試す 金 - 無料
തമാശയല്ല താമരക്കൃഷി
KARSHAKASREE
|September 01, 2022
ഇതര സംസ്ഥാന വിപണികൾ ലക്ഷ്യമിട്ട് ഇരുപതിലേറെ ഏക്കറിൽ താമരക്കൃഷി ചെയ്യുന്ന മൂവർ സംഘം

കുറെക്കാലം മുൻപാണ്. വാഹന വർക്ഷോപ്പിൽ മെക്കാനിക്കായി ജോലിചെയ്യുന്നു. തുച്ഛമായ വേതനം. കുറെക്കൂടി നല്ല വരുമാനം ഉറപ്പാക്കാൻ മറ്റെന്തെങ്കിലും വഴിയുണ്ടാ എന്നു തിരയുന്ന കാലം. അന്നൊരിക്കൽ ഗുരുവായൂരിലെത്തി കണ്ണനു മുന്നിൽ മനസ്സുരുകി പ്രാർഥിച്ചു. തൊഴുതിറങ്ങുമ്പോൾ വടക്കേനടയിൽ നിന്നൊരു താമരയിതൾ കയ്യിലെത്തി. അതൊരു കൃഷിസന്ദേശമാണെന്നു മനസ്സു പറഞ്ഞു. അന്ന് എടപ്പാൾ പ്രദേശത്താരും താമരയൊരു കൃഷിയിനമായി കണ്ടിട്ടില്ല. എന്നാൽ 10 -15 കിലോമീറ്റർ വടക്കു മാറി, മലപ്പുറം ജില്ലയിൽ തന്നെ തിരുനാവായ ഭാഗത്ത് വലിയ തോതിൽ കൃഷിയുണ്ട്. അവിടെ നിന്നു നടീൽ വസ്തു കിട്ടുമോ എന്നന്വേഷിച്ചു. അവർ പക്ഷേ താമരവള്ളിക്കു ചോദിച്ചത് താങ്ങാനാവാത്ത വില. എന്തു ചെയ്യണം എന്നറിയാതെ ഏതാനും മാസങ്ങൾ...'' ഇളവെയിലേറ്റു തുടുത്ത പൂമൊട്ടുകൾ നിറഞ്ഞ താമരക്കായലിലേക്കു നോക്കി നിന്ന് ഇന്നത്തെ ലാഭകൃഷിയുടെ അന്നത്തെ അനിശ്ചിതത്വം സുധാകരൻ ഓർത്തെടുത്തു.
വൈകാതെ തിരുനാവായയിലെ കൃഷിക്കാർ എടപ്പാളിലും വിശാലമായൊരു കോൾപ്പാടത്തിന്റെ പാതി പാട്ടത്തിനെടുത്ത് താമരകൃഷി തുടങ്ങി. രണ്ടു കൊല്ലത്തിനകം ബാക്കി പകുതിയിലേക്കും തമരവള്ളികൾ തലനീട്ടി തുടങ്ങി. കാത്തുനിൽക്കാതെ, താമരവള്ളികൾ പടർന്നു കയറിയ ബാക്കി പകുതി പാട്ടത്തിനെടുത്തു കൃഷിക്കിറങ്ങി സുധാകരനും സുരേഷും സുദർശനനും ചേർന്ന മൂവർസംഘം. ഇന്ന് ഇരുപത്തഞ്ചോളം ഏക്കർ വരും ഇവരുടെ താമരക്കൃഷി. 12,000 പൂക്കൾ വരെ ഒറ്റ ദിവസം വിളവെടുത്ത അനുഭവമുണ്ടെന്നു സുധാകരൻ. വിപണിയും വിശാലമായി. ഉൽപാദിപ്പിക്കുന്ന പുക്കളിൽ നല്ല പങ്കും വിൽക്കുന്നത്, വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലും. വിശേഷാവസരങ്ങളിൽ പൂവൊന്നിന്10-12രൂപവരെ വില ഉയരും.അതല്ലെങ്കിൽ 5-7 രൂപ.
കൃഷിയിടം
このストーリーは、KARSHAKASREE の September 01, 2022 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
KARSHAKASREE からのその他のストーリー

KARSHAKASREE
മിടുക്കൻ മിലൻ
രണ്ടു പഞ്ചായത്തുകളിലായി 150 ഏക്കർ കൃഷി ചെയ്യുന്ന ബംഗാളി യുവാവ് - മിലൻ ഷെയ്ക്ക് നെടുമ്പാശേരി, എറണാകുളം.
2 mins
September 01,2025

KARSHAKASREE
ഉത്സവവിപണിയിൽ ഉത്സാഹം
കുരുമുളകിനു വൻ ഡിമാൻഡ് ഏലത്തിനും നേട്ടം
2 mins
September 01,2025

KARSHAKASREE
മൂന്നാമത്തെ കൺപോള
ചില നായ ഇനങ്ങളിൽ മൂന്നാം കൺപോള പുറത്തേക്കു തള്ളിവരുന്ന ചെറി ഐ (cherry eye) എന്ന രോഗാവസ്ഥയുണ്ടാകാം
1 min
September 01,2025

KARSHAKASREE
ആനയെ തുരത്തുന്ന ഡ്രോൺ
വന്യമൃഗങ്ങളുടെ ആക്രമണം ചെറുക്കുന്നതിന് സഹായകം
1 mins
September 01,2025

KARSHAKASREE
വെണ്ണപ്പഴത്തിൽ മുന്നേ തൊട്ടു അമ്പലവയലുകാർ
അമ്പലവയൽ ഇനി അവക്കാഡോ സിറ്റി
1 mins
September 01,2025

KARSHAKASREE
ബ്രൊമീലിയാഡ്സ് തണലിലെ വർണപ്പകിട്ട്
ഇനങ്ങളും പരിപാലനരീതികളും
2 mins
September 01,2025

KARSHAKASREE
അതിവേഗം ലാഭത്തിലേക്ക്
ഡ്രാഗൺ കൃഷിയിൽ ഇടവിളകളുടെ സാധ്യതയുമായി സാജു
2 mins
September 01,2025

KARSHAKASREE
തുളസി
നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി \"മുറ്റത്തൊരു മരുന്നുചെടി
1 mins
September 01,2025

KARSHAKASREE
മുന്നിലുണ്ട് മലവേപ്പ്
വൃക്ഷവിളകളോടു പ്രിയമേറുന്നു
1 mins
September 01,2025

KARSHAKASREE
കാര്യസ്ഥനായി സാങ്കേതികവിദ്യ
നിർമിതബുദ്ധിയും ഉപഗ്രഹനിരീക്ഷണവും പ്രയോജനപ്പെടുത്തി കാലാവസ്ഥമാറ്റത്തെ അതിജീവിക്കാനുള്ള ശ്രമം
4 mins
September 01,2025
Translate
Change font size