試す - 無料

കള്ളന്റെ കഥ

Manorama Weekly

|

March 25, 2023

കഥക്കൂട്ട്

-   തോമസ് ജേക്കബ്

കള്ളന്റെ കഥ

കള്ളന്മാരിലും മനുഷ്യപ്പറ്റുള്ളവരുണ്ട്. ഡൽഹിയിൽ പ്രശസ്ത പത്രപ്രവർത്ത കൻ സി.പി. രാമചന്ദ്രന്റെ വീട്ടിൽ കയറി കള്ളൻ അവിടെ പണമൊന്നുമില്ലെന്നു കണ്ടു കുറച്ചു പണം അവിടെ വയ്ക്കാൻ ശ്രമിച്ച കഥ മറ്റെന്താണു പറയുന്നത്?

ഹിന്ദുസ്ഥാൻ ടൈംസിലെ ജോലിയും പ്രസ് ക്ലബ്ബിലെ ജലസേചനവും കഴിഞ്ഞ് സിപി വീട്ടിലെത്തിയപ്പോൾ കള്ളൻ അവിടെയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഞെട്ടാത്ത സിപി കള്ളനെ പിടിച്ച് ഒരു കസേരയിലിരുത്തി. അപ്പോൾ കള്ളനായി ഞെട്ടൽ.

അയാൾ വിറയ്ക്കാൻ തുടങ്ങിയപ്പോൾ സിപി കുടിക്കാൻ വെള്ളമെടുത്തു കൊടുത്തു. അതിനുശേഷം കള്ളനോടു സാവകാശം പറഞ്ഞു: ധനികരും ഉയർന്ന ഉദ്യോഗസ്ഥരും മാത്രം താമസിക്കുന്ന ഈ കോളനിയിൽ നിങ്ങൾ മോഷ്ടിക്കാൻ തിരഞ്ഞെടുത്ത വീടു തെറ്റി. ഈ വീട്ടിലുള്ളത് പുസ്തകങ്ങളും പഴയ പാത്രങ്ങളും  പൊളിഞ്ഞ പാത്രങ്ങളും മാത്രമാണ്. ഞാൻ നിങ്ങളെ വെറുതെ വിടുന്നു.

ഇതു കേട്ട കള്ളൻ സിപിയുടെ കാൽക്കൽ നമസ്കരിച്ചു. പണമൊന്നുമില്ലാത്ത ആ വീട്ടിലെ ആവശ്യങ്ങൾക്കായി ഏതാനും നോട്ടുകൾ പോക്കറ്റിൽ നിന്ന് എടുത്തുകൊടുക്കുമ്പോൾ സിപിക്കു ചിരിപൊട്ടി. നോട്ടുകൾ കള്ളന്റെ പോക്കറ്റിൽ തന്നെ ഇട്ട ശേഷം പൊലീസിന്റെ പിടിയിൽ പെടാതെ വേഗം രക്ഷപ്പെട്ടോളാൻ പറഞ്ഞു.

Manorama Weekly からのその他のストーリー

Translate

Share

-
+

Change font size