試す - 無料

വളർത്തുമൃഗങ്ങളുടെ മഴക്കാല പരിചരണം

Manorama Weekly

|

July 12,2025

പെറ്റ്സ് കോർണർ

- ഡോ. ബീന. ഡി

വളർത്തുമൃഗങ്ങളുടെ മഴക്കാല പരിചരണം

മഴക്കാലം ആകുമ്പോൾ പുല്ലും പയർവർഗങ്ങളും ധാരാളമായി നൽകുന്നതുമൂലം കന്നുകാലികൾക്ക് വയറിളക്കവും ഒപ്പം പാൽ കുറയുകയും ചെയ്യാറുണ്ട്. ക്രമേണ അളവു കൂട്ടുക. മാത്രമല്ല പുല്ല്, വൈക്കോൽ, പയർ ചെടികൾ എന്നിവ കൂട്ടിക്കലർത്തി നൽകണം.

മഴക്കാലത്ത് കന്നുകാലികളെ ബാധിക്കുന്ന മറ്റൊരു രോഗമാണ് പൂപ്പൽ വിഷബാധ. കുറഞ്ഞ അന്തരീക്ഷ താപനില, കൂടിയ ആർദ്രത എന്നീ സാ ഹചര്യങ്ങളിൽ കാലിത്തീറ്റ, പിണ്ണാക്ക്, വൈക്കോൽ എന്നിവയിൽ വളരുന്ന ആസ്പർജില്ലസ് ഇനത്തിൽപെട്ട പൂപ്പലുകൾ ഉണ്ടാക്കുന്ന അഫ്ലാടോക്സിൻ എന്ന വിഷാംശമാണ് പൂപ്പൽ വിഷബാധയ്ക്കു കാരണം.

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size