Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年
The Perfect Holiday Gift Gift Now

വേനൽപച്ചക്കറികൾക്ക് കീടശല്യമേറുമ്പോൾ

KARSHAKASREE

|

March 01, 2025

മാർച്ചിലെ കൃഷിപ്പണികൾ

- ജോർജ് കെ. മത്തായി ഡപ്യൂട്ടി ഡയറക്ടർ (റിട്ട.), കൃഷിവകുപ്പ് ഇ-മെയിൽ: mathaigk@gmail.​com

വേനൽപച്ചക്കറികൾക്ക് കീടശല്യമേറുമ്പോൾ

വേനൽക്കാല പച്ചക്കറികളിൽ മണ്ഡരിശല്യം ഈ വർഷം കൂടുതലായി കാണുന്നു. മണ്ഡരികളുടെ എതിർ പ്രാണികൾ മിക്കവയും വിവേചനരഹിതമായ കീട നാശിനിപ്രയോഗത്തിൽ നശിക്കുന്നതും പകൽസമയത്തെ ഉയർന്ന ചൂടും രാത്രിയിലെ തണുപ്പും ഇവ പെറ്റുപെരുകുന്നതിനും ആക്രമണം വ്യാപകമാകുന്നതിനും വഴിയൊരുക്കുന്നു.

വെള്ളീച്ചകളും വ്യാപകം. അവയെ മഞ്ഞക്കെണി വച്ച് കുടുക്കാം. മഞ്ഞക്കെണി വിപണിയിൽ കിട്ടും. സ്വന്തമായി തയാറാക്കുകയും ചെയ്യാം. ഇതിനായി കടും മഞ്ഞ നിറമുള്ള പ്ലാസ്റ്റിക്കിലോ കടും മഞ്ഞനിറം പെയിന്റ് ചെയ്ത ടിൻ തകിടിലോ ഓട്ടമൊബീൽ ഷോപ്പിൽ കിട്ടുന്ന വൈറ്റ് ഗ്രീസ് (white grease) പുരട്ടിയാൽ മതി. ഇവ കൃഷിയിടത്തിന്റെ നാല് അതിരിലും 1.25-1.5 മീ. ഉയരത്തിൽ വയ്ക്കുക.

വഴുതന, പയർ, വെള്ളരിവർഗവിളകൾ എന്നിവയിൽ ചൂർണ പൂപ്പലും മൃദുരോമപൂപ്പലും വ്യാപിക്കുന്നതായി കാണുന്നു. ചൂർണപ്പൂപ്പൽ ആദ്യം ഇലകളുടെ മുകളിൽ വെളുത്ത പൊടിപോലെ കാണും. 2-3 ദിവസം കഴിയുമ്പോൾ ചാരനിറമാകുന്നു. മൃദുരോമപ്പൂപ്പൽ ഇലയുടെ അടിഭാഗത്താണു കാണുന്നത്. ഇവയുടെ ആക്രമണം മൂലം ഇല കരിയുകയും ഗണ്യമായ വിളനാശം ഉണ്ടാവുകയും ചെയ്യും. രണ്ട് കുമിളുകളുടെയും നിയന്ത്രണത്തിനു ബാസില്ലസ് സബിലിസ് 30 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ ചേർത്ത ലായനി 4 ലീറ്ററിൽ ഒരു മില്ലി എന്ന കണക്കിൽ Non ionic adjuvant കൂടി ചേർത്തു സ്‌പ്രൈ ചെയ്യണം. ഇലകളുടെ ഇരുവശത്തും തളിരിലകളിലും വീഴുന്നതുപോലെ തളിക്കുന്നതാണ് ഏറ്റവും പ്രയോജനകരം. രോഗപ്രതിരോധത്തിന് മുൻകരുതലായി ബാസില്ലസ് സബിലിസ് പ്രയോഗം നടത്തുന്നതും നന്ന്. വൈകുന്നേരം വെള്ളരിവർഗവിളകളുടെ തടത്തിൽ നനയ്ക്ക ശേഷം ഇപിഎൻ 2 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ ലയിപ്പിച്ച് ഒഴിച്ചു കൊടുക്കുന്നത് വേരു തിന്നുന്ന മത്തൻ വണ്ടിന്റെ പുഴുക്കളെ നശിപ്പിക്കും.

ഇഞ്ചി

അടുത്ത വർഷത്തെ നടീലിനു തിരഞ്ഞടുത്ത ഇഞ്ചി മുളപ്പിക്കുന്നതിനായി പുക കൊള്ളിക്കുക. അതിനു ശേഷം 3-4 ദിവസം വെയിലത്തിട്ടു വാട്ടിയ പാണലിന്റെ ചവറിനു മുകളിൽ നിരത്തിവയ്ക്കുക.

മഞ്ഞൾ

KARSHAKASREE からのその他のストーリー

KARSHAKASREE

KARSHAKASREE

കാഴ്ച കൂട്ടും മുട്ട കാശും തരും

ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും

ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ

ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഉയരങ്ങളിലേക്കൊരു ഉത്തമ മാതൃക

വിയറ്റ്നാം ശൈലിയിലുള്ള കുരുമുളകുകൃഷി നടപ്പാക്കി എൺപതുകാരൻ

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

ചിലവന്നൂരിലെ ചെണ്ടുമല്ലികൾ

ആറു സെന്റിലെ കൃഷിയനുഭവവുമായി ജോസ് ആന്റോ

time to read

1 min

November 01, 2025

KARSHAKASREE

KARSHAKASREE

കച്ചോലം

കൃഷിമൂല്യവും ഔഷധഗുണവുമുള്ള വിളയാണ് കച്ചോലം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

ഏലം വിളയും പാലക്കാട്

പാലക്കാടൻ ചൂടിൽ ഏലം കൃഷിയുമായി കേരകേസരി ജേതാവ് മഹേഷ് കുമാർ

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

സർവകലാശാല ദത്തെടുത്ത ജാതി

കർഷകന്റെ കണ്ടെത്തലിന് അംഗീകാരം

time to read

2 mins

November 01, 2025

KARSHAKASREE

KARSHAKASREE

അടിവാരത്തിലുമാകാം അടിപൊളി ഏലം

സമതലങ്ങളിലും ഏലം കൃഷി വിജയമെന്നു തെളിയിക്കുകയാണ് കാഞ്ഞിരപ്പള്ളിയിലെ ടോണിയുടെ പരീക്ഷണം

time to read

1 mins

November 01, 2025

KARSHAKASREE

KARSHAKASREE

പോത്തുവളർത്തൽ ആദായ സംരംഭം

ശരിയായ തയാറെടുപ്പുകളോടെ തുടങ്ങണം

time to read

2 mins

November 01, 2025

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back