試す 金 - 無料
ലാറ്റക്സിലൂടെ മാത്രമല്ല ലാഭം
KARSHAKASREE
|May 01, 2025
ടാപ്പിങ് നടക്കുന്ന തോട്ടങ്ങളിൽ മറ്റു വരുമാനസാധ്യതകൾ കണ്ടെത്തിയവരും അതുവഴി ലഭിച്ച നേട്ടങ്ങളും
-
ആദായം കുറഞ്ഞെങ്കിലും റബർകൃഷിയെ ആശ്രയിച്ചു കഴിയുന്ന ഒട്ടേറെ കർഷക കുടുംബ ങ്ങൾ കേരളത്തിലുണ്ട്. വിവിധ കാരണങ്ങളാൽ റബർകൃഷി തുടരാൻ നിർബന്ധിതരായവർക്ക് അതിൽനിന്നു കൂടുതൽ വരുമാനം കണ്ടെത്താതെ വയ്യ. ടാപ്പിങ് മുടങ്ങിയ തോട്ടങ്ങളെ സജീവമാക്കാനും അധിക വരുമാന സാധ്യതകൾ തേടേണ്ടതുണ്ട്. റബർതോട്ടത്തിൽ നിന്ന് അധിക വരുമാനത്തിനായി പല ആശയങ്ങളും റബർ ബോർഡും മറ്റും മുന്നോട്ടു വച്ചിട്ടുണ്ടെങ്കിലും അവ നടപ്പാക്കുന്നതിനു പല പ്രയാസങ്ങളും കൃഷിക്കാർ ചൂണ്ടിക്കാട്ടാറുണ്ട്. അതേസമയം ഈ ആശയങ്ങൾ നന്നായി നടപ്പാക്കി വരുന്നവരുമുണ്ട്. അവരിൽ ചിലർ സ്വന്തം അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
റബറിനൊപ്പം കൊക്കോ
ഒരു ഹെക്ടർ റബർതോട്ടത്തിൽനിന്ന് 2600 കിലോ റബറി നൊപ്പം 360 കിലോ ഉണക്ക കൊക്കോ കൂടി കിട്ടിയാലോ? ഇരട്ടി മധുരമുള്ള ഈ അനുഭവം പങ്കുവയ്ക്കുന്നത് കോട്ടയം മറ്റക്കര കണിപറമ്പിൽ ജോസഫ്. ഉന്നതി പ്രോജക്ടിൽ അംഗമായ ഇദ്ദേഹത്തിന് ആകെ 400 കൊക്കോച്ചെടികളാണ് തന്റെ രണ്ടരയേക്കർ തോട്ടത്തിലെ 500 റബർ മരങ്ങൾക്കിടയിലുള്ളത്. 12 വർഷം മുൻപു നട്ട റബർ 4 വർഷം മുൻപാണ് ടാപ്പ് ചെയ്തു തുടങ്ങിയത്. റബറിന് 5 വർഷം പ്രായമുള്ളപ്പോൾ നട്ട കൊക്കോ 4 വർഷമായി ആദായമേകുന്നു.
ഒപ്പത്തിനൊപ്പം ആദായമേകുന്ന കൊക്കോയും റബറുമാണ് ഇന്ന് ഈ തോട്ടത്തിന്റെ ഐശ്വര്യം. ഇക്കഴിഞ്ഞ സീസണിൽ 43 വീപ്പ ലാറ്റക്സും ഒന്നര ലക്ഷം രൂപയുടെ ഉണക്ക കൊക്കോയും കിട്ടിയെന്നു ജോസഫ് പറഞ്ഞു. രണ്ടു കൂടി ഏകദേശം 6.5 ലക്ഷം രൂപയുടെ വരുമാനം. കൊക്കോക്കുരുവിന് ഒടുവിൽ കിട്ടിയ വില കിലോയ്ക്ക് 400 രൂപ. കഴിഞ്ഞ വർഷം 1000 രൂപയ്ക്കു വരെ വിൽക്കാനായി.
റബറിനിടയിലെ കൊക്കോയിൽനിന്ന് ആദ്യ വർഷങ്ങളിൽ കാര്യമായ നേട്ടമുണ്ടായില്ല. എന്നാൽ, 5 വർഷം കഴിഞ്ഞപ്പോൾ കൊക്കോച്ചെടികൾ സമൃദ്ധമായി കായ്ച്ചു. അതിനു മുൻപ് 100-150 കിലോ ഉണക്കക്കുരു മാത്രമാണു കിട്ടിയിരുന്നത്. റബറിനെ ബാധിക്കുന്ന പൊടിക്കുമിൾ രോഗം കൊക്കോയെയും ബാധിച്ചതാണ് വിളവു കുറയാൻ ഒരു കാരണം. ഇലപൊഴിയും കാലത്ത് റബറിനൊപ്പം കൊക്കോയ്ക്കും സൾഫർ തളിച്ചാൽ രോഗം മാറുമെന്നു മനസ്സിലാക്കാൻ വൈകി. സ്പ്രേയിങ് നടത്തിയതോടെ രോഗം പൂർണമായി മാറുകയും ഉൽപാദനം കുത്തനെ കൂടുകയും ചെയ്തു. ഇപ്പോൾ വരുമാനത്തിൽ കേമൻ റബറാണെങ്കിലും വൈകാതെ കൊക്കോ മുന്നിലെത്തുമെന്നാണ് ജോസഫിന്റെ നിരീക്ഷണം.
このストーリーは、KARSHAKASREE の May 01, 2025 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
KARSHAKASREE からのその他のストーリー
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
KARSHAKASREE
ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും
ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്
2 mins
November 01, 2025
KARSHAKASREE
ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ
ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം
2 mins
November 01, 2025
KARSHAKASREE
ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക
വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ
2 mins
November 01, 2025
KARSHAKASREE
ചിലവന്നൂരിലെ ചെണ്ടുമല്ലികൾ
ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ
1 min
November 01, 2025
KARSHAKASREE
കച്ചോലം
കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം
1 mins
November 01, 2025
KARSHAKASREE
ഏലം വിളയും പാലക്കാട്
പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ
1 mins
November 01, 2025
KARSHAKASREE
സർവകലാശാല ദത്തെടുത്ത ജാതി
കർഷകന്റെ കണ്ടെത്തലിന് അംഗീകാരം
2 mins
November 01, 2025
KARSHAKASREE
അടിവാരത്തിലുമാകാം അടിപൊളി ഏലം
സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം
1 mins
November 01, 2025
KARSHAKASREE
പോത്തുവളർത്തൽ ആദായ സംരംഭം
ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം
2 mins
November 01, 2025
Listen
Translate
Change font size

