試す - 無料

മറ്റിംഗ്ലിഷ്

Manorama Weekly

|

February 10,2024

കഥക്കൂട്ട്

- തോമസ് ജേക്കബ്

മറ്റിംഗ്ലിഷ്

എങ്കിൽ നമ്മളൊക്കെ വശംകെട്ടു പോയേനെ. ഇംഗ്ലിഷിലെപ്പോലെ മലയാളത്തിലും ചെറിയക്ഷരത്തിനു പുറമേ വലിയക്ഷരം കൂടി ഉണ്ടായിരുന്നെങ്കിലത്തെ കാര്യമാണു പറയുന്നത്. നൂറിൽപ്പരം അക്ഷരങ്ങൾ നമ്മൾ ഒന്നാം ക്ലാസിൽ വച്ചുതന്നെ പഠിക്കേണ്ടി വന്നേനെ.

ഇംഗ്ലിഷിൽ എല്ലാ പേരുകളുടെയും തുടക്കം വലിയക്ഷരത്തിലാവണം. പേരില്ലാത്ത ദൈവമാണെങ്കിലും Godന്റെ ആദ്യക്ഷരവും പേരുള്ള മാർപാപ്പയാണെങ്കിലും Popeന്റെ ആദ്യക്ഷരവുമൊക്കെ വലിയക്ഷരത്തിന്റെ കസേര വലിച്ചിട്ടാണിരിക്കുക.

പേരിനും ഇനീഷ്യലിനും എന്നല്ല, പുതിയൊരു വാചകം തുടങ്ങുന്നതിനു പോലും വലിയക്ഷരം ആവശ്യമുണ്ടോ എന്നു നമുക്കൊക്കെ സംശയം തോന്നാം. കാരണം, വാചകം അവസാനിക്കുമ്പോഴുള്ള പൂർണവിരാമം കാണുമ്പോഴേ അടുത്ത വാചകം തുടങ്ങുകയാണെന്നു നമുക്കു മനസ്സിലാവുമല്ലോ.

ഇംഗ്ലിഷിലെ ചെറിയക്ഷരത്തിന്റെ ഭംഗിയുടെ ഇരട്ടിയുണ്ട് വലിയക്ഷരത്തിന്റെ വൈരൂപ്യം എന്നതു ശ്രദ്ധിച്ചിട്ടില്ലേ? ഒഴുക്കുള്ള ചെറിയക്ഷരത്തിനു മുന്നിൽ കൂർത്ത മുഖവുമായാണ് വലിയക്ഷരത്തിന്റെ നിൽപ്. ചെറിയക്ഷരത്തിൽ അച്ചടിച്ച ഒരു പേജ് വായിക്കുന്നതിനെക്കാൾ വളരെ സമയം വേണം വലിയക്ഷരത്തിൽ മാത്രം അച്ചടിച്ച ഒരു പേജ് വായിക്കാൻ.

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size