試す - 無料

എഴുത്തുകൂലി

Manorama Weekly

|

January 18,2025

കഥക്കൂട്ട്

- തോമസ് ജേക്കബ്

എഴുത്തുകൂലി

ഡോ. കെ. അയ്യപ്പപ്പണിക്കർ ഇരു കൈ അറിയാതെ പല നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട്. പണിക്കരുടെ ഒരു കൃതി ആദ്യമായി പുസ്തകമാക്കിയത് മുഖ്യമന്ത്രിമാരായ ഇ.കെ നായനാരുടെയും വി.എസ്. അച്യുതാനന്ദന്റെയും പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഇ.എൻ.മുരളീധരൻ നായരുടെ "നവധാര' ആണ്. നവധാര പബ്ലിഷിങ് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആരംഭകാലമാണ്. ദരിദ്രാവസ്ഥ. റോയൽറ്റി വേണ്ടെന്നു പണിക്കർ പറഞ്ഞു. ആ തുക കൂടി ഇട്ടുപെരുക്കിയാണ് കൊച്ചിയിൽ സി.എൻ.ശ്രീകണ്ഠൻ നായരുടെ മുലയം' പ്രസിലെ അച്ചടിക്കു ലി കൊടുത്തൽ. ആ കാവ്യസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചപ്പോൾ പണിക്കർ മുരളീധരൻ നായരോടു പറഞ്ഞു: "നിങ്ങൾ അച്ചടിച്ചതു കൊണ്ടാണ് അവാർഡ് കിട്ടിയത്. അവാർഡ് തുക നവധാരയ്ക്കിരിക്കട്ടെ. ഇത് ആരോടും പറയണ്ട.

പണിക്കരുടെ മരണശേഷം മുരളീധരൻ നായരാണ് ഇതു വെളിപ്പെടുത്തിയത്.

ബോംബെയിലായിരുന്ന കാലത്ത് എ എൻ.പാലൂര് ഇടയ്ക്കിടെ നാട്ടിൽ പോയി വരും. കെ.പി.നാരായണ പിഷാരടിയെ കാണലാണ് പ്രധാന ഉദ്ദേശ്യം. സ്കൂളിൽ പോയിട്ടില്ലാത്ത പാലൂര്, ഷാരടി മാഷെ ഗുരുനാഥൻ എന്നു വിശേഷിപ്പിക്കാറുള്ളൂ. എഴുതുന്നതിന്റെയൊക്കെ പ്രതിഫലം ഗുരുനാഥനുള്ളതായിരുന്നു. കേട്ടറിഞ്ഞ ഈ വിവരം ശരിയാണോ എന്നു ചോദിച്ചപ്പോൾ പാലൂര് പറഞ്ഞു. അദ്ദേഹം ജീവിച്ചിരിപ്പുള്ള കാലത്തോളം അത് അങ്ങനെയാണ്.

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size