試す - 無料

വള്ളത്തോളിന്റെ അനുഗ്രഹം

Manorama Weekly

|

July 29,2023

വഴിവിളക്കുകൾ

- കലാമണ്ഡലം ഗോപി

വള്ളത്തോളിന്റെ അനുഗ്രഹം

കോതച്ചിറ എന്ന ദേശത്താണ് എന്റെ ജനനം. ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അമ്മയുടെ മരണം. മുത്തശ്ശിയും ചെറിയമ്മയും എന്റെ അച്ഛനും കോതച്ചിറ വേങ്ങാട്ടൂർ മനയ്ക്കലെ ജോലിക്കാരായിരുന്നു. അവരെന്തെങ്കിലും കൊണ്ടു തന്നിരുന്നതു കഴിച്ചാണ് വിശപ്പടക്കിയിരുന്നത്. എന്നെ പട്ടിണിക്കിടരുത് എന്നു മുത്തശ്ശിക്കും ചെറിയമ്മയ്ക്കും നിർബന്ധമായിരുന്നു. കിട്ടുന്ന ഭക്ഷണം കഞ്ഞിയാണങ്കിൽ അതിന്റെ വെള്ളമൂറ്റി വറ്റ് എനിക്കു തരും. പട്ടിണി സഹിക്കാതെ ഒരു ചായക്കടയിൽ ഞാൻ സഹായത്തിനു നിന്നു. നാലാം ക്ലാസ് പരീക്ഷ പാസായിരിക്കുന്ന സമയം. കോതച്ചിറ മനയ്ക്കൽ അഞ്ചാം തമ്പുരാന് കുട്ടികളെ തുള്ളൽ പഠിപ്പിക്കണം എന്നൊരു ആഗ്രഹം തോന്നി. കലാമണ്ഡലം നീല കണ്ഠൻ നമ്പീശന്റെ ജ്യേഷ്ഠൻ പരമേശ്വരൻ നമ്പീശനാണ് തുള്ളൽ പഠിപ്പിച്ചിരുന്നത്. എട്ടാം വയസ്സിൽ ഞാൻ തുള്ളൽ പഠിക്കാൻ ചേർന്നു. തുള്ളൽ പഠനവും പ്രകടനവുമായി രണ്ടുവർഷം പോയി. ആശാൻ പഠിപ്പിക്കൽ നിർത്തി.

Manorama Weekly からのその他のストーリー

Translate

Share

-
+

Change font size