Magzter GOLDで無制限に

Magzter GOLDで無制限に

10,000以上の雑誌、新聞、プレミアム記事に無制限にアクセスできます。

$149.99
 
$74.99/年
The Perfect Holiday Gift Gift Now

സിനിമാമല മേലെ മിന്നും നക്ഷത്രം

Manorama Weekly

|

January 27,2024

ചിത്രത്തിന്റെ വിശേഷങ്ങളുമായി കുട്ടി നായിക ദേവനന്ദ മനോരമ ആഴ്ചപ്പതിപ്പിനൊപ്പം.

- സന്ധ്യ  കെ. പി

സിനിമാമല മേലെ മിന്നും നക്ഷത്രം

 നാലാം വയസ്സിൽ തൊട്ടപ്പൻ' എന്ന സിനിമയിലുടെയാണ് ദേവനന്ദ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും “മാളികപ്പുറ'ത്തിലെ കല്ലു എന്നു പറഞ്ഞാലേ പ്രേക്ഷകർക്ക് ദേവനന്ദയെ അറിയൂ. ചിത്രം പുറത്തിറങ്ങി ഒരു വർഷം കഴിയുമ്പോഴും ഇപ്പോഴും പ്രേക്ഷകർക്ക് ദേവനന്ദ കല്ലു തന്നെയാണ്. കല്ലുവിനെപ്പോലെ പ്രേക്ഷകർ നെഞ്ചേറ്റാൻ പോകുന്ന മറ്റൊരു കഥാപാത്രം അഭിനയിച്ചതിന്റെ ആകാംക്ഷയിലാണ് ദേവനന്ദ. മണിയൻപിള്ള രാജു നിർമിക്കുന്ന 'ഗു' എന്ന ചിത്രത്തിൽ മിന്ന എന്ന കഥാപാത്രത്തെയാണ് ഈ അഞ്ചാം ക്ലാസുകാരി അവതരിപ്പിച്ചിരിക്കുന്നത്. “അനന്തഭദ്രത്തിനു ശേഷം മണിയൻപിള്ള രാജു നിർമിക്കുന്ന മറ്റൊരു ഹൊറർ ഫാന്റസി ചിത്രം എന്ന പ്രത്യേകതയും 'ഗു'വിന് ഉണ്ട്. ചിത്രത്തിന്റെ വിശേഷങ്ങളുമായി കുട്ടി നായിക ദേവനന്ദ മനോരമ ആഴ്ചപ്പതിപ്പിനൊപ്പം.

ഇനി ഞാൻ മിന്ന

 'ഗു' എന്നാൽ ഗുളികൻ തെയ്യം ആണ്. ഇരുട്ട് എന്നും അർഥമുണ്ട്. ഈ വാക്കിന്റെ മറ്റ് അർഥങ്ങൾ അറിയാൻ സിനിമ പുറത്തിറങ്ങുന്നതുവരെ കാത്തിരിക്കണം. മാളികപ്പുറത്തിനുശേഷം ഞാനും സൈജു അങ്കിളും വീണ്ടും അച്ഛനും മോളും ആയി അഭിനയിക്കുന്ന ചിത്രമാണ്. മണിയൻപിള്ള രാജു അങ്കിളാണ് 'ഗു' നിർമിക്കുന്നത്. മനു രാധാകൃഷ്ണനാണ് 'ഗു' സംവിധാനം ചെയ്തത്. പട്ടാമ്പിയിൽ വച്ചായിരുന്നു ഷൂട്ടിങ്. ബെംഗളൂരുവിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന അച്ഛനും അമ്മയും മിന്ന എന്ന തങ്ങളുടെ മകളുമായി നാട്ടിലേക്ക്, വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന കുടുംബത്തെയ്യം നടത്താനായി വരുന്നതാണ് കഥ. മിന്ന എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. മിന്നയുടെ കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയുമാണ് സിനിമ കഥ പറയുന്നത്.

കല്ലുവിന്റെ ഫാൻസ്

Manorama Weekly からのその他のストーリー

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back