試す 金 - 無料
ടിക്കറ്റില്ലാതെ
Manorama Weekly
|March 18, 2023
കഥക്കൂട്ട്
ടിക്കെറ്റെടുക്കാതെയുള്ള ട്രെയിൻ യാത്രകൾ പലതരമുണ്ട്. അതിലൊന്നാണ് മനഃപൂർവമായിട്ടല്ലാതെയുള്ള ടിക്കറ്റില്ലാ യാത്ര.
ബോംബെയിൽ ആദ്യത്തെ അഖില ബോംബെ മലയാളി സമ്മേളനം സംഘടിപ്പിച്ചതിന്റെ കഥ അതിന്റെ സെക്രട്ടറിയായിരുന്ന എസ്.കെ. പൊറ്റെക്കാട്ട് എഴുതിയിട്ടുണ്ട്. സി.ബി.കുമാർ ആയിരുന്നു സ്വീകരണ സംഘാധ്യക്ഷൻ. മത്തായി മാഞ്ഞുരാൻ മുഖ്യസംഘാടകനും.
പിന്നീടു രാജ്യസഭാംഗമായ നെട്ടൂർ പി.ദാമോദരൻ കല്യാൺ റെയിൽവേ സ്റ്റേഷനിൽ നിന്നു ടെലിഫോൺ ചെയ്യുന്നു: ഞങ്ങൾ ഏഴു പേരെ ടിക്കറ്റില്ലാത്തതിനാൽ തടഞ്ഞുവച്ചിരിക്കുന്നു. ഉടൻ പണവുമായി വരണം.
കളരിപ്പയറ്റ് അവതരിപ്പിക്കാൻ തലശ്ശേരിയിൽ നിന്നുള്ള ഹിന്ദുസ്ഥാൻ കളരിസംഘത്തെയാണു ക്ഷണിച്ചിരുന്നത്. ആ സംഘത്തിന്റെ നായകനാണ് വെട്ടൂർ. പുനെയ്ക്കടുത്തെവിടെയോ വച്ച് നെട്ടൂരിന്റെ പഴ്സ് പോക്കറ്റടിക്കപ്പെട്ടു. പഴ്സിലായിരുന്നു ടിക്കറ്റുകൾ.
ഭാഗ്യവശാൽ കല്യാൺ വരെ വണ്ടിയിൽ ചെക്കിങ് ഉണ്ടായില്ല. കല്യാൺ സ്റ്റേഷനിലിറങ്ങിയാലുടൻ പോർട്ടർക്കു ഒരു കൈമടക്കു കൊടുത്ത് ഏഴു പ്ലാറ്റ്ഫോം ടിക്കറ്റുകളെടുപ്പിച്ച് പുറത്തു കടക്കാനായിരുന്നു പ്ലാൻ.
ട്രെയിൻ വിടാറായപ്പോൾ ഏഴു പ്ലാറ്റ്ഫോം ടിക്കറ്റെടുക്കുന്നതിൽ സംശയം തോന്നിയ അധികൃതർ നെട്ടൂരിനെയും കൂട്ടാളികളെയും പിടികൂടി. പൊറ്റെക്കാട്ട് വന്ന് ടിക്കറ്റ് വിലയും പിഴയും ഒടുക്കി അവരെ വിടുവിച്ചു. അന്നതിനു നൂറു രൂപയോളമേ വേണ്ടിവന്നുള്ളൂ.
このストーリーは、Manorama Weekly の March 18, 2023 版からのものです。
Magzter GOLD を購読すると、厳選された何千ものプレミアム記事や、10,000 以上の雑誌や新聞にアクセスできます。
すでに購読者ですか? サインイン
Manorama Weekly からのその他のストーリー
Manorama Weekly
കെ.പി. അപ്പൻസാറിന്റെ "പ്രളയപ്പേക്കൂത്തുകൾ
വഴിവിളക്കുകൾ
2 mins
January 24, 2025
Manorama Weekly
പഠിത്തക്കഥകൾ
കഥക്കൂട്ട്
1 mins
January 24, 2025
Manorama Weekly
ഡെലുലു സ്പീക്കിങ്...
മലയാളത്തിൽ ഇപ്പോൾ തരംഗമായിരിക്കുന്നത് ഒരു പ്രേതമാണ്
4 mins
January 24, 2025
Manorama Weekly
പൂച്ച മാന്തിയാൽ വാക്സീൻ എടുക്കണോ?
പെറ്റ്സ് കോർണർ
1 min
January 24, 2025
Manorama Weekly
നായ്ക്കളിലെ മദി
പെറ്റ്സ് കോർണർ
1 min
January 17,2026
Manorama Weekly
കൊതിയൂറും വിഭവങ്ങൾ
ഗുണ്ടുർ ചിക്കൻ
1 mins
January 17,2026
Manorama Weekly
വാണി വീണ്ടും വരവായി
ഷോട്ട് റെഡി. സഹസംവിധായകൻ വന്നു പറഞ്ഞതും വാണി വീണ്ടും അനുപമ റെഡിയായി ക്യാമറയ്ക്കു മുന്നിലേക്ക്....
6 mins
January 17,2026
Manorama Weekly
നിരാകരണങ്ങൾ
കഥക്കൂട്ട്
1 mins
January 17,2026
Manorama Weekly
ഡയറിയിൽ നിന്ന് നോട്ട്ബുക്കിലേക്ക്
വഴിവിളക്കുകൾ
2 mins
January 17,2026
Manorama Weekly
ചിരിയിൽ പൊതിഞ്ഞ സന്ദേശം
ഭക്ഷണത്തെക്കുറിച്ചുള്ള അറിവ് പ്രധാനം
6 mins
January 10,2026
Translate
Change font size
