് എന്ന് പേരിട്ടതും അദ്ദേഹം തന്നെ ഇവിടെ അടുത്തൊരു ഭദ്രാദേവി ക്ഷേത്രമുണ്ട്. അവിടുത്തെ വലിയ ഭക്തനായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് ഈ പേരിട്ടത്. സംഭാഷണങ്ങൾക്ക് തുടക്കമിട്ടത് സുജാതയാണ്.
Diese Geschichte stammt aus der June 10, 2023-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Translate
Change font size

