ഐടിയിൽ നിന്ന് പൗൾട്രിയിലേക്ക്
KARSHAKASREE|March 01, 2023
 പക്ഷികൾ വരുമാനം നൽകി, വിദേശജോലിയെന്ന സ്വപ്നം ഉപേക്ഷിച്ചു
ഐടിയിൽ നിന്ന് പൗൾട്രിയിലേക്ക്

പത്താം ക്ലാസിലെത്തിയപ്പോൾ പഠനം ഉഴപ്പാതിരിക്കാൻ വീട്ടുകാർ സ്റ്റോപ് മെമ്മോ നൽകുന്നതുവരെ മുയലും കോഴിയുമൊക്കെ കോട്ടയം ഏഴാച്ചേരി പാറേമാക്കൽ വീട്ടിൽ ജോസിന്റെ കൂട്ടുകാരായിരുന്നു. പിന്നീട് എംസിഎ പാസായി നാട്ടിലും യൂറോപ്പിലുമൊക്കെ ജോലി ചെയ്തപ്പോഴും ആ ഇഷ്ടം വിട്ടുപോയില്ല. അതുകൊണ്ടാണ് 10 വർഷം മുൻപ് യുകെയിൽ നിന്നു തിരിച്ചെത്തി കൊച്ചിയിൽ ജോലി ചെയ്യുമ്പോൾ ജോസ്  30 ബിവി 380 കോഴികളെ വളർത്തിത്തുടങ്ങിയത്. വൈകാതെ കാടവളർത്തലും തുടങ്ങി. അവയും 300 എണ്ണം മാത്രം. കാടമുട്ടയും കോഴിമുട്ടയുമൊക്കെ തുടക്കത്തിൽ തൊട്ടടുത്ത രാമപുരം ടൗണിൽ തന്നെ വിറ്റു തീർന്നു.  സ്വയം നിർമിച്ച ഷെഡിലെ പ്രതി ദിന ഉൽപാദനം 3000 കാടമുട്ടയിലേക്ക് വളരാൻ ഏതാനും വർഷമേ വേണ്ടിവന്നുള്ളൂ. മുട്ടയുടെ എണ്ണം കൂടുന്നതനുസരിച്ച് സമീപ പട്ടണങ്ങളിലെ മൊത്തക്കച്ചവടക്കാർക്ക് എത്തിച്ചു തുടങ്ങി.

ഒരു ദിവസം പ്രായമായ കാടക്കഞ്ഞുങ്ങളെ 28 ദിവസം വളർത്തി വിൽക്കുന്ന സംരംഭമായിരുന്നു അടുത്തത്. മുട്ടവണ്ടിയിൽ തന്നെ കാടക്കുഞ്ഞുങ്ങളുടെ വിതരണവും നടന്നതിനാൽ അധികച്ചെലവ് വേണ്ടിവന്നില്ല. ജോലിയിൽ തുടർന്നുകൊണ്ടാണ് ജോസിന്റെ സംരംഭം ഇത്രയും വളർന്നത്. കാടക്കുഞ്ഞുങ്ങൾക്ക് ആവശ്യക്കാരേറിയതോടെ സ്വന്തമായി കുഞ്ഞുങ്ങളെ വിരിയിച്ചാലെന്താണെന്നായി ചിന്ത. സ്വന്തമായി വിരിയിക്കുമ്പോൾ ഒരു കുഞ്ഞിനു ചെലവ് 3 രൂപയോളം കുറയുമെന്നു ജോസ്.

ആഴ്ചയിൽ 6000 കാടമുട്ട വിരിയുന്ന ഇൻകുബേറ്റർ വാങ്ങി സംരംഭം അടുത്ത ഘട്ടത്തിലേക്ക് കടന്നതും കൊറോണ വന്നതും ഏറക്കുറെ ഒന്നിച്ചായിരുന്നു. ലോക്ഡൗൺ കാലത്ത് കേരളമാകെ കാടയ്ക്കും കോഴിക്കുഞ്ഞുങ്ങൾക്കും ആവശ്യക്കാരേറി. എല്ലാവരും വീട്ടിനുള്ളിൽ അടച്ചുപൂട്ടിയിരുന്നപ്പോൾ പൊലീസിന്റെ അനുമതിയോടെ ജില്ലതോറും കോഴിക്കുഞ്ഞുങ്ങളെയും കാടക്കുഞ്ഞുങ്ങളെയും എത്തിച്ചു.

ഇന്ന് പൗൾട്രിമേഖലയിൽ ജോസിനു 4 സംരംഭങ്ങൾ മുട്ടക്കാട വളർത്തൽ, 28 ദിവസം വളർത്തിയ 2000 മുട്ടക്കാടകളുടെ വിതരണവും വിപണനവും, ഇൻഡ് ബ്രൗൺ പൂവൻകോഴികളെ രണ്ടര മാസം (75 ദിവസം) വളർത്തി നാടൻ കോഴിയിറച്ചിക്കായി നൽകൽ. ഒപ്പം നാടൻകോഴി, ഗിനി, ടർക്കി എന്നിവയെ 40 ദിവസം വളർത്തി വിൽക്കലും.

この記事は KARSHAKASREE の March 01, 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

この記事は KARSHAKASREE の March 01, 2023 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、8,500 以上の雑誌や新聞にアクセスしてください。

KARSHAKASREEのその他の記事すべて表示
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
KARSHAKASREE

വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം

കമ്പോളം

time-read
2 分  |
April 01,2024
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
KARSHAKASREE

പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം

പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ

time-read
2 分  |
April 01,2024
നായനിരോധനം നാൾവഴികൾ
KARSHAKASREE

നായനിരോധനം നാൾവഴികൾ

നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ

time-read
3 分  |
April 01,2024
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
KARSHAKASREE

അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം

കൃഷിവിചാരം

time-read
1 min  |
April 01,2024
ആത്ത ഉത്തമം
KARSHAKASREE

ആത്ത ഉത്തമം

മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം

time-read
1 min  |
April 01,2024
ഓണത്തിന് ഒരു വട്ടി പൂക്കൾ
KARSHAKASREE

ഓണത്തിന് ഒരു വട്ടി പൂക്കൾ

ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം

time-read
1 min  |
April 01,2024
ചേനേം ചേമ്പും മുമ്മാസം...
KARSHAKASREE

ചേനേം ചേമ്പും മുമ്മാസം...

വിളപ്പൊലിമ

time-read
3 分  |
April 01,2024
കമുകിന്റെ മാത്രം കൊക്കോ
KARSHAKASREE

കമുകിന്റെ മാത്രം കൊക്കോ

കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ

time-read
1 min  |
April 01,2024
വിസ്മയം ബോൺസായ്
KARSHAKASREE

വിസ്മയം ബോൺസായ്

ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്

time-read
1 min  |
April 01,2024
കൈവിടില്ല കൊക്കോ
KARSHAKASREE

കൈവിടില്ല കൊക്കോ

8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ

time-read
1 min  |
April 01,2024